മാനം കറുത്തു, മഴയൊന്ന് പെയ്തു തുടങ്ങിയാൽ പിന്നെ മഹാരാഷ്ട്രയിൽ ആഘോഷങ്ങളാണ്. മിന്നാമിനുങ്ങുകളെ തേടിച്ചെല്ലുന്ന, അവരുടെ അത്ഭുതലോകം തുറക്കുന്ന ഫയർഫ്ലൈസ് ഫെസ്റ്റിവലിനായുള്ള കാത്തിരിപ്പാണ്. മേയ് മാസത്തിലെ മൂന്നാം ആഴ്ച മുതൽ ജൂൺ മാസത്തിലെ മൂന്നാം ആഴ്ച വരെ നീണ്ടു നിൽക്കുന്ന ഫയർഫ്ലൈസ് ഫെസ്റ്റിവല്‍ ഇതാ സ്ഥിരം സങ്കേതങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു!
എണ്ണിത്തിട്ടപ്പെടുത്തുവാൻ കഴിയാത്ത വിധത്തിൽ, ലക്ഷക്കണക്കിന് മിന്നാമിനുങ്ങുകൾ ഒന്നിച്ച് 'വെട്ടംതെളിച്ചെത്തുന്ന' ഈ ദിവസങ്ങള്‍ സന്ദർശഖരെ സംബന്ധിച്ചെടുത്തോളം ജീവിതത്തിലെ മറക്കാൻ കഴിയാത്ത കാഴ്ചകളാണ്. ഭണ്ഡാർദാര, കോതാലിഗഡ്, രാജ്മാച്ചി ഫോർട്ട് മേഖല, സാമ്രാഡ്, പുരുഷവാഡി തുടങ്ങയ സ്ഥലങ്ങളിൽ ആവേശകരമായ കാഴ്ചകളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. 2023 ഫയർഫ്ലൈസ് ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ താല്പര്യമുണ്ടെങ്കിൽ ഈ സ്ഥലങ്ങൾ പരിചയപ്പെടാം.

വെറുതേ വന്ന് മിന്നാമിനുങ്ങുകളെ കണ്ട് പോവുക എന്നതിനേക്കാൾ പ്രകൃതിയോട് ചേർന്നുള്ള യാത്രയാണ് ഇതിലെ ആകർഷണം. കാട്ടിലൂടെ നടന്നുള്ള യാത്ര, പാക്കേജിന്റെ ഭാഗമായി ഗ്രാമങ്ങൾ സന്ദർശിക്കുവാനുള്ള അവസരം, അവരുടെ ജീവിതരീതികളും ആചാരങ്ങളും പരിചയപ്പെടുവാനുള്ള സാഹചര്യങ്ങൾ, എന്നിവയെല്ലാം ഇതിൽ ഒരുക്കുന്നു. വിവിധ ഏജൻസികള് വഴിയും ഇവിടെ ബുക്ക് ചെയ്ത് വരാം.
പുരുഷ്വാഡി
മിന്നാമിനുങ്ങുകളുടെ ഏറ്റവും ആവേശകരമായ കാഴ്ച കാണുവാൻ പറ്റിയ ഇടാണ് പുരുഷവാഡി. മൺസൂൺ ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇവിടെ മിന്നാമിനുങ്ങുകളെത്തും. രാത്രി കാട്ടിൽക്കൂടിയുള്ള നടത്തം ഉൾപ്പെടെയുള്ള ഇവിടുത്തെ പാക്കേജ്, ഒരു നാച്വറൽ ടൂറിൽ പങ്കെടുക്കുന്ന തരത്തിലുള്ള അനുഭവങ്ങളാണ് നല്കുന്നത്. അഹമ്മനദ്നഗർ ജില്ലയിലെ പാഞ്ച്നായ് എന്ന ഗ്രാമത്തോട് ചേർന്നാണ് പുരുഷ്വാഡിയിലെ ഫയർഫ്ലൈസ് ഫെസ്റ്റിവല്‍ നടക്കുന്നത്.
സാമ്രാഡ്
ലക്ഷക്കണക്കിന് മിന്നാമിനുങ്ങുകളുടെ അതിശയകരമായ കാഴ്ച കാണുവാൻ പറ്റിയ മറ്റൊരിടമാണ് സാമ്രാഡ്. രത്തൻഗഡിനോടും സന്ധൻ വാലിയോടും ചേർന്ന് സ്ഥിതി ചെയ്യുന്ന ഇവിടം വളരെ ചെറിയൊരു പ്രദേശമാണ്. എന്നാൽ എത്തിപ്പെടുവാൻ ബുദ്ധിമുട്ടായെങ്കിലോ എന്നോർത്ത് സാമ്രാഡിലേക്കുള്ള യാത്ര ഒഴിവാക്കാതിരിക്കുക. അജോബാ കോട്ട, കൽസുബായ് പീക്ക് തുടങ്ങിയ സാഹസിക ലക്ഷ്യസ്ഥാനങ്ങൾ ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇങ്ങനെയൊരു ലക്ഷ്യം കൂടി കണക്കിലെടുത്ത് യാത്ര പ്ലാൻ ചെയ്യാം.

രാജ്മാച്ചി കോട്ട
സാഹസിക സഞ്ചാരികൾക്കും മിന്നാമിനുങ്ങുകളെ തേടുന്നവർക്കും ഒരുപോലെ തിരഞ്ഞെടുക്കുവാൻ പറ്റിയ സ്ഥലമാണ് രാജ്മാച്ചി കോട്ട. രാത്രിയിൽ മിന്നാമിനിങ്ങിന്റെ വെളിച്ചത്തിൽ തികച്ചും അത്ഭുതകരമായ ഒരു കാഴ്ചയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.
ഭണ്ഡാർദാര
മഹാരാഷ്ട്രയുടെ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ഇടമെന്നാണ് ഭണ്ഡാർദാര അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തോളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം അധികം സഞ്ചാരികളൊന്നും എത്തിച്ചേരാത്ത സ്ഥലമാണ്. മുംബൈക്കാരുടെ 'ഹാങ്ഔട്ട്' പ്ലേസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇവിടം ഫയർഫ്ലൈസ് ഫെസ്റ്റിവൽ നടക്കുന്ന ഇടങ്ങളിലൊന്നു കൂടിയാണ്
കോത്തലിഗഡ് കോട്ട
സീസണിൽ മഴയെത്തുന്നതോടെ കോത്തലിഗഡും മിന്നാമിനുങ്ങുകളുടെ ഭൂമിയായ മാറും. കോത്തലിഗഡ് കോട്ടയോട് ചേർന്നാണ് ഇവിടുത്തെ ഫയർഫ്ളൈസ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മഴക്കാലം ഒഴികെയുള്ള സമയങ്ങളിൽ കോട്ടയിൽ നൈറ്റ് ട്രക്കിങ്ങിനായി ധാരാളം ആളുകളെത്തുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













