വിശ്വാസികളെ സംബന്ധച്ചെടുത്തോളം ഏറ്റവും പ്രാധാന്യമുള്ള ദിവസങ്ങളിലൊന്നാണ് നാഗപഞ്ചമി. എല്ലാ ശ്രാവണ മാസത്തിലെയും ശക്ല പക്ഷ ദിവസം ഹൈന്ദവ വിശ്വാസികൾ നാഗങ്ങളെ ആരാധിക്കുന്ന നാഗപഞ്ചമി ദിവസമായി ആരാധിക്കുന്നു. ഈ ദിവസം നാഗങ്ങളെ ആരാധിക്കുവാനും അവർക്ക് പൂജകൾ സമർപ്പിക്കുവാനും വിശ്വാസികൾ ശ്രദ്ധിക്കുന്നു. ശ്രാവണ പഞ്ചമി എന്ന പേരിലും ഈ ദിവസം അറിയപ്പെടുന്നു.
നാഗക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ സമർപ്പിക്കുന്ന ഈ ദിവസത്തിന് വിശ്വാസങ്ങളും ഐതിഹ്യങ്ങളും ധാരാളമുണ്ട്. കാളിന്ദിയിൽ വിഷം പരത്തിയ കാളിയനെ കൃഷ്ണൻ തോൽപ്പിച്ച ദിവസമാണ് നാഗപഞ്ചമിയെന്നാണ് അതിൽ പ്രധാനപ്പെട്ടത്. കാളിയ മര്‍ദ്ദനം നടന്ന ഈ ദിവസം നടത്തുന്ന പ്രാർത്ഥനകൾ ജീവിതത്തിന് ഐശ്വര്യം കൊണ്ടുവരുമത്രെ. ദീർഘമാംഗല്യത്തിമും സന്താനങ്ങളുടെ ഐശ്വര്യത്തിനും ഈ ദിവസത്തിലെ പ്രാര്‍ത്ഥനകൾ സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

വിശ്വാസങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നാഗപഞ്ചമിയിൽ നാഗങ്ങൾക്കു പകരം തേളിനെ ആരാധിക്കുന്ന ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതും വെറും ആരാധനയല്ല,വിഷമുള്ള ജീവികളായ തേളുകളെ ശരീരത്തിൽ- കയ്യിലും മുഖത്തും കാലിലുമെല്ലാം വെച്ച് ആരാധിക്കുന്ന വിചിത്രമായ ചടങ്ങ്. ശരീരത്തിൽ തേളുകളെ ഇഴയാൻ വിടുന്ന വിചിത്രമായ ആരാധന നടക്കുന്നത് കർണ്ണാടകയിലാണ്.
നാഗപഞ്ചമിയിൽ തേളുകളെ ആരാധിക്കുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കർണ്ണാടകയിലെ യാദഗിരി ജില്ലയിലെ ഗുർമീത്കൽ താലൂക്കിലെ കന്ദകൂറ ജില്ലയിലെ കൊണ്ടമേശ്വരി ക്ഷേത്രത്തിലാണ്. തേളിൻഖറെ ദേവതയാണ് കൊണ്ടമേശ്വരി എന്നാണ് വിശ്വാസം. വിചിത്രമായ തേള്‍ ആരാധന നടക്കുന്നത് വർഷത്തിൽ ശ്രാവണ മാസത്തിലെ നാഗപഞ്ചമി ദിവസം മാത്രമാണ്. കർണ്ണാടകയിലെയും ആന്ധ്രാ പ്രദേശിലെയും തെലങ്കാനയിലെയും വിവിധ ഇടങ്ങളിൽ നിന്നും ഈ ദിവസം വൈകിട്ടോടെ വിശ്വാസികൾ ക്ഷേത്രത്തിലെത്തും. ഇവിടെ ഒരു കുന്നിനു മുകളിലാണ് ഈ ക്ഷേത്രമുള്ളത്.

ഇവിടെയെത്തുന്ന വിശ്വാസികൾ ആദ്യം ക്ഷേത്രത്തിലെ വിഗ്രഹത്തിന് പാൽ സമർപ്പിക്കും. പാൽ നിവേദ്യം കൂടാതെ തേങ്ങാ, വെളിച്ചെണ്ണ, സാരി എന്നിവയൊക്കെ വിഗ്രഹത്തിന് സമർപ്പിക്കും. അതിനുശേഷമാണ് ഇവിടുത്തെ പ്രധാന ആതാരത്തിന് തുടക്കമാകുന്നത്. ആ സമയത്ത് ക്ഷേത്രത്തിനു ചുറ്റും ചെറുതും വലുതുമായ തേളുകളെ കാണാൻ സാധിക്കുമത്രെ. ഈ തേളുകളെ വിശ്വാസികൾ അവരുടെ ശരീരത്തിൽ എടുത്തുവെച്ച് അതിനെ ഇഴയുവാൻ അനുവദിക്കും. വസ്ത്രത്തിനു മുകളിലും കൂടാതെ കയ്യിലും കഴുത്തിലും മാത്രമല്ല, നാവിലും മുഖത്തുമൊക്കെ ആളുകൾ തേളിനെ എടുത്തുവെച്ച് അതിനെ നടക്കാൻ അനുവദിക്കും.
കുറച്ചുനേരം ഇത് തുടർന്ന ശേഷം ശരീരത്തിൽ നിന്നു തേളുകളെയെടുത്ത് ക്ഷേത്രത്തിനു മുകളിലെ വിഗ്രഹത്തിനു മുകളിൽ വയ്ക്കും. ഇത്രയം മാത്രമാണ് ഇവിടുത്തെ ചടങ്ങുകൾ. കേൾക്കുമ്പോൾ സ്വഭാവീകമായും ഈ തേളുകളെ എടുക്കുമ്പോൾ അവ കടിക്കില്ലേ എന്നൊരു സംശയം തോന്നും. എന്നാൽ പ്രദേശവാസികളുടെ വിശ്വാസമനുസരിച്ച് തേളുകളെ ആരാധിക്കുന്നതു മൂലം അവ ഒരിക്കലും മനുഷ്യരെ ഇവിടെ ഉപദ്രവിക്കില്ലത്രെ. ഇനി ആരെയെങ്കിലും കടിച്ചാൽ മുറിവിൽ ലേശം മഞ്ഞൾപൊടി ഇട്ടാലും മതിയെന്നാണ് ഇവർ പറയുന്നത്.
ഈ ദിവസം മാത്രമേ ഗ്രാമത്തിൽ തേളുകൾ എത്തുകയുള്ളുവെന്നാണ് പറയപ്പെടുന്നത്. ഈ പൂജകൾക്കും പ്രാർത്ഥനകൾക്കും ശേഷം തേളുകൾ എവിടേക്ക് പോകുന്നുവെന്നും ആര്‍ക്കുമറിയില്ല. യാദ്ഗിറിൽ നിന്നും 20 കിലോമീറ്റർ ദൂരത്തിലാണ് കണ്ടകൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













