മനുഷ്യർക്ക് പ്രവേശനം വര്‍ഷത്തിലൊരിക്കൽ മാത്രം... ആ ഒരൊറ്റ ദിവസത്തിനായി കേരളത്തിലെയും തമിഴ്നാട്ടിലെയും സഞ്ചാരികളും വിശ്വാസികളും ചരിത്രപ്രേമികളും നീണ്ട കാത്തിരിപ്പിലാണ്. വിശ്വാസങ്ങളും ഐതിഹ്യങ്ങളും വേർതിരിച്ചെടുക്കുവാൻ കഴിയാത്ത വിധത്തിൽ ഇഴപിരിഞ്ഞു കിടക്കുന്ന ഇടമാണ് ഇടുക്കി കുമളിക്ക് സമീപം സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രം
കേരളാ-തമിഴ്നാട് അതിർത്തിയിൽ പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിലായാണ് പ്രസിദ്ധവും പൗരാണികവുമായ മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏക കണ്ണകി ക്ഷേത്രം എന്നു വിശേഷിപ്പിക്കുന്ന ഇവിടം പശ്ചിമഘട്ട മലനിരകൾക്കിടയിലെ , കൊടുംകാടിനുള്ളിലാണ് മംഗളാദേവി ക്ഷേത്രമുള്ളത്.

കരിങ്കല്ലിൽ തീർത്ത ക്ഷേത്രം
പുരാതനമായ നിർമ്മാണശൈലിയിൽ തീർത്തിരിക്കുന്ന ക്ഷേത്രം കരിങ്കല്ലുകൾ അടുക്കി എടുത്തുവെച്ച പോലെ, പാണ്ഡ്യൻ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ പലഭാഗങ്ങളും ഇടിഞ്ഞുപൊളിഞ്ഞ അവസ്ഥയിലാണുള്ളത്.
വർഷത്തിലൊരിക്കൽ മാത്രം
കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് വർഷത്തിലൊരിക്കൽ മാത്രമാണ് വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളൂ.
ചൈത്രമാസത്തിലെ ചിത്തിര നാളിലെ പൗർണ്ണമി അഥവാ ചിത്രപൗർണ്ണമി ദിനത്തിൽ മാത്രമാണ് ഇവിടേക്ക് പ്രവേശിക്കുവാൻ കഴിയുന്നത്.
സമുദ്രനിരപ്പിൽ നിന്നും 1337 അടി ഉയരത്തില്‍
സ്ഥിതി ചെയ്യുന്ന ഇവിടേക്ക് വനത്തിനുള്ളൂടെ മാത്രമേ എത്തിച്ചേരുവാൻ സാധിക്കൂ.
തേക്കടിക്ക് സമീപത്തുള്ള കുമളിൽ നിന്നും ജീപ്പിനോ വനപാതയിലൂടെ കാൽനടയായോ ഇവിടേക്ക് വരാം. കുമളി സ്റ്റാൻഡിൽ നിന്നും ട്രിപ്പ് ജീപ്പുകൾ സർവീസ് നടത്താറുണ്ട്. കുമളിയിൽ നിന്നും 13 കിലോമീറ്റർ ദൂരമുണ്ട് കാടിനുള്ളിലെ ക്ഷേത്രത്തിലേക്ക്. കാട്ടുവഴിയിലൂടെയുള്ള യാത്ര സാഹസികമാണെന്ന് പറയേണ്ടതില്ലല്ലോ. ക്ഷേത്രത്തിന് കുറച്ചു ദൂരെ വരെ മാത്രമേ ജീപ്പുകൾ പോവുകയുള്ളൂ. ബാക്കി ദൂരം നടന്നു വേണം ക്ഷേത്രത്തിലെത്തുവാൻ.
യാത്രയിൽ സഹായങ്ങളുമായി കേരള-തമിഴ്നാട് സർക്കാരുകൾ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടാവും. ഒരു തരത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കളും യാത്രയിൽ വനത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ല.
ചിത്രപൗർണ്ണമി 2023
ഈ വർഷത്തെ മംഗളാദേവി ചിത്രപൗർണ്ണമി ഉത്സവം മെയ് 5 ന് ആണ് നടത്തപ്പെടുന്നത്. സാധാരണയായി സന്ദര്‍ശകര്‍ക്കും വിശ്വാസികൾക്കും രാവിലെ 6 മുതൽ ഉച്ചകഴിഞ്ഞ് 2 മണി വരെയാണ് പ്രവേശനം അനുവദിക്കുന്നത്. രണ്ട് മണിക്ക് ശേഷം ആരെയും പ്രവേശിക്കുവാൻ അനുവദിക്കില്ല. അഞ്ച് മണിയോടു കൂടി എല്ലാവരും പൂർണ്ണമായും അവിടെ നിന്നും ഇറങ്ങേണ്ടതാണ്.
രണ്ടു സംസ്ഥാനങ്ങളുടെയും മേൽ നോട്ടത്തിലാണ് ഉത്സവം നടക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












