പൂരത്തിന് മലയാളികൾക്ക് ഒരൊററ നിർവചനമേയുള്ളൂ, അത് തൃശൂർ പൂരമാണ്. വെടിക്കെട്ടും പകൽപ്പൂരവും ചെണ്ടമേളവും നിറഞ്ഞു നിൽക്കുന്ന, ലക്ഷക്കണക്കിനാളുകൾ കാണുവാനെത്തുന്ന തൃശൂർ പൂരം തന്നെ. വീണ്ടുമൊരു പൂരക്കാലമിതാ വരികയാണ്. കണ്ടവർക്ക് വീണ്ടും കാണുവാനുള്ള ആവേശവും ആദ്യമായിട്ടു വരുന്നവർക്ക് ഇതെങ്ങനെയായിരിക്കുമെന്ന കൗതുകവും എല്ലാം ചേരുന്ന സമയം.
ഇത്തവണത്തെ പൂരത്തിനുള്ള യാത്ര അല്പം നേരത്തെ തന്നെ പ്ലാൻ ചെയ്താലോ. ഇതാ പൂരത്തിന്റെ പ്രധാന തിയതികളും ചടങ്ങുകളും എപ്പോഴാണെന്നു നോക്കാം.
ഏപ്രിൽ അവസാനവും മേയ് ആദ്യവുമായാണ് 2023ലെ പൂരം ചടങ്ങുകൾ നടക്കുന്നത്. കേരളത്തിലെ മൊത്തം പൂരപ്രേമികളും എത്തിച്ചേരുന്ന പൂരത്തിന്റെ ചരിത്രം പറയാതെ മുന്നോട്ടു പോകുവാനാകില്ല. 200 ൽ കൂടുതൽ വർഷത്തെ ചരിത്രമുള്ള പൂരത്തിന് തുടക്കമിട്ടത് കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ ആണെന്നാണ് വിശ്വാസം. 1797 മേയിൽ (972 മേടം) ആയിരുന്നു ആദ്യത്തെ തൃശൂർ പൂരം നടന്നത്.

അക്കാലത്തെ ഏറ്റവും വലിയ പൂരമായിരുന്നു ആറാട്ടുപുഴ പൂരം. എല്ലാ ദൈവങ്ങളും ക്ഷേത്രങ്ങളും എത്തുന്ന പൂരത്തിന് ഒരുതവണ കനത്ത മഴ മൂലം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്, കണിമംഗലം എന്നീ ക്ഷേത്രങ്ങള്‍ക്ക് സമയത്ത് പൂരത്തിനു വരാനായില്ല. തുടർന്ന് ഈ ക്ഷേത്രങ്ങൾക്കെല്ലാം ആറാട്ടുപുഴ പൂരത്തിൽ നിന്ന് ഭ്രഷ്ട് കല്പിച്ചു. അതിന് പരിഹാരമായി ശക്തൻ തമ്പുരാന് തൊട്ടടുത്ത പൂരം നാളിൽ വടക്കുനാഥനെ കേന്ദ്രമാക്കി തൃശൂർ പൂരത്തിന് തുടക്കം കുറിക്കുകയും പാറമേക്കാവ് ഭഗവതീ ക്ഷേത്രവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും പൂരത്തിലെ പ്രധാന പങ്കാളികളായി മാറുകയും ചെയ്തു.

PC:Arunjayantvm
കണിമംഗലം ശാസ്താവ്, കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂർ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോൾ കാർത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ ക്ഷേത്രങ്ങളിലെ ദേവതമാരും പാറമേക്കാവ് ഭഗവതീ ക്ഷേത്രത്തിലെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെയും ഭഗവതിമാരുമാണ് പൂരത്തിൽ പങ്കെടുക്കുന്നത്.
തൃശൂർ പൂരം കൊടിയേറ്റ സമയം
ഏപ്രിൽ 24 തിങ്കളാഴ്ചയാണ് തൃശൂർ പൂരത്തിന് കൊടിയേറുന്നത്. രാവിലെ 11.30 നും 11.45 നും ഇടയില്‍ തിരുവമ്പാടിയില്‍ കൊടിയേറ്റം നടക്കും. പാറമേക്കാവില്‍ ഉച്ചയ്ക്ക് 12.00 നാണ് കൊടിയേറുന്നത്.
ഘടക ക്ഷേത്രങ്ങളിലെ കൊടിടേറ്റ് സമയം
ലാലൂര്‍: രാവിലെ 8.00 മുതല്‍ 8.15 വരെ അയ്യന്തോള്‍ : 11.00 മുതല്‍ 11.15 വരെ തിരുവമ്പാടി : 11.30 മുതല്‍ 11.45 വരെ പാറമേക്കാവ് : 12.00 മുതല്‍ 12.15 വരെ ചെമ്പുക്കാവ് : വൈകിട്ട് 6.00 മുതല്‍ 6.15 വരെ. പാണേക്കുംപ്പിള്ളി : 6.15 മുതല്‍ 6.30 വരെ പൂക്കാട്ടിക്കര - കാരമുക്ക് : 6.15 മുതല്‍ 6.30 വരെ കണിമംഗലം : വൈകിട്ട് 6.00 മുതല്‍ 6.15 വരെ ചൂരക്കോട്ടുകാവ് : 6.45 മുതല്‍ 7.00 വരെ നെയ്തല്‍കാവ്: രാത്രി 8.00 മുതല്‍ 8.15 വരെ

PC:Arunjayantvm
തൃശൂർ പൂരം 2023: എല്ലാ വർഷവും മേടമാസത്തിലെ പൂരം നാളിലാണ് തൃശൂർ പൂരം നടക്കുന്നത്. മേടമാസത്തില്‍ അര്‍ദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്ന് തൃശൂര്‍ പൂരം നടക്കും. ഈ തിയതിയാണ് പൂരത്തിന് കണക്കാക്കുന്നത്. ഈ വർഷം ഏപ്രിൽ 24ന് തൃശൂർ പൂരത്തിന് കൊടിയേറും. ഏപ്രിൽ 30, മേയ് 1 തിയതികളിലായി ഇലഞ്ഞിത്തറ മേളവും പകൽപ്പൂരവും വെടിക്കെട്ടും നടക്കും.
തൃശൂർ പൂരം 2023: പ്രധാന തിയതികൾ
2023 തൃശൂർ പൂരത്തിന്‍റെ പ്രധാന തിയതികളും ചടങ്ങുകളും എന്തൊക്കെയാണന്നു നോക്കാം
ഏപ്രിൽ 24 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കൊടിയേറ്റം
ഏപ്രിൽ 27 വ്യാഴാഴ്ച രാത്രി 8.00 മണിക്ക് ചേറ്റുപുഴ ഇറക്കം
ഏപ്രിൽ 28 വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് ചമയപ്രദർശനം ഉദ്ഘാടനം, വൈകുന്നേരം 7.00 മണിക്ക് സാമ്പിൾ വെടിക്കെട്ട്,
ഏപ്രിൽ 28 ശനിയാഴ്ച രാവിലെ 10.00 മുതല്‍ രാത്രി 12.00 വരെ ചമയ പ്രദർശനം,
ഏപ്രിൽ 30 ഞായറാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് ഭഗവതിയുടെ എഴുന്നള്ളത്ത്, 2.00 മണിക്ക് ഇലഞ്ഞിത്തറ മേളം, വൈകുന്നേരം 5.00 മണിക്ക് തെക്കോട്ടിറക്കം, കുടമാറ്റം, രാത്രി 10.30ന് രാത്രി എഴുന്നള്ളിപ്പ്, പഞ്ചവാദ്യം എന്നിവയും നടക്കും. മേയ് 1 തിങ്കളാഴ്ചയാണ് പകൽപ്പൂരം. അന്ന് പുലർച്ചെ 3.00 മണിക്ക് വെടിക്കെട്ട്, ഉച്ചയ്ക്ക് 12.00 മണിക്ക് ഉപചാരം ചൊല്ലൽ, തുടർന്ന് പകൽവെടിക്കെട്ട്, വൈകുന്നേരം 5.390ന് ആറാട്ട്, 6.00 മണിക്ക് പഞ്ചവാദ്യം, 8.00 മണിക്ക് മേളം, കൊടിയിറക്കം എന്നിങ്ങനെയാണ് വരുന്ന ചടങ്ങുകൾ.

PC:Manojk
പൂരം കാണാൻ വരുമ്പോൾ
ഇത്തവണത്തെ പൂരം കൂടുവാൻ പ്ലാൻ ഉണ്ടെങ്കിൽ പോകുവാൻ ഒരുങ്ങണം. വലിയ തിരക്കായിരിക്കും അവസാന ദിവസങ്ങളിൽ അനുഭവപ്പെടുക. താമസസൗകര്യങ്ങള് അവിടെയെത്തിയ ശേഷം തിരക്കാം എന്നു കരുതി യാത്ര പോകരുത്. എല്ലാം കഴിവതും മുൻകൂട്ടി ബുക്ക് ചെയ്ത് പോകുവാൻ ശ്രദ്ധിക്കുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












