മഴക്കാലമായൽ യാത്ര ചെയ്യേണ്ട നിരവധി സ്ഥലങ്ങളുണ്ട് കേരളത്തിൽ, അവയിൽ ഒന്നാണ് കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന തുഷാരഗിരി. തുഷാരഗിരിയിലെ വെള്ളച്ചാട്ടമാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ഏറേ ആകർഷിപ്പിക്കുന്നത്. തുഷാരഗിരിയിൽ നിന്ന് വയനാട്ടിലേക്ക് ഒരു ട്രെക്കിംഗ് പാതയുമുണ്ട്, ട്രെക്കിംഗ് പ്രിയരായ നിരവധി ആളുകളാണ് ഇവിടേയ്ക്ക് എത്തിച്ചേരുന്നത്.
സുന്ദരമായ വെള്ളച്ചാട്ടങ്ങളും, പച്ചപുതച്ച മലയോരക്കാഴ്ചകളും കണ്ട് കൊണ്ട് കൊച്ചരുവികൾക്ക് കുറുകേ നിർമ്മിച്ച മരപ്പാലങ്ങൾ താണ്ടി വയനാട്ടിലേക്ക് കുന്നുകയറാൻ ആഗ്രഹിക്കുന്ന ആർക്കും ഈ ട്രെക്കിംഗ് പാതയിലൂടെ നടക്കാം.
കോഴിക്കോട് നഗരത്തിൽ നിന്ന് 48 കിലോമീറ്റർ അകലെയായി പശ്ചിമഘട്ടമലനിരകളിലാണ് തുഷാരഗിരി എന്ന പ്രകൃതിരമണീയമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് - ഊട്ടി റോഡിലൂടെ യാത്ര ചെയ്താൽ കോടഞ്ചേരി എന്ന ഒരു മലയോര നഗരത്തിൽ എത്തിച്ചേരാം. ഇവിടെ നിന്ന് 11 കിലോമീറ്റർ യാത്ര ചെയ്യണം തുഷാരഗിരിയിൽ എത്തിച്ചേരാൻ.
തുഷാരഗിരി ട്രെക്കിംഗ്
തുഷാരഗിരിയിൽ നിന്ന് ആരംഭിച്ച് തുഷാരഗിരി വെള്ളച്ചാട്ടം കണ്ട് വയനാട്ടിലെ വൈത്തിരി വരെയുള്ള യാത്രയാണ് തുഷാരഗിരി ട്രെക്കിംഗ്. ഇതുകൂടാതെ തുഷാര ഗിരിയിലെ മൂന്ന് വെള്ളച്ചാട്ടങ്ങളിലേക്കും ട്രെക്കിംഗ് നടത്താറുണ്ട്.
സ്വാഗതം
Photo Courtesy: Manojk
ഇക്കോ ടൂറിസം
Photo Courtesy: Manojk
ആകർഷണങ്ങൾ
യാത്ര
ട്രെക്കിംഗ് പാത
Photo Courtesy: Manojk
മുത്തശ്ശിമരം
Photo Courtesy: Manojk
വെള്ളച്ചാട്ടം



Click it and Unblock the Notifications











