വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ വൻ വിജയകരമായി സർവീസ് തുടരുകയാണ്. ഏറ്റവും വേഗതയിൽ, മികച്ച സൗകര്യങ്ങളോടെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന വന്ദേ ഭാരത് ദീർഘദൂര യാത്രകൾക്ക് സാധാരണക്കാർക്ക് വിശ്വസിച്ച് ആശ്രയിക്കാൻ പറ്റിയ സർവീസാണ്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതിൽ വരെ ഓടാൻ ശേഷിയുള്ള ഈ ട്രെയിനുകളാണ് ഇന്ത്യയുടെ ഭാവി യാത്രകളിൽ ഏറെ സഹായിക്കുക.
ഇപ്പോഴിതാ, വന്ദേ ഭാരത് യാത്രകൾ കൂടുതൽ സൗര്യപ്രദവും യാത്രക്കാര്‍ക്ക് ആസ്വാദ്യകരവുമാക്കുന്നതിനായി പുതിയൊരു സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. യാത്രയ്ക്കിടയിൽ വിശന്നാലോ സമയം ചെലവഴിക്കുവാനോ അല്പം സ്നാക്സ് കഴിക്കുവാനോ വേണമെങ്കിൽ കയ്യിൽ കരുതിയില്ലെങ്കിൽ പലപ്പോഴും നടക്കില്ല എന്താണ് വന്ദേ ഭാരതിലെ അവസ്ഥ. ട്രെയിനിലെ പാൻട്രിയിലെ ഭക്ഷണമല്ലാതെ മറ്റൊന്നും ലഭ്യവുമല്ല. സ്റ്റേഷനുകളിൽ നിർത്തുമ്പോൾ മേടിക്കുക എന്നതും സാധ്യമായേക്കില്ല. ഇപ്പോഴിതാ, യാത്രക്കിടയിലെ വിശപ്പ് അകറ്റുവാൻ വന്ദേ ഭാരിൽ പലഹാരങ്ങള് കൊണ്ടുവന്നിരിക്കുകയാണ് അധികൃതർ.

ചിപ്സ്, ശീതള പാനീയങ്ങൾ, ബിസ്കറ്റ് തുടങ്ങിയ പാക്കേജ്ഡ് ഭക്ഷണ സാധനങ്ങളാണ് വന്ദേ ഭാരതിൽ യാത്രക്കാർക്ക് ലഭ്യമാവുക. കുട്ടികളുമായി പോകുന്നവർക്കും യാത്രയിൽ അല്പം മധുരമാകാമെന്ന് കരുതുന്നവർക്കും ഒക്കെ പറ്റിയ ഈ സംവിധാനം നിലവിൽ ഒരു റൂട്ടിൽ മാത്രമാണ് വന്നിട്ടുള്ളത്. . ഗോരഖ്പൂർ-അയോധ്യ-ലഖ്നൗ-പ്രയാഗ്രാജ് വന്ദേ ഭാരത് എക്സ്പ്രസിൽ നിന്നാണ് ഈ പുതിയ സേവനം ഔദ്യോഗികമായി ആരംഭിച്ചത്.
ടിക്കറ്റിനൊപ്പം ബുക്ക് ചെയ്ത ഭക്ഷണത്തോടൊപ്പം ട്രോളികളിൽ ഐആർസിടിസി ജീവനക്കാർ ഈ പാക്ക് ചെയ്ത, റെഡി ടു ഈറ്റ് സാധനങ്ങളും കൊണ്ടുവരും. വെണ്ടർ ട്രോളികളിലൂടെ വളരെ എളുപ്പത്തിൽ ഇത് മേടിക്കാം. റെയിൽവേ ബോർഡും ഈ സംരംഭത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയിട്ടുണ്ട്. യാത്രക്കാർക്ക് ഐആർസിടിസി ഗോരഖ്പൂർ റൂട്ടിൽ പാക്കേജ്ഡ് ഫുഡ് സേവനം ആരംഭിച്ചിട്ടുണ്ട്. വന്ദേ ഭാരത് എക്സ്പ്രസിലെ യാത്ര കൂടുതൽ സുഗമവും ആസ്വാദ്യകരവുമാക്കുക എന്നതാണ് ഈ പുതിയ സംരംഭത്തിന്റെ ലക്ഷ്യം
കൂടുതല് റൂട്ടുകളിലേക്ക്
യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായേക്കാവുന്ന ഈ സേവനം രാജ്യത്തെ മറ്റു പ്രധാന വന്ദേ ഭാരത് റൂട്ടുകളിലേക്ക് അധികൃതർ വൈകാതെ വ്യാപിപ്പിക്കും. നിലവിലെ സാഹചര്യത്തിൽ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നനൊപ്പം തന്നെ ഭക്ഷണ ഓപ്ഷനുകളും തിരഞ്ഞെടുക്കേണ്ടതാണ്. ഇത് ഒഴിവാക്കി ബുക്ക് ചെയ്ത് ഇടയ്ക്ക് എന്തെങ്കിലും കഴിക്കണമെന്ന് തോന്നിയാൽ ലഭ്യമായ മിനിമം ഓപ്ഷനുകളിൽ നിന്ന് ചായ, കാപ്പി, സ്നാക്സ് തുടങ്ങിയവ തിരഞ്ഞെടുക്കുവാനുള്ള സാഹചര്യമേ ഉള്ളൂ. അതും എല്ലായ്പ്പോഴും ലഭിക്കണമെന്നുമില്ല. ഇത് ഒഴിവാക്കുവാൻ പുതിയ പദ്ധതി സഹായിക്കും.
വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗ് സമയത്ത് ഭക്ഷണ ഓപ്ഷനുകൾ തിരഞ്ഞെടുത്തില്ലെങ്കിലും,യാത്രയ്ക്കിടയില് ട്രെയിനിനൽ ഭക്ഷണം വാങ്ങാന്‍ സാധിക്കുന്ന വിധത്തില്‍ റെയിൽവേ ബോർഡ് പുതിയ മാറ്റങ്ങൾ നടപ്പാക്കിയിരുന്നു. വന്ദേ ഭാരത് ട്രെയിനുകളിൽ കറന്റ് ബുക്കിംഗ് നടത്തുന്നവർക്കും ഭക്ഷണ ഓപ്ഷൻ തിരഞ്ഞെടുക്കാത്തവർക്കും ഇത് ഏറെ പ്രയോജനകരമായ തീരുമാനമായിരുന്നു.
പുതിയ പദ്ധതി വഴി യാത്രക്കാർക്ക് പാക്കേജ്ഡ് ആൻഡ് ഡിസ്പോസിബിൾ (പിഎഡി) ഇനങ്ങളുടെ വിപുലമായ പട്ടികയിൽ നിന്ന് ആവശ്യമായത് തിരഞ്ഞെടുക്കാം,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












