കേരളത്തിൽ കര്‍ക്കിടക ബലിതർപ്പണം നടക്കുന്ന ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുനാവായ നാവാമുകുന്ദക്ഷേത്രം. നാവാമുകുന്ദനായി മഹാവിഷ്ണുവിനെ ആരാധിക്കുന്ന ഇവിടെവന്ന് ബലി തർപ്പണം നടത്തിയാൽ ആത്മാവിന് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. അപൂർവ്വങ്ങളായ വിശ്വാസങ്ങളും പാരമ്പര്യങ്ങളും പിന്തുടരുന്ന ക്ഷേത്രത്തിൽ കര്‍ക്കടക വാവിന് ആയിരക്കണക്കിന് വിശ്വാസികളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെയെത്തുന്നത്
കർക്കട വാവ് ദിവസമായ ജൂലൈ 17 തിങ്കളാഴ്ച പുലർച്ചെ 2.00 മണി മുതൽ നാവാമുകുന്ദ ക്ഷേത്രക്കടവിൽ ബലിതർപ്പണത്തിന് ആരംഭമാകും. 16 കർമ്മികളുടെ നേതൃത്വത്തിൽ ആണിവിടെ ചടങ്ങുകൾ നടക്കുക. ബലിതർപ്പണത്തിനെത്തുന്നവർക്ക് രസീത് വിതരണം ചെയ്യുവാൻ ദേവസ്വം കൗണ്ടർ, ഗാന്ധി സ്മാകത്തിനു സമീപവും പടിഞ്ഞേറേ നടയിലും പ്രത്യേകം കൗണ്ടറുകൾ തയ്യാറാക്കിയിട്ടുണ്ട്.

തിരുനാവായയിലെ മോക്ഷം നല്കുന്ന പിതൃതർപ്പണം
തിരുനാവായയിലെ പിതൃതർപ്പണം മോക്ഷം നല്കുന്നതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.ലോകമെങ്ങും നടന്ന് ക്ഷത്രിയ നിഗ്രഹം നടത്തിയ പരശുരാമൻ ഒടുവിൽ താൻ ചെയ്ത പാപങ്ങൾക്ക് മോചനം ലഭിക്കുവാനും താൻമൂലം മരണപ്പെട്ട ക്ഷത്രയരുടെ ആത്മാക്കൾക്ക് മോക്ഷം ലഭിക്കുവാനുമായി ഒടുവിൽ തിരുനാവായയിലെത്തിയെന്നും നിളയുടെ തീരത്ത് ബലിതർപ്പണം നടത്തിയപ്പോൾ ആത്മാക്കൾക്ക് മോക്ഷഭാഗ്യം ലഭിച്ചെന്നാണ് വിശ്വസിക്കപ്പെടുന്നത്. പിന്നീട് ഇവിടെ കാലാകാലങ്ങളിലായി ബലിതർപ്പണ ചടങ്ങുകൾ നടന്നുപോരുന്നു.
ഇവിടുത്തെ ത്രിമൂർത്തി സംഗമസ്ഥാനത്താണ് പിതൃതർപ്പണ ചടങ്ങുകൾ നടക്കുന്നത്. പലതരത്തിലുള്ള പിതൃതർപ്പണം ഇവിടെ ദിവസേന നടക്കാറുണ്ട്. ആണ്ടു ശ്രാദ്ധം മുതല്‍ ക്ഷേത്രപിണ്ഡം, വാവുബലി, അസ്ഥിസ്ഥാപനം എന്നിവയും . കർക്കടകം, തുലാം, കുംഭം, ഇടവം എന്നീ മാസങ്ങളിലെ അമാവാസിനാളുകളിലെ ബലി തർപ്പണവും പ്രസിദ്ധമാണ്. മാത്രമല്ല, കര്‍ക്കിടകത്തിലെ ബലി തർപ്പണം ഇവിടെ വളരെ പ്രധാന്യമുള്ളതുംകൂടിയാണ്.
തവനൂരിൽ പൊന്നാനി നദിക്ക് കുറുകെയുള്ള ചെറു തിരുനാവായ ബ്രഹ്മ - ശിവക്ഷേത്രങ്ങളുടെ സാന്നിധ്യം കൊണ്ടാണ് ഇവിടം ത്രിമൂര്‍ത്തിസംഗമാമകുന്നത്.
തിരുനാവായ ക്ഷേത്രത്തിന്റെ വിശ്വാസങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. നവയോഗികളായ കവി, ഹരി, അംബരീഷൻ, പ്രബുദ്ധൻ, പിപ്പലായനൻ, ആവിർഭൂത്രൻ, ഭൂമിളൻ, ചമസ്സൻ, കരഭാജൻ എന്നിവരാണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്നും പല കാരണങ്ങളാൽ പ്രതിഷ്ഠ ഉറച്ചില്ലെന്നും അവസാനം ഏറ്റവും ഇളയ ആളായ കരഭാജൻ കൃത്യമായ ചിട്ടകള്‍ പാലിച്ച് പ്രതിഷ്ഠ നടത്തിയതാണ് ഇന്നു കാണുന്ന വിഗ്രഹം എന്നാണ് വിശ്വാസം. പാൽപ്പായസം തരാമെന്ന ഉറപ്പിലാണ് വിഗ്രഹം കൃത്യമായി പ്രതിഷ്ഠിക്കപ്പെട്ടതെന്നും പറയപ്പെടുന്നു.

മുട്ടുകുത്തിയുള്ള പ്രദക്ഷണം
പണ്ടുകാലത്ത് സ്ഥാപിച്ച എട്ടു വിഗ്രങ്ങളും ഉറക്കാതെ പോയതിനാൽ ക്ഷേത്രത്തിൽ നടക്കാൻ അനുവാദമില്ലായിരുന്നുവത്രെ. ഭൂമിക്കടിയിൽ കിടക്കുന്ന വിഗ്രഹത്തിൽ ചവിട്ടാതെയിരിക്കാനായി ആ സമയത്ത് അതിൽ ചവിട്ടുക എന്ന സാധ്യത ഒഴിവാക്കാനായി മുട്ടുകുത്തിയാണത്രെ ഇവിടെ പ്രദക്ഷിണം നടത്തിയിരുന്നത്. എന്നാൽ ഇപ്പോളിതിൽ മാറ്റം വന്നിട്ടുണ്ട്.
വാഹനങ്ങളിൽ എത്തുന്നവര്‌ക്ക് പ്രത്യേകം പാർക്കിങ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുറ്റിപ്പുറം ഭാഗത്തുനിന്നു വരുന്നവർ കൊടക്കൽതാഴം മൈതാനത്തും പുത്തനത്താണി ഭാഗത്തുനിന്നുള്ളവർ നിള ഓഡിറ്റോറിയം മൈതാനത്തും തിരൂർ ഭാഗത്തുനിന്നുള്ളവർ നാവാമുകുന്ദ ഹൈസ്കൂള്‍ മൈതാനത്തും വാഹനങ്ങൾ പാർക്ക് ചെയ്യാം.
മലപ്പുറം ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് തിരുനാവായയിലേക്ക് പ്രത്യേകം ബസ് സർവീസുകൾ കെ എസ് ആർ ടി സി ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ രണ്ട് മണിക്കുതന്നെ ക്ഷേത്രത്തിൽ എത്തുന്ന വിധത്തിലാണ് ബസ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. മലപ്പുറം, പെരിന്തൽമണ്ണ, പൊന്നാനി ഡിപ്പോകളിൽ നിന്ന് ബസ് സർവീസുകളുണ്ടാവും.
കൂടാത, തിരൂർ, കുറ്റിപ്പുറം, പുത്തനത്താണി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും തിരുനാവായയിലേക്കും തിരിച്ചും 20 മിനിറ്റ് ഇടവേളകളിൽ ബസുകൾ ഒരുക്കിയിട്ടുണ്ട്. ബസ് സർവീസുകളെക്കുറിച്ചും സമയക്രമത്തെക്കുറിച്ചും കൂടുതൽ അറിയുന്നതിന് മലപ്പുറം - 04832734950, പെരിന്തൽമണ്ണ - 04933227342, പൊന്നാനി - 04942666396 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












