വന്ദേ ഭാരത് യാത്രക്കാരെ, അടുത്ത യാത്ര പ്ലാൻ ചെയ്യുന്നതിനു മുന്നേ സമയം കൂടി ഒന്നു നോക്കി വെച്ചോ... അല്ലെങ്കിൽ മാറിയ ട്രെയിൻ സമയം അറിയാതെ ചിലപ്പോൾ ട്രെയിൻ കിട്ടിയില്ലെന്ന് വരും. തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരത് എക്‌സപ്രസിന്റെ (20632) സമയക്രമത്തില്‍ ആണ് മാറ്റം. മേയ് 13 തിങ്കളാഴ്ച മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും.
തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 4.05 ന് യാത്ര ആരംഭിക്കുന്ന ട്രെയിനിൻറെ കൊല്ലം, ആലപ്പുഴ എന്നീ സ്റ്റേഷനുകളിൽ എത്തുന്ന സമയക്രമത്തിൽ മാറ്റമില്ല. അതേസമയ എറണാകുളം ജങ്ഷന്‍, തൃശ്ശൂര്‍, ഷൊര്‍ണൂര്‍ ജങ്ഷന്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് സ്‌റ്റേഷനുകളിലെ സമയത്തിലാണ് മാറ്റം വന്നിരിക്കുന്നത്. പുതുക്കിയ സമയക്രമം വിശദമായി അറിയാം.

ട്രെയിന്‍ നമ്പർ 20632തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരത് എറണാകുളം ജങ്ഷന്‍, തൃശ്ശൂര്‍, ഷൊര്‍ണൂര്‍ ജങ്ഷന്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ സ്റ്റേഷനുകളിൽ എത്തുകയും പുറപ്പെടുകയും ചെയ്യുന്ന സമയം ആണ് മാറുന്നത്.
എറണാകുളം ജങ്ഷനില്‍ നിലവില്‍ വൈകുന്നേരം 6.35-ന് എത്തുന്ന ട്രെയിന്‍ പുതിയ സമയക്രമം അനുസരിച്ച് 6.42-നാണ് എത്തുക തുടർന്ന് 6.45 സ്റ്റേഷനില്‍നിന്ന് യാത്ര പുനരാരംഭിക്കും.
തൃശ്ശൂർ സ്റ്റേഷനിൽ നിലവില്‍ വൈകുന്നേരം 7.40-നാണ് വന്ദേഭാരത് ട്രെയിന്‍ എത്തുന്നത്. പുതിയ ടൈംടേബിള്‍ അനുസരിച്ച് 7.42 ന് എത്തുക. തുടർന്ന് 7.45 ന് സ്റ്റേഷനില്‍നിന്ന് പുറപ്പെടും.
ഷൊര്‍ണൂർ ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിലവിൽ വൈകുന്നേരം 8.52 നാണ് വന്ദേ ഭാരത് എത്തുന്നത്. ഇനി മുതൽ 8.30 ന് എത്തുന്ന ട്രെയിൻ 8.32ന് സ്റ്റേഷനില്‍നിന്ന് പുറപ്പെടും.
തിരൂർ സ്റ്റേഷനിൽ നിലവില്‍ വൈകുന്നേരം 8.52-നാണ് വന്ദേഭാരത് ട്രെയിന്‍ എത്തുന്നത്. പുതിയ സമയക്രമം അനുസരിച്ച് വന്ദേ ഭാരത് രാത്രി 9.02 ന് എത്തുകയും തുടർന്ന് 9.04ന് സ്റ്റേഷനില്‍നിന്ന് പുറപ്പെടുകയും ചെയ്യും.
കോഴിക്കോട് സ്റ്റേഷനിൽ നിലവില്‍ വൈകുന്നേരം 9.23-നാണ് വന്ദേഭാരത് ട്രെയിന്‍ എത്തുന്നത്. പുതിയ സമയക്രമം അനുസരിച്ച് 9.32 ന് എത്തുകയും 9.34ന് സ്റ്റേഷനില്‍നിന്ന് പുറപ്പെടും ചെയ്യും.
കണ്ണൂർ സ്റ്റേഷനിൽ നിലവില്‍ രാത്രി 10.24നാണ് വന്ദേഭാരത് ട്രെയിന്‍ എത്തുന്നത്. പുതിയ ടൈംടേബിള്‍ പ്രകാരം 10.36 ന് എത്തി, 10.38ന് സ്റ്റേഷനില്‍നിന്ന് പുറപ്പെടും.
കാസർകോട് സ്റ്റേഷനിൽ നിലവില്‍ രാത്രി 11.45 നാണ് വന്ദേഭാരത് ട്രെയിന്‍ എത്തുന്നത്. പുതിയ ടൈംടേബിള്‍ പ്രകാരം 11.46 ന് എത്തി 11.48 ന് യാത്ര തുടരും. തുടർന്ന് മംഗളുരു ജംങ്ഷനില് രാത്രി 12.40 ന് എത്തിച്ചേരുന്ന വിധത്തിലാണ് പുതിയ ക്രമീകരണം.
തിരുവനന്തപുരം-മംഗലാപുരം 20632 വന്ദേ ഭാരത് ആഴ്ചയിൽ എല്ലാ ദിവസവും വൈകിട്ട് 6.40 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 619 കിലോമീറ്റർ ദൂരം സഞ്ചരിച്ച് 8 മണിക്കൂർ 35 മിനിറ്റ് യാത്രയ്ക്കൊടുവിൽ രാത്രി 12.40ന് മംഗളുരു റെയിൽവേ സ്റ്റേഷനില്‍ എത്തും. എസി ചെയർ കാറിന് 1575 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2910 രൂപയുമാണ് നിരക്ക്.
മംഗലാപുരം- തിരുവനന്തപുരം വന്ദേ ഭാരത് 20631 എല്ലാ ദിവസവും രാവിരെ 6.25 ന് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.05 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും. 8 മണിക്കൂർ 40 മിനിറ്റ് ആണ് യാത്രാ സമയം. എസി ചെയർ കാറിന് 1615 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2945 രൂപയുമാണ് നിരക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













