നാളികേരത്തിന്റെ നാട്..., കേരം തിങ്ങും കേരള നാട്.... തേരളത്തെ വിശേഷിപ്പിക്കുന്ന പദശകലങ്ങളിൽ കുറച്ചു മാത്രമാണിത്. മലയാളികൾക്കു മാത്രമല്ല, കേരളത്തെക്കുറിച്ച് കേൾക്കുന്ന ആർക്കും മനസ്സിൽ ആദ്യം വരുന്നത് ഇവിടുത്തെ തിങ്ങി നിറഞ്ഞു നിൽക്കുന്ന തെങ്ങുകൾ തന്നെയാണ്.
എന്നാൽ കേരളത്തിനു തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലെ കന്യാകുമാരിയിൽ ഒരു മിനി കേരളം ഉണ്ടെന്ന കാര്യം അറിയുമോ? ഒരു കാലത്ത് പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരിയിൽ തന്നെയാണ് ഇതും സ്ഥിതി ചെയ്യുന്നത്.
തേങ്ങാപ്പട്ടണം എന്നറിയപ്പെടുന്ന തമിഴ്നാടിന്റെ മിനി കേരളത്തിന്റെ വിശേഷങ്ങൾ അറിയാം...
എവിടെയാണ് കന്യാകുമാരിയിലെ കേരളം
കന്യാകുമാരി ജില്ലയിലെ ധാരാളം തീരപ്രദേശങ്ങളുള്ള പൈൻകുളം പഞ്ചായത്തിലാണ് തേങ്ങാപ്പട്ടണം സ്ഥിതി ചെയ്യുന്നത്. കന്യാകുമാരിയിൽ നിന്നും 54 കിലോമീറ്ററും നാഗർകോവിലിൽ നിന്നും 37 കിലോമീറ്ററും തിരുവനന്തപുരത്തു നിന്നും 50 കിലോമീറ്ററും അകലെയാണ് തേങ്ങാപ്പട്ടണം ബീച്ചുള്ളത്.
പേരുവന്ന വഴി
താമ്രപാണി നദിയും അറബിക്കടലും സംഗമിക്കുന്ന ഇടം
ഇതു മാത്രമല്ല തേങ്ങാപ്പട്ടണത്തിന്റെ ആകർഷണങ്ങൾ. കടലും നദിയും കനാലും പാടങ്ങളും പാറകള്‍ നിറഞ്ഞ കുന്നും മലകളും ഒക്ക നിറഞ്ഞ ഇവിടുത്തെ ഭൂപ്രകൃതി ഇവിടം സഞ്ചാരികളുടെ പ്രിയകേന്ദ്രമാക്കി മാറ്റുന്നു. വർഷം മുഴുവനും തണുത്ത കാറ്റു വീശുന്ന ചെറിയ കുന്നുകളും ഇവിടെ കാണാം.,.
കന്യാകുമാരി ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണിത്. എങ്കിലും ഇവിടം പുറത്തു നിന്നുള്ള സഞ്ചാരികൾക്ക് അത്ര പരിചിതമല്ല.
തമിഴ് നാട്ടിലെ കേരളം
മാത്രമല്ല, മലയാളവും മലയാളം കലർന്ന തമിഴുമാണ് ഇവിടുത്തെ പ്രധാന സംസാര ഭാഷകൾ.
തേങ്ങാപ്പട്ടണം ബീച്ച്
ബീച്ചിനു സമീപത്തെ 1500 വർഷം പഴക്കമുള്ള മുസ്ലീം ദേവാലയം ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.
ആറു പള്ളികൾ
മുഹമ്മദ് നബിയുടെ കാലത്തു തന്നെ ഇസ്ലാം മതം ഇന്ത്യയിൽ പ്രഘോഷിക്കപ്പെട്ട ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നു കൂടിയാണ് ഇവിടം.



Click it and Unblock the Notifications













