കാടിറങ്ങി വെള്ളം കുടിക്കുവാനെത്തുന്ന ആനകള്‍, പുൽമേടുകളിലൂടെ ഓടി നടക്കുന്ന മാൻകൂട്ടം... പ്രകൃതി ഒരുക്കിയിരിക്കുന്ന അതിമനോഹരമായ ഭൂമികയിലൂടെ ജീവിതത്തില്‍ അപൂർവ്വമായി മാത്രം കാണാന്‍ ഭാഗ്യം ലഭിക്കുന്ന കാഴ്ചകൾ കണ്ട് ഒരു യാത്ര പോയാലോ... ഇത്രയും കാഴ്ചകൾ ഒറ്റ യാത്രയിൽ കാണണമെങ്കില് പോകാന് പറ്റിയ ഒരിടം നമ്മുടെ തേക്കടിയാണ്, തേക്കടിയിലെ ബോട്ടിങ്ങാണ്.
എവിടേക്ക് പോകണം എന്നാലോചിക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്ന ഇടുക്കിയിൽ ചെയ്യാൻ പറ്റിയ ഏറ്റവും മികച്ച കാര്യങ്ങളിലൊന്ന് തേക്കടിയിലെ ബോട്ടിങ് ആണെന്ന കാര്യത്തിൽ രണ്ടാമതൊരു ആലോചനയുടെ ആവശ്യമില്ല. പെരിയാർ കടുവാ സംരക്ഷണ കേന്ദ്രത്തിന്‍റെ ഭാഗമായ തേക്കടിയിലേക്ക് യാത്ര പോകാൻ എല്ലാവർക്കും ഉത്സാഹമാണ്. തേക്കടിയിൽ എത്തി ഇവിടുത്തെ കാഴ്ചകൾ കണ്ട് നടക്കുന്നതിനൊപ്പം പ്രധാനമാണ് ബോട്ടിങ് ആസ്വദിക്കുകയെന്നത്.

PC:Raku2040 /Wikipedia
പെട്ടന്ന് തേക്കടിയിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്ത് പോയാൽ ഒരുപക്ഷേ, ബോട്ടിങ് നടത്താൻ കഴിഞ്ഞെന്ന് വരില്ല. മുൻകൂട്ടി ബുക്കിങ് നടത്തി, കൃത്യമായ പ്ലാനിങ്ങോടെ പോയെങ്കിലേ തേക്കടി അതിന്‍റെ രസത്തിൽ ആസ്വദിച്ച് തിരികെ വരാന്‍ കഴിയൂ. ഇതാ തേക്കടി ബോട്ടിങ്, ഓൺലൈൻ ബുക്കിങ് എങ്ങനെ ചെയ്യാം, നിരക്ക് തുടങ്ങിയ കാര്യങ്ങൾ വിശദമായി വായിക്കാം
തേക്കടി ബോട്ടിങ്
മുല്ലപ്പെരിയാൽ അണക്കെട്ട് നിർമ്മിച്ചതിന് ശേഷം രൂപം കൊണ്ട തടാകമാണ് തേക്കടി തടാകം. പെരിയാർ ലേക്ക് എന്നാണിത് അറിയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതങ്ങളിലൊന്നായ ഇവിടെ ബോട്ടിങ് ഒന്നര മണിക്കൂർ നേരമാണ്. പെരിയാർ വന്യജീവി സങ്കേതത്തിന്‍റെയും ഇവിടുത്തെ കാഴ്ചകളുടെയും ഭംഗി ആസ്വദിച്ച് തടാകം ചുറ്റിയുള്ള യാത്ര തേക്കടിയിൽ മിസ് ചെയ്യാനേ പാടില്ല.
തേക്കടി ബോട്ടിങ് സമയം
രാവിലെ 7:30, 9:30, 11:15 എന്നീ മൂന്നു ഷെഡ്യൂളുകളും ഉച്ചകഴിഞ്ഞ് 1:15, 3:30 എന്നിങ്ങനെയുമാണ് സമയക്രമം. 7:30 am - 9:00 am, 9:30 am - 11:00 am, 11:15 am - 12:45 pm, 1:45 pm - 3:15 pm, 3:30 pm - 5:00 pm എന്നിങ്ങനെയാണ് ഷെഡ്യൂൾ.
7:30 ന്‍റെ ബോട്ടിങ്ങിന് 6:30 ന് റിപ്പോർട്ടിങ് ഗ്രൗണ്ടിലും ബോട്ട് ലാൻഡിങ്ങിൻ 7:00 മണിക്കും എത്തണം. 9:30 ൻറെ സ്ലോട്ടിൽ 8:30 ന് റിപ്പോർട്ടിങ് ഗ്രൗണ്ടിലും ബോട്ട് ലാൻഡിങ്ങിൽ 9:00 മണിക്കും എത്തണം.11:45 ന്റെ സ്ലോട്ടിൽ 10:15 ന് റിപ്പോർട്ടിങ് ഗ്രൗണ്ടിലും ബോട്ട് ലാൻഡിങ്ങിൽ 10:45 മണിക്കും എത്തണം.1:15 ന്‍റെ ബോട്ടിങ് ടൈമിന് 12:24 ന് പാർക്കിങ് ഗ്രൗണ്ടിലും 1:15ന് ബോട്ട് ലാന്‍ഡിങ്ങിലും എണം. ഏറ്റവും അവസാനത്തെ സ്ലോട്ട് ആയ 3:30 ന്‍റെ ബോട്ടിങ്ങിന് 2:30 ന് പാർക്കിങ് ഗ്രൗണ്ടിലും 3:00 ന് ബോട്ട് ലാൻഡിങ്ങിനും എത്തണം.
തേക്കടി ബോട്ടിങ് ടിക്കറ്റ് നിരക്ക്
മുതിർന്നവർക്ക് സാധാരണ ദിവസങ്ങളിലും അവധി ദിവസങ്ങളിലും 255 രൂപയാണ് നിരക്ക്. കുട്ടികൾക്ക് 85 രൂപയും വിദേശികൾക്ക് 255 രൂപയും വിദേശികളായ കുട്ടികൾക്ക് 85 രൂപയുമാണ് നിരക്ക്. ആനവച്ചൽ പാർക്കിംഗ് ഏരിയയിൽ നിന്ന് 4 കിലോമീറ്റർ (ഏകദേശം) അകലെയാണ് ബോട്ട് ലാൻഡിംഗ് ഏരിയ. സന്ദർശകർ ആനവച്ചൽ പാർക്കിംഗിൽ വാഹനം നിർത്തി പെരിയാർ ടൈഗർ റിസർവിൻ്റെ ബസുകളിൽ 4 കിലോമീറ്റർ സഞ്ചരിച്ച് ബോട്ട് ലാൻഡിംഗ് ഏരിയയിൽ എത്തണം. ബോട്ടിംഗ് ടിക്കറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പെരിയാർ ടൈഗർ റിസർവ് ബാധ്യസ്ഥരല്ല.
തേക്കടി ബോട്ടിങ് ഓൺലൈൻ ബുക്കിങ്
തേക്കടി ബോട്ടിങ് സഞ്ചാരികൾക്ക് മുൻകൂട്ടി ഓണ്‍ലൈൻ ആയി ബുക്ക് ചെയ്യാം. https://www.periyartigerreserve.org/Login എന്ന സൈറ്റിൽ നിങ്ങളുടെ പേരും മൊബൈൽ നമ്പറും ഇ-മെയിലും പാസ്വേഡും നല്കി സൈൻ അപ്പ് ചെയ്യാം. നേരത്ത സൈന്‍ അപ്പ് ചെയ്തിട്ടുണ്ടെങ്കിൽ
https://www.periyartigerreserve.org/Program/60b3aabd4ae36f35bd1f168f?name=Boating എന്ന ലിങ്കിൽ കയറി എന്ന സൈറ്റിൽ കയറി നിങ്ങൾ പോകുന്ന തിയതിയും ആളുകളുടെ എണ്ണവും നല്കി ബുക്ക് ചെയ്യാം.
Cover Image: Ben3john/Wikipedia
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












