Search
  • Follow NativePlanet
Share
» »ഒന്നും രണ്ടുമല്ല.. ഈ നഗരത്തിലേക്ക് നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസുകൾ,അതിവേഗത്തിൽ യാത്ര..സഞ്ചാരികൾക്കും സുഖം

ഒന്നും രണ്ടുമല്ല.. ഈ നഗരത്തിലേക്ക് നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസുകൾ,അതിവേഗത്തിൽ യാത്ര..സഞ്ചാരികൾക്കും സുഖം

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഗതാഗത മാർഗ്ഗമാണ് റെയിൽവേയെങ്കിലും ട്രെയിൻ യാത്രകൾ ഇത്രകണ്ട് ജനപ്രിയമായത് വന്ദേ ഭാരത് ട്രെയിനുകളുടെ വരവോടെയാണ്. സുഖവും സുരക്ഷിതവും വേഗത്തിലുള്ളതുമായ യാത്ര ഉറപ്പു തരുന്ന വന്ദേ ഭാരത് ഓടുന്ന മിക്ക റൂട്ടുകളിലും വന്‍ വിജയമാണ്. കേറളത്തിലെ കാര്യമെടുത്താൽ ഇന്ത്യയിലെ തന്നെ ഏറ്റവും ആൾത്തിരക്കും ആവശ്യക്കാരുമുള്ള വന്ദേ ഭാരതാണുള്ളത്. സീറ്റ് കിട്ടാനില്ലാത്ത അവസ്ഥയും ഇവിടെയുണ്ട്.

ഇപ്പോഴിതാ, ഇന്ത്യയിലെ ഈ നഗരത്തിലേക്ക് അധികമായി നാല് വന്ദേ ഭാരത് എക്പ്രസ് ട്രെയിനുകൾ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ റെയിൽവേ. ഇതോടെ ഇവിടെ നിന്ന് ആരംഭിക്കുന്ന വന്ദേ ഭാരത് സർവീസുകളുടെ എണ്ണം ആറാകുകയും കടന്നു പോകുന്ന സർവീസുകൾ ഏഴ് ആവുകയും ചെയ്യും. ഏതാണ് ആ നഗരമെന്നല്ലേ ചിന്തിക്കുന്നത്. മഹാരാഷ്ട്രയിലെ പൂനെയാണ് ഈ നഗരം. ഡിസംബർ മാസത്തിലാണ് ഇന്ത്യൻ റെയിൽവേ പൂനെയിൽ നിന്നുള്ള പുതിയ നാല് വന്ദേ ഭാരത് സർവീസുകൾ പ്രഖ്യാപിച്ചത്.

This City to Receive 4 More Vande Bharat Trains Total Now Six

പൂനെയിൽ നിന്നുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ ആരംഭിക്കുന്ന നാല് പുതിയ വന്ദേ ഭാരതുകൾ പ്രധാന നഗരങ്ങളിലേക്കുള്ള യാത്രകൾ എളുപ്പമാക്കും. പൂനെ നിലാസികൾക്ക് വേഗതയേറിയതും കൂടുതൽ സൗകര്യപ്രദവുമായ യാത്രാ ഓപ്ഷനുകൾ ഇവ വാഗ്ദാനം ചെയ്യുന്നു.

നിലവിൽ പൂനെ - ഹുബ്ലി, പൂനെ- കോലാപൂർ എന്നീ രണ്ട് രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് നിലവിൽ പൂനെയിൽ സർവീസ് നടത്തുന്നത്. മുംബൈ-സോലാപൂർ വന്ദേ ബാരത് പൂനെ വഴി കടന്നു പോകുന്നു. ഇതിനു പുറമേ പ്രഖ്യാപിച്ചിരിക്കുന്ന നാല് വന്ദേ ഭാരത് സർവീസുകൾ യാത്രക്കാർക്ക് കൂടുതൽ സൗകര്യം പ്രദാനം ചെയ്യുന്നതിലൂടെ മറ്റ് പല സ്ഥലങ്ങളിലേക്കുള്ള യാത്രാ സമയം കുറയ്ക്കും.

പൂനെ-ഷെഗാവ്, പൂനെ-വഡോദര, പൂനെ-സെക്കന്ദരാബാദ്, പൂനെ-ബെലഗാവി എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ റൂട്ടുകൾ ഇവ ഉടൻ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൂനെ - ഹുബ്ലി വന്ദേ ഭാരത് 20670

ആഴ്ചയിൽ തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളില്‍ സർവീസ് നടത്തുന്ന
പൂനെ - ഹുബ്ലി വന്ദേ ഭാരത് , ഈ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 2.15 ന് പുറപ്പെട്ട് രാത്രി 10.45 ന് ഹുബ്ബള്ളി ജംങ്ഷനിൽ എത്തുന്നു 8 മണിക്കൂർ 30 മിനിറ്റാണ് യാത്രാ സമയം. എസി ചെയർ കാറിന് 1475 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 2730 രൂപ എന്നിങ്ങനെയാണ് നിരക്ക്,

ഹുബ്ബള്ളി - പൂനെ വന്ദേ ഭാരത് 20669

ഹുബ്ബള്ളി - പൂനെ വന്ദേ ഭാരത് ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 5.00 മണിക്ക് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30 ന് പൂനെയിൽ എത്തുന്നു. 8 മണിക്കൂർ 30 മിനിറ്റാണ് യാത്രാ സമയം. എസി ചെയർ കാറിന് 1530 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 2780 രൂപ എന്നിങ്ങനെയാണ് നിരക്ക്.

പൂനെ- കോലാപൂർ വന്ദേ ഭാരത് 20674

ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2.15 ന് പൂനെ ജംങ്ഷനിൽ നിന്ന് പുറപ്പെടുന്ന പൂനെ- കോലാപൂർ വന്ദേ ഭാരത് 5 മണിക്കൂർ 25 മിനിറ്റ് യാത്രയ്ക്കൊടുവിൽ വൈകിട്ട് 7.40 ന് കോലാപ്പൂർ എത്തും. എസി ചെയർ കാറിന് 880 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 1710 രൂപ എന്നിങ്ങനെയാണ് നിരക്ക്.

കോലപ്പൂർ - പൂനെ വന്ദേ ഭാരത് 20673

തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 8.15 ന് പുറപ്പെടുന്ന കോലപ്പൂർ - പൂനെ വന്ദേ ഭാരത് 5 മണിക്കൂർ 15 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഉച്ചകഴിഞ്ഞ് 1.30 ന് പൂനെ എത്തും. എസി ചെയർ കാറിന് 1160 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 2005 രൂപ എന്നിങ്ങനെയാണ് നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: vande bharat express train pune
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+