Search
  • Follow NativePlanet
Share
» »മുതലെടുക്കുവാണോ?! രൂപയുടെ മൂല്യം ഉയർന്നു നിൽക്കുന്ന രാജ്യങ്ങളിലേക്ക് ചെലവ് കുറഞ്ഞ യാത്ര

മുതലെടുക്കുവാണോ?! രൂപയുടെ മൂല്യം ഉയർന്നു നിൽക്കുന്ന രാജ്യങ്ങളിലേക്ക് ചെലവ് കുറഞ്ഞ യാത്ര

വിദേശ വിനോദയാത്രകൾ പോകുന്ന കാര്യത്തിൽ എല്ലാവര്‍ക്കും നൂറുവട്ടം സമ്മതമാണെങ്കിലും കയ്യിൽ നിന്നും ഇറങ്ങുന്ന കാശ് ഓർക്കുമ്പോൾ ചെറിയൊരടി പിന്നോട്ട് നീങ്ങും. ഓരോ ദിവസവും പിന്നോട്ട് പോകുന്ന രൂപയുടെ മൂല്യം കണക്കുകൂട്ടിയാൽ ചെലവ് ഒരെത്തുംപിടിയും കിട്ടില്ല. എങ്ങനെ പോയാലും ലക്ഷങ്ങൾ പൊടിയും. എന്നാലോ യാത്ര പോകാതിരിക്കാനും പറ്റില്ല. വഴിയുണ്ട്. രൂപയ്ക്ക് കൂടുതൽ മൂല്യം ഉള്ള രാജ്യത്തോട്ട് പോയാൽ പോരെ. രാജാവായി പോകാം, ഇഷ്ടംപോലെ ചെലവാക്കാം... സുഖം തന്നെ!

ഇങ്ങനെയാണ് പ്ലാൻ എങ്കിൽ പോകാൻ പറ്റി ഇഷ്ടംപോലെ രാജ്യങ്ങളുണ്ട്. രൂപയുടെ മൂല്യം ഉയർന്നു നിൽക്കുന്ന, നമ്മളുദ്ദേശിക്കുന്ന രീതിയിൽ ഒരു ബജറ്റ് യാത്ര സാധ്യമാക്കുന്ന രാജ്യങ്ങൾ. പോക്കറ്റ് കീറാതെ തന്നെ വിദേശ യാത്രാ എന്ന സ്വപ്നം സാധ്യമാക്കുന്ന വിദേശരാജ്യങ്ങൾ പരിചയപ്പെടാം.

 5 Counties Indians Can Travel Where Indian rupee Holds a Stronger Position

1. ശ്രീലങ്ക

ഇന്ത്യയിൽ നിന്നും ഏറ്റവും കുറഞ്ഞ ചെലവിൽ വിദേശയാത്ര സാധ്യമാകുന്ന രാജ്യമാണ് ശ്രീലങ്ക. ഇത്രയും അടുത്തു കിടന്നിട്ട് കണ്ടില്ലല്ലോ എന്ന പരിഭവം മാറ്റുകയും ചെയ്യാം, ചുളുവിൽ ഒരു വിദേശയാത്ര പോവുകയും ചെയ്യാം എന്നതാണ് ശ്രീ ലങ്കയുടെ പ്രത്യേകത. ഇഷ്ടം പോലെ കാഴ്ചകളാണ് ഇവിടെ കാത്തിരിക്കുന്നത്. അതിമനോഹരമായ ബീച്ചുകൾ മുതൽ പുരാതനങ്ങളായ പട്ടണങ്ങൾ, ക്ഷേത്രങ്ങള്‍, ബുദ്ധ ആരാധനാ കേന്ദ്രങ്ങൾ, വന്യജീവി സങ്കേതങ്ങൾ, ട്രെയിൻ യാത്രകൾ എന്നിങ്ങനെ ഒന്നിനൊന്ന് വ്യത്യസ്തമാണ് ഇവിടുത്തെ കാഴ്ചകൾ.

ഒരു ഇന്ത്യൻ രൂപയ്ക്ക് 3.80 ശ്രീലങ്കൻ റുപ്പീസാണ് വിനിമയ നിരക്ക്. അതിനാൽ അധികം പണം ചെലവാക്കാതെ തന്നെ ശ്രീലങ്കൻ കാഴ്ചകൾ കണ്ടു മടങ്ങാം. വലിയ യാത്രാ ദൈർഘ്യം ഇല്ലെന്നുള്ളതും ശ്രീ ലങ്കയെ ഇന്ത്യൻ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നു.

2.ജപ്പാൻ

ചെലവ് കുറഞ്ഞ യാത്ര നല്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒരിക്കലും നമ്മൾ കണ്ടിട്ടുണ്ടാവില്ല. എന്നാല്‍ കണക്കുകൂട്ടി നോക്കിയാൽ പോക്കറ്റ് കാലിയാക്കാതെ പോയി വരാൻ സാധിക്കുന്ന ഒരു രാജ്യമാണ് ജപ്പാനെന്ന കാര്യത്തിൽ സംശയമില്ല. ഒരു ഇന്ത്യൻ രൂപയ്ക്ക് 1.69 ജാപ്പനീസ് യെൻ ആണ് വിനിമയ നിരക്ക്. ഈ നിരക്ക് കൃത്യമായി മുതലെടുത്താൽ ജപ്പാന്‍റെ ചരിത്രവും പരമ്പരാഗതവുമായ കാഴ്ചകൾ കണ്ട് മടങ്ങാം.

പരമ്പരാഗതമായ ദേവാലയങ്ങൾ, ചൂട് നീരുറവകൾ, ബോട്ട് റസ്റ്റോറന്‍റുകൾ, പാർട്ടികൾ, ആകാശം മുട്ടുന്ന കെട്ടിടങ്ങൾ, നൈറ്റ് ലൈഫ്, ജപ്പാൻ രുചികൾ എന്നിങ്ങനെ ജപ്പാനിലേക്ക് സന്ദര്‍ശകരെ ആകർഷിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. ടോക്യോ, ഒസാകാ, ക്യോട്ടോ, വഗോയാ, മൗണ്ട് ഫുജി, ഹകൂബാ വാലി എന്നിങ്ങനെ നിരവധി സ്ഥലങ്ങൾ ഇവിടെ സന്ദർശിക്കണം.

Indonesia

3. ഇന്തോനേഷ്യ

ഇന്ത്യൻ രൂപയുടെ ഉയർന്ന മൂല്യം വെച്ച് വലിയ ചെലവില്ലാത്ത യാത്ര സാധ്യമാകുന്ന മറ്റൊരു വിദേശരാജ്യമാണ് ഇന്തോനേഷ്യ. കുറഞ്ഞ ചെലവാണെങ്കിലും മുടക്കുന്ന തുകയ്ക്ക് ഒത്ത മൂല്യം ഇവിടുത്തെ കാഴ്ചകളിലൂടെയും യാത്രാനുഭവത്തിലൂടെയും സ്വന്തമാക്കാം. ഒരു ഇന്ത്യൻ രൂപയ്ക്ക് 183.26 ഇന്തോനേഷ്യൻ റുപ്പിയാ ആണ് വിനിമയ നിരക്ക്.

ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് വിസാ രഹിത യാത്ര അനുവദിക്കുന്ന ഇന്തോനേഷ്യയിൽ ബീച്ചുകളും ക്ഷേത്രങ്ങളുമാണ് പ്രധാന കാഴ്ചകൾ. ഹണിമൂൺ യാത്രകൾ, റൊമാന്‍റിക് യാത്രകൾ തുടങ്ങിയവയ്ക്കാണ് ഇവിടുത്തെ ബാലി പ്രസിദ്ധമായിരിക്കുന്നത്. അഗ്നി പർവ്വതങ്ങൾ, പുരാതനങ്ങളായ ക്ഷേത്രങ്ങൾ, ദ്വീപുകൾ, പരമ്പരാഗത കൃഷിയിടങ്ങൾ എന്നിവയാണ് ഇവിടെ കാണുവാനുള്ളത്.

4. വിയറ്റ്നാം

തെക്കേ ഏഷ്യയിലെ ബജറ്റ് രാജ്യമായാണ് വിയറ്റ്നാം അറിയപ്പെടുന്നത്. ലോകത്തിന്റെ വവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ എത്തിച്ചേരുന്ന വിയറ്റ്നാം യൂറോപ്യൻ സഞ്ചാരികൾക്കും ഇഷ്ടപ്പെട്ട രാജ്യമാണ്. നഗരങ്ങളിൽ നിന്നു മാറിനിന്നുള്ള കാഴ്ചകളാണ് ഇവിടുത്തെ ആകർഷണം. പർവ്വതങ്ങളിലെ ഗ്രാമങ്ങളും ഒഴുകുന്ന വീടുകളും പരമ്പരാഗത കൃഷിയിടങ്ങളും മാർക്കറ്റുകളും ഇവിടെ കാണാം.
വിയറ്റ്നാമിന്റെ ഗ്രാമീണ ജീവിതമാണ് ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് അറിയേണ്ടത്. കുറഞ്ഞ ചെലവിൽ അത് സാധ്യമാക്കുന്ന പാക്കേജുകളും ഏജൻസികളും ഒരുപാടുണ്ട്. . ഒരു ഇന്ത്യൻ രൂപയ്ക്ക് 287.68 വിയറ്റ്നാമീസ് ഡോങ് ആണ് വിനിമയ നിരക്ക്.

cambodia

5.കംബോഡിയ

പട്ടികയിലെ അഞ്ചാമത്തെ രാജ്യം കംബോഡിയ ആണ്. ചെലവ് കുറഞ്ഞ യാത്രകൾ പ്ലാൻ ചെയ്യുന്നവരുടെ ഏറ്റവും ആദ്യത്തെ ലിസ്റ്റിൽ എപ്പോഴും കംബോഡിയ ഇടംപിടിക്കാറുണ്ട്. ഒരു ഇന്ത്യൻ രൂപയ്ക്ക് 50.11 കംബോഡിയന്‍ റിയെൽ ആണ് വിനിമയ നിരക്ക്. അതിപുരാതനങ്ങളായ ക്ഷേത്രങ്ങൾ. അതിന്റെ അതിശയിപ്പിക്കുന്ന നിർമ്മാണ രീതിയും ചരിത്രവും പ്രായഭേദമന്യ ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+