പുതിയൊരു നാട്ടിൽ പുതിയൊരു ജീവിതം ആരംഭിക്കുന്നതൊക്കെ ഏറ്റവും സാധാരണ ആഗ്രഹങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. അതിനുവേണ്ടി വിദേശത്ത് പോയി പഠിച്ച് ജോലി കണ്ടെത്തുവാനൊക്കെയുള്ള കാര്യങ്ങള് പഴയതിലും എളുപ്പമായിട്ടുണ്ട്. എന്നാൽ ഇതൊന്നും ആവശ്യമില്ലാതെ, വിദേശത്ത് പോയി സെറ്റിൽ ചെയ്യാമെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? അതും വേറൊരിടത്തുമല്ല, ഇറ്റലിയിൽ. ഇവിടുത്തെ ഗ്രാമങ്ങളിൽ സ്വന്തമായി ഒരു ബിസിനസ് ഒക്കെ ആരംഭിച്ച് പുതിയൊരു ജീവിതം...
കേൾക്കാൻ മാത്രമല്ല, പ്രാവർത്തികമാക്കാനും പറ്റിയ ഒരു പദ്ധതിയാണിത്. അതേ, കേട്ടതൊന്നം ഒരു സ്വപ്നമല്ല എന്ന്! ഇറ്റലിയിലെ കലാബ്രിയ എന്ന നാടാണ് അങ്ങോട്ട് ചെന്ന് ജീവിതം സെറ്റിൽ ചെയ്യാൻ ആളുകളെ തിരഞ്ഞെടുക്കുന്നത്. വെറുതേയല്ല, ഇങ്ങോട്ട് ആവശ്യത്തിലധികം പണവും തരും. അതും മൂന്നു വര്‍ഷക്കാലത്തോളം. സംഗതിയെന്താണെന്ന് നോക്കാം.

പൊതുവേ ആളുകൾ കുറവായ ഇറ്റലിയിലെ ഗ്രാമങ്ങൾ പലതും പിന്തുടരുന്ന അതേ സംഗതി തന്നെയാണിത്. അങ്ങോട്ടേയ്ക്ക് പണം നല്കി ആളുകളെ ക്ഷണിച്ച് അവർക്ക് ഒരു വരുമാനവും ജീവതവും കണ്ടെത്താൻ ആവശ്യമായ ഫണ്ട് നല്കുക എന്നതാണ് ഇത്. വേണ്ടാ എന്നു വയ്ക്കുവാൻ തോന്നിപ്പിക്കാത്ത ഈ ഓഫറിനെക്കുറിച്ചും എന്താണ് ഇതിനു പിന്നിലെന്നും വിശദമായി വായിക്കാം.
മലഞ്ചെരിവുകളും കടൽത്തീരങ്ങളും ഒക്കെയുള്ള അതിമനോഹരമായ ഇറ്റാലിയൻ ഗ്രാമമാണ് കലാബ്രിയ. ഇറ്റലിയെക്കുറിച്ച് ഓർമ്മിക്കുമ്പോൾ തന്നെ മനസ്സിലെത്തുന്ന ചില രൂപങ്ങളിലെ പോലെ തന്നെയാണ് ഈ നാടുമുള്ളത്. ഇവിടേക്ക് പോയി ജീവിതകാലം മുഴുവൻ താമസിക്കാനുള്ള ഓഫർ കിട്ടിയാൽ പിന്നെ നോ പറയാൻ സാധിക്കില്ലല്ലോ..

നാല്പത് വയസ്സിനു താഴെയുള്ളവർക്കായി ഒരുക്കുന്ന ഈ പദ്ധതി വഴി പൊതുവേ ജനസംഖ്യ കുറവുള്ള ഈ ഗ്രാമത്തിൽ കൂടുതൽ ആളുകളെ എത്തിക്കുകയാണ് പ്രാഥമിക ലക്ഷ്യം. വന്നെത്തുന്നവര്‍ക്ക് ബിസിനസം ആരംഭിക്കുവാനോ അല്ലെങ്കിൽ ഒരു തൊഴിൽ കണ്ടെത്തുവാനോ ഉള്ള സ സൗകര്യങ്ങളും അധികൃതർ ചെയ്യുന്നുണ്ട്. എന്നാൽ വാഗ്ദാനം ചെയ്തിരിക്കുന്ന പണം ലഭിക്കണമെഹ്കിൽ വരുന്നവർ ഏതെങ്കിലും ഒരു ബിസിനസ് തുടങ്ങുകയോ അല്ലെങ്കിൽ ഇവിടുത്തെ പ്രൊഫഷണലായ ആളുകളുടെ സഹായത്തോടെ ഒരു കരിയർ കണ്ടെത്തുകയും വേണം.
മുൻപു വന്ന റിപ്പോർട്ടുകളനുസരിച്ച് രണ്ടോ മൂന്നോ വർഷത്തേക്ക് പ്രതിമാസ വരുമാനം €1,000 മുതൽ €800 വരെ പണം ലഭിക്കുമെന്നാണി പറയപ്പെടുന്നത്. കൂടാതെ ഒരു ബി & ബി, റെസ്റ്റോറന്റ്, ബാർ, ഗ്രാമീണ ഫാം അല്ലെങ്കിൽ സ്റ്റോർ എന്നിങ്ങനെ ഏതെങ്കിലുമൊരു സംഭഭത്തെ പിന്തുണയ്ക്കുന്നതിനുള്ള തുകയായി ഇതിനെ വിനിയോഗിക്കുകയും ചെയ്യാം. അപേക്ഷ സമർപ്പിച്ച് നിങ്ങളെ തിരഞ്ഞെടുത്താൽ 90 ദിവസത്തിനുള്ളിൽ ഇവിടേക്ക് മറണമെന്നതാണ് നിബന്ധന.
പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെറിയ തോതിലുള്ള കമ്മ്യൂണിറ്റികൾക്ക് പുതിയ ജീവൻ നൽകുകയും ചെയ്യുക എന്നതാണ് ആക്ടീവ് റസിഡൻസി ഇൻകം എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ ലക്ഷ്യം. ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട സംഗതി. £26,000 അഥവാ 2,650,005 ഇന്ത്യന്‍ രൂപയോളമാണ് ഈ പദ്ധതി വഴി ഒരാൾക്ക് പരമാവധി മൂന്ന് വർഷം കൊണ്ട് ലഭിക്കുന്ന തുക. വിജയകരമായ അപേക്ഷകൾക്ക് ഏകദേശം 2,000 അല്ലെങ്കിൽ അതിൽ താഴെ താമസിക്കുന്ന ഗ്രാമങ്ങളിൽ ജീവിക്കാനുള്ള അവസരം ലഭിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












