നിർമ്മിതിയിലെ വിസ്മയങ്ങൾ ഇന്ന് രാജ്യത്തിനൊരു പുതുമയല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിസ്മയങ്ങളിലൊന്നായ ഐഫൽ ടവറിനേക്കാളും ഉയരത്തിലുള്ള ചെനാബ് പാലം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമകളിലൊന്നായ ഏകതാ പ്രതിമയും ലണ്ടന്‍ ബ്രിഡ്ജിന്‍റെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഡല്‍ഹി സിഗ്നേച്ചര്‍ ബ്രിഡ്ജ് തുടങ്ങിവ അതിൽ ചിലതുമാത്രമാണ്. ഇത്തരം നിർമ്മിതികളുടെ പട്ടികയിലേക്ക് പുതിയതായി ഒരിടം കൂടി വന്നിരിക്കുകയാണ്- അഞ്ചിഖഡ് പാലം.
എന്താണ് അഞ്ചിഖഡ് പാലത്തിന്‍റെ പ്രത്യേകതയെന്നല്ലേ?? വെറും ഒരൊറ്റത്തൂണിന്‌റെ ശക്തിയിൽ 96 കേബിളുകളിൽ നിൽക്കുന്ന വിസ്മയിപ്പിക്കുന്ന നിർമ്മിതിയാണ് അഞ്ചിഖഡ് പാലം. ഇന്ത്യയുടെ ആദ്യത്തെ കേബിൾ റെയിൽപ്പാലം എന്ന പ്രത്യേതയും അഞ്ചിഗഡ് പാലത്തിനുണ്ട്. വെറും പതിനൊന്ന് മാസങ്ങൾക്കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ ഈ പാലം ജമ്മു കാശ്മീരിലാണ് സ്ഥിതി ചെയ്യുന്നത്.

PC: PTI Images
അഞ്ചിഖഡ് പാലം
ഒന്നല്ല ഒരുപാട് കാര്യങ്ങൾ പറയുവാനുണ്ട് അഞ്ചിഗഡ് പാലത്തിനെക്കുറിച്ച്. ജമ്മു കാശ്മീരിലെ കട്റയെയും റേസി ജില്ലയെയും തമ്മിൽ ബന്ധിപ്പിക്കുവാനായി നിർമ്മിച്ച ഈ പാലം കേബിളുകൾക്കൊണ്ട് നിർമ്മിച്ച രാജ്യത്തെ ആദ്യ റെയിൽപ്പാലം ആണ്. 725.5 മീറ്ററാണ് പാലത്തിന്റെ നീളം. ഇത് നിർമ്മിക്കുവാനായി 653 കിലോമീറ്റർ കേബിളുകൾ ആണ് ഉപയോഗിച്ചിട്ടുള്ളത്. നിർമ്മാണത്തിലെ പുതിയ സാധ്യതകളിലൊന്ന് പരീക്ഷിച്ച പാലം ഇന്നഭിമാനമായി മാറിയിരിക്കുകയാണ്.
നാലുഭാഗങ്ങളായാണ് പാലത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ആകെയുള്ള . 725.5 മീറ്റര് നീളത്തിൽ 473.25 മീറ്റർ നീളമാണ് കേബിളുകളാല്‍ താങ്ങിനിൽക്കുന്ന പ്രധാന പാലമുള്ളത്. നാലുഘട്ടങ്ങളിൽ ഒന്നാമത്തെ ഘട്ടം റേസിയിൽനിന്നുള്ള 120 മീറ്റർ നീളമായിരുന്നു. തുടർന്ന് എതിർവശത്തെ കട്റയിൽ നിന്ന് 38 നിർമ്മിച്ചു. അതിനു ശേഷമാണ് പ്രധാന പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്.
ട്രെയിൻ പാത മാത്രമല്ല, സർവീസ് റോഡും നടപ്പാതയും കൂടി ഇതിന്‍റെ ഭാഗമായി പൂർത്തിയാക്കിയിട്ടുണ്ട്. സർവീസ് റോഡിന് 3.75 മീറ്റർ വീതിയുണ്ട്. ഇരുവശങ്ങളിലുമായി നിർമ്മിച്ചിരിക്കുന്ന നടപ്പാതയ്ക്ക് 1.5 മീറ്റർ വീതിയാണുള്ളത്. ഐ ഐ ടി റൂർക്കി, ഐ ഐ ടി ഡൽഹി എന്നിവയുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണത്തിനു മുൻപേയുള്ള പഠനങ്ങൾ. കൊടുങ്കാറ്റിനെപ്പോലും പ്രതിരോധിക്കുന്ന തരത്തിലാണ് പാലത്തിന്റെ നിർമ്മാണം.

കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് കഴിഞ്ഞ ദിവസം പാലത്തിന്റെ നിർമാണ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇതോടെയാണ് അഞ്ചിഖഡ് പാലവും അതിന്‍റെ പ്രത്യേകതകളും വാർത്തകളിൽ നിറഞ്ഞത്. ഉദ്ദംപുർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പ്രോജക്ടിന്‍റെ ഭാഗമായാണ് അഞ്ചിഖഡ് പാലം നിർമ്മിച്ചിരിക്കുന്നത്. വെല്ലുവിളികൾ നിറഞ്ഞ ഭൂപ്രകൃതിയിലൂടെ കടന്നുപോകുന്നതാണ് പാലം. അതുകൊണ്ടു തന്നെ . ഹിമാലയൻ പർവ്വതനിരകൾക്കിടയിലെ വ്യത്യസ്ത ഭൂഘടനകൾ അടിസ്ഥാനമാക്കിയാണ് നിർമ്മാണം നടത്തിയിരിക്കുന്നതും.
ഏറ്റവും മികച്ചതും പുതിയതുമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിർമ്മിച്ചിരിക്കുന്ന പാലം ഏതു കാലാവസ്ഥയിലും പ്രവർത്തിക്കും. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മാത്രമല്ല, വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുവാൻ കഴിയുന്ന നിർമ്മിതിയാണ് ഇതെന്നാണ് കരുതുന്നത്.
സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി സെൻസറുകൾ മുഖേനയുള്ള നിരീക്ഷണ സംവിധാനം അഞ്ചി ഖാഡ് പാലത്തിന് ഉണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













