ഏറ്റവും സൗകര്യപ്രദമായി എളുപ്പത്തിൽ യാത്ര ചെയ്യുവാൻ മിക്കവരും ആശ്രിയിക്കുന്നത് ട്രെയിനാണ്. കുറഞ്ഞ ചിലവിൽ എത്തിച്ചേരാം എന്നൊരു മെച്ചവും ട്രെയിൻ യാത്രകൾക്കുണ്ട്. രാജ്യത്തെ ഓരോ മുക്കിനേയും മൂലയേയും വരെ ബന്ധിപ്പിക്കുന്ന ട്രെയിനുകൾ ഒരുപാട് യാത്രാ ഇളവുകൾ യാത്രികർക്ക് നല്കുന്നുണ്ട്. മുതിർന്ന പൗരന്മാർക്കും രോഗികൾക്കും നല്കുന്ന യാത്രാ ഇളവുകളേക്കാൾ കൂടുതലായി അധികമാർക്കും അറിയുകയുമില്ല. കൃഷിക്കാർ, വിദ്യാർഥികൾ., കലാകാരന്മാർ, പത്രപ്രവർത്തകർ, വീട്ടിലേക്കു പോകുന്ന വിദ്യാർഥികൾ, ഇന്ത്യയിലെത്തിയ വിദേശി വിദ്യാർഥികൾ, ഗവേഷക വിദ്യാർഥികൾ തുടങ്ങിയ ആളുകൾക്ക് ട്രെയിന്‍ യാത്രകളിൽ 50 ശതമാനം വരെ ടിക്കറ്റ് നിരക്കിൽ ഇളവുകൾ ലഭിക്കാറുണ്ട്. കൂടുതലറിയുവാനായി വായിക്കാം...
ഭിന്നശേഷിക്കാർക്ക്
ബധിരനും മൂകനുമായ ആൾക്കും അവരോടൊപ്പം യാത്ര ചെയ്യുന്ന എസ്കോർട്ടിനും സെക്കൻഡ് ക്ലാസ്, സ്ലീപ്പർ, ഫസ്റ്റ് ക്ലാസ്, ടിക്കറ്റുകൾക്കും മന്ത്ലി സീസൺ ടിക്കറ്റ്, ക്വാർട്ടേര്‍ലി സീസൺ ടിക്കറ്റിനും 50 ശതമാനം ഇളവ് ലഭിക്കും.
ക്യാൻസർ രോഗികൾക്ക്
സെക്കൻഡ്, ഫസ്റ്റ് ക്ലാസ്, എസി ചെയർ കാർ ടിക്കറ്റുകളിൽ 75 ശതമാനവും സ്ലീപ്പർ, തേർഡ് എസി ടിക്കറ്റുകളിൽ 100 ശതമാനവും ഫസ്റ്റ് എസി, സെക്കൻഡ് എസി ടിക്കറ്റുകളിൽ 50 ശതമാനവും ഇളവ് ലഭിക്കും. കൂടാതെ എസ്കോർട് പോകുന്ന ആൾക്ക് സ്ലീപ്പർ, തേർഡ് എസി എന്നിവയിലൊഴികെ രോഗിക്ക് ലഭിക്കുന്ന അതേ നിരക്കില്‍ ടിക്കറ്റ് ലഭിക്കും.
മറ്റു രോഗികൾ
മുതിർന്ന പൗരന്മാർ
പുരസ്കാരങ്ങൾ ലഭിച്ചവർക്ക്
പ്രധാന മന്ത്രിയുടെ ശ്രാം പുരസ്കാരം ലഭിച്ചവർക്ക് സെക്കൻഡ് ക്ലാസിലും സ്ലീപ്പർ ക്ലാസിലും 75 ശതമാനവും ദേശീയ അവാർഡ് ലഭിച്ച അധ്യാപകർക്ക് സ്ലീപ്പർ ക്ലാസിൽ 50 ശതമാനവും ധീരതയ്ക്കുള്ള ദേശീയ അംഗീകാരം ലഭിച്ച കുട്ടിയുടെ മാതാപിതാക്കൾക്ക് സെക്കൻഡ് ക്ലാസിൽ 50 ശതമാനവും ടിക്കറ്റ് ഇളവ് ലഭിക്കും.
വാർ വിഡോസ്
വിദ്യാർഥികൾ
പെൺകുട്ടികൾക്ക് ബിരുദ പഠനം വരെയും ആൺ കുട്ടികൾക്ക് പന്ത്രണ്ടാം ക്ലാസ് വരെയും വീട്ടിൽ നിന്നും സ്കൂളിലേക്കും തിരിച്ചും പോകുന്നതിന് മന്ത്ലി സീസൺ ടിക്കറ്റിൽ സൗജന്യമായി യാത്ര ചെയ്യാം. മദ്രസയിൽ പോകുന്നവർക്കും ഇത് ബാധകമാണ്.
ഗ്രാമ പ്രദേശങ്ങളിൽ സർക്കാർ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് വർഷത്തിലൊന്ന് പഠന യാത്ര പോകുന്നതിന് സെക്കൻഡ് ക്ലാസിൽ 75 ശതമാനവും ദേശീയ പ്രവേശന പരീക്ഷകളിൽ പങ്കെടുക്കുന്ന സർക്കാർ സ്കൂളുകളിൽ നിന്നും പങ്കെടുക്കുന്ന പെൺകുട്ടികൾക്ക് സെക്കൻഡ് ക്ലാസിൽ 75 ശതമാനവും യുപിഎസ്സി, സെൻട്രൽ സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ നടത്തുന്ന എഴുത്തു പരീക്ഷകള്‍ തുടങ്ങിയവയിൽ പങ്കെടുക്കുന്നതിന് സെക്കൻഡ് ക്ലാസിൽ 75 ശതമാനവും ഇളവ് ലഭിക്കും. ഇന്ത്യയിൽ വിദ്യാഭ്യാസം നടത്തുന്ന വിദേശ വിദ്യാർഥികൾക്ക് ഗവൺമെന്റ് ഓഫ് ഇന്ത്യ നടത്തുന്ന ക്യാംപുകളിലും സെമിനാറുകളിലും പങ്കെടുക്കുന്നതിന് സെക്കൻഡ് ക്ലാസ്, സ്ലീപ്പർ ക്സാസ് എന്നിവയിൽ 50 ശതമാനം ഇളവ് ലഭിക്കും.
35 വയസ്സു വരെയുള്ള ഗവേഷക വിദ്യാർഥികൾക്ക് ഗവേഷക ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിന് സെക്കൻഡ് ക്ലാസ്, സ്ലീപ്പർ ക്സാസ് എന്നിവയിൽ 50 ശതമാനവും വിദ്യാർഥികൾക്കും അല്ലാത്തവർക്കും വർക് ക്യാംപുകളില്‍ പങ്കെടുക്കുന്നതിന് സെക്കൻഡ് ക്ലാസ്, സ്ലീപ്പർ ക്സാസ് എന്നിവയിൽ 50 ശതമാനം ഇളവ് ലഭിക്കും.
യുവാക്കൾക്ക്
സ്കൗട്ടിങ് ഡ്യൂട്ടിക്ക് പോകുന്ന സ്കൗട്ട് ആൻഡ് ഗൈഡുകൾക്ക് സ്ലീപ്പർ ക്ലാസിൽ 50 ശതമാനവും ഇളവ് ലഭിക്കും.
കർഷകര്‍ക്ക്
കലാകാര്‍ക്കും സ്പോർട് താരങ്ങൾക്കും
ഓൾ ഇന്ത്യ, സ്റ്റേറ്റ് ടൂർണമെന്‍റുകള്‍ക്കു പോകുന്ന കായിക താരങ്ങള്‍ക്ക് സെക്കൻഡ് ക്ലാസ്, സ്ലീപ്പർ ക്സാസ് എന്നിവയിൽ 75 ശതമാനവും ഫസ്റ്റ് ക്സാസിൽ 50 ശതമാനവും ദേശീയ മത്സരങ്ങള്‍ക്ക് പോകുന്നവർക്ക് സെക്കൻഡ് ക്ലാസ്, സ്ലീപ്പർ, ഫസ്റ്റ് ക്ലാസ് എന്നിയിൽ 75 ശതമാനവും ഇളവ് ലഭിക്കും.
ഐഎംഎഫ് സംഘടിപ്പിക്കുന്ന മൗണ്ടെയ്നീറിങ് എക്സ്പെഡിഷനു പോകുന്നവർക്ക് സെക്കൻഡ് ക്ലാസിലും സ്ലീപ്പർ ക്സാസിലും 75 ശതമാനവും ഫസ്റ്റ് ക്ലാസിൽ 50 ശതമാനവും ഇളവുണ്ട്.
അക്രെഡിറ്റേഷൻ ലഭിച്ച പത്രപ്രവർത്തകർക്ക് രാജധാനി, ശതാബ്ദി, ജനശതാബ്ദി ട്രെയിനുകൾ ഉൾപ്പെടെയുള്ളവയിൽ 50 ശതമാനവും കൂടെപോകുന്ന പങ്കാളി, 18 വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവര്‍ക്ക് വർഷത്തിൽ രണ്ടു തവണ വീതം 50 ശതമാനവും ഇളവ് ലഭിക്കും.
മെഡിക്കൽ
മറ്റുള്ളവർ
ഇത് കൂടാതെ വാര്‍ഷിക കോൺഫറൻസുകളിൽ സംബന്ധിക്കുന്നതിന് ഓൾ ഇന്ത്യാ ബോഡീസിലെ ഡെലിഗേറ്റുകൾ, ബാംഗ്ലൂർ സേവാ ദൽ പ്രവർത്തകർക്ക് ക്യാംപ്, മീറ്റിങ്ങ്, റാലി തുടങ്ങിയ ആവശ്യങ്ങൾക്ക് സഞ്ചരിക്കുന്നതിന്, സർവ്വീസ് സിവില്‍ ഇന്‍റർനാഷണലിലെ വോളണ്ടിയേഴ്സ്, പഠന യാത്രകൾക്കു പോകുന്ന പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി അധ്യാപകർ, ആംബുലന്‍സ് ക്യാംപുകൾക്കും മറ്റും പോകുന്നതിന് കൊൽക്കത്ത സെന്‍റ് ജോൺ ആംബുലന്‍സ് ബ്രിഗേഡ് ആൻഡ് റിലീഫ് വെൽഫെയർ ആംബുലന്‍സ് കോര്‍പ്സിലെ അംഗങ്ങൾ തുടങ്ങിയവർക്ക് സെക്കൻ ക്ലാസ്, സ്ലീപ്പർ എന്നിവയിൽ 25 ശതമാനം ഇളവും ലഭ്യമാണ്.



Click it and Unblock the Notifications













