തുലാം രാശി
കൈയ്യില്‍ ത്രാസ്സുമായി നില്‍ക്കുന്ന ഒരു പുരുഷ രൂപമാണ് കുലാം രാശിക്കുള്ളത്. രാശി ചക്രത്തിലെ ഏഴാമത്തെ രാശിയായ ഇത് കന്നി കഴിഞ്ഞാണ് വരുന്നത്. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 22 വരെ തിയതികളിൽ ജനിച്ചവർ ഈ രാശിയിൽ ഉൾപ്പെടുന്നു.
തുലാം രാശിക്കാർ പോകേണ്ട ക്ഷേത്രങ്ങൾ
ജീവിതത്തിലെ അഭിവൃദ്ധിക്കായി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളിലാണ് ഈ രാശിക്കാർ പോകണ്ടത്. ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നതും സുബ്രമഹ്മണ്യ ഭജനവും നല്ലതുവരുത്തുമത്രെ. വിഷ്ണു ക്ഷേത്ര ദർശവനവും ലക്ഷ്മി ക്ഷേത്രദർശനവും ഇവർക്ക് നല്ലതാണ്. തുലാം രാശിക്കാർ പോകേണ്ട തിരുത്തണി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം
തിരുത്തണി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുത്തണി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. തിരുവള്ളൂർ ജില്ലയിൽ തിരുത്തണി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം മുരുകന്റെ ആറ് വാസസ്ഥലങ്ങളായ ആറുപടൈവീടുകളിൽ ഒന്നും കൂടിയാണ്. മലകളിൽ ഏറ്റവും ശ്രേഷ്ഠ മലയായ ഇവിടെ സുബ്രഹ്മണ്യ സ്വാമി വസിക്കുന്നു എന്നാണ് വിശ്വാസം. നേരത്തെ തിരുവരകം എന്നും ഈ പ്രദേശം അറിയപ്പെട്ടിരുന്നു.
PC:Balajihunk
365 പടികൾക്കു മുകളിൽ
ഒരു മലയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് എത്തണമെങ്കിൽ 365 പടികൾ കയറേണ്ടതുണ്ട്. വർഷത്തിലെ ഓരോ ദിവസത്തെയും സൂചിപ്പിക്കുന്നതാണ് ഓരോ പടികളും. മറ്റു സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി ഇവിടെ സ്കന്ദ ഷഷ്ഠി ആഘോഷിക്കാറില്ല. കാരണം, ശൂരനെന്ന അസുരനെ വധിച്ചതിനു ശേഷം, കോപം ശമിച്ച ഭാവമാണ് തിരുത്തണി മുരുകനുള്ളത്. തിരുച്ചെന്തൂരിൽ വച്ച് തരകാസുരനെ അസുരനെ വധിച്ചതിന് ശേഷം കോപം ശമിപ്പിക്കാൻ ആണ് ഇവിടേക്ക് വന്നത്
ഇവിടുത്തെ മുരുകന്, നെഞ്ചിൽ ഒരു ദ്വാരം ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. താരകസുരൻ എന്ന അസുരൻ എറിഞ്ഞ ചക്രം മുരുകന്റെ നെഞ്ച് വഴി കടന്നു പോയതിനാലാണ് ഇങ്ങനെയെന്നാണ് കരുതുന്നത്.
PC:Srithern
രാമനും അർജ്ജുനനും ബ്രഹ്മാവും
പുരാണങ്ങളിലെ കഥകളോട് വളരെ ചേർന്നു നിൽക്കുന്നതാണ് ഈ ക്ഷേത്രം. വ്യത്യസ്ത കാലങ്ങളിലെ വ്യത്യസ്തരായ ആളുകൾ ഏതെങ്കിലും തരത്തിൽ ഇവിടെ എത്തിയിട്ടുണ്ടെന്നാണ് വിശ്വാസം. രാവണനെ വധിച്ച പാവം നീക്കുവാനായി രാമേശ്വരത്ത് എത്തിയ രാമന്റെ കഥ നമുക്കറിയാം. എന്നാൽ അദ്ദേഹം മനസ്സാധാനം തിരഞ്ഞ് വന്നത് ഇവിടെ, തിരുത്തണിയിൽ ആണെന്നാണ് വിശ്വാസം. മറ്റൊരു വിശ്വാസമനുസരിച്ച് ശൂരപദ്മന്റെ സഹോദരൻ താരകാസുരൻ വിഷ്ണവിൽ നിന്നും തട്ടിയെടുത്ത ശംഖും ചക്രവും വിഷ്ണുവിന് തിരികെ ലഭിക്കുന്നത് ഇവിടെ വെച്ചാണത്രെ. അർജുനനനും ഇവിടെയെത്തി ആരാധന നടത്തിയിട്ടുണ്ടെന്നാണ് വിശ്വാസം. ഈ ചക്രം താരകാസുരൻ സുബ്രഹ്മണ്യന നേരെ എറിഞ്ഞപ്പോഴുണ്ടായ ദ്വാരത്തിന്റെ കഥയാണ് നമ്മൾ നേരത്തെ സൂചിപ്പിച്ചത്.
നാഗ രാജാവ് വാസുകിക്ക് പാലാഴി മഥന സമയത്ത് ശരീരത്തിൽ ഉണ്ടായ പരിക്കുകൾ മാറിയത് ഈ ക്ഷേത്രത്തിലെത്തി ആരാധന നടത്തിയപ്പോഴാണത്രെ,
PC:Rsmn
സൃഷ്ടിക്കുള്ള അവകാശം ബ്രഹ്മാവിന് തിരികെ ലഭിച്ചത്
മറ്റൊരു വിശ്വാസം പറയുന്നതനുസരിച്ച്, ഒരിക്കൽ പ്രണവ മന്ത്രത്തിന്റെ ('ഓം' മന്ത്രം) അർഥം സുബ്രഹ്മണ്യന് വിശദീകരിച്ചു കൊടുക്കുന്നതിൽ ബുദ്ധിമുട്ടിയ ബ്രഹ്മാവിനെ സുബ്രഹ്മണ്യൻ തടവിലാക്കിയതായി ഒരു കഥയുണ്ട്. അതിൽ നിന്നു രക്ഷപെടുവാനും തന്റെ സൃഷ്ടിക്കുള്ള അവകാശം തിരികെ നേടവാനുമായി ബ്രഹ്മാവ് ഈ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച് തിരികെ നേടിയെന്നാണ് വിശ്വാസം.
PC:Srithern
എത്തിചേരുവാന്‍
തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ തിരുത്തണി കുന്നിലാണ് ഈ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെന്നൈയിൽ നിന്നും എളുപ്പത്തിൽ ഇവിടേക്ക് വരാം. വെറും 87 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ മതി.