മലയാളിക പുതുവർഷം ആഘോഷിക്കുവാൻ എത്ര പ്ലാന്‍ ചെയ്താലും അവസാനം എത്തി നിൽക്കുക ലക്ഷ്യസ്ഥാനങ്ങളിലൊന്ന് ഗോവയായിരിക്കും. ഏതു നാട്ടിൽ പോയി എത്ര ദിവസം ആഘോഷിച്ചാലും കിട്ടാത്ത അനുഭവങ്ങളായിരിക്കും ഗോവയിലെ ഒറ്റ ദിവസത്തെ ആഘോഷങ്ങൾക്ക് നല്കുവാൻ സാധിക്കുക. അതുകൊണ്ടു തന്നെയാണ് ന്യൂ ഇയർ പ്ലാനിൽ ആദ്യാവസാനം ഗോവ കടന്നു വരുന്നതും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ എത്തുന്ന വ്യത്യസ്തമായ പുതുവർഷാഘോഷങ്ങൾ ഗോവയുടെ മുക്കിലും മൂലയിലും കാണാം. പബ്ബുകളും ഡാൻസ് പാർട്ടികളും ഷോപ്പിങ്ങും രാത്രിയിലെ ആഘോഷങ്ങളും എല്ലാമായി ക്രിസ്മസ് കാലം മുതൽ ഗോവ ന്യൂ ഇയർ ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണ്. എന്നാൽ ക്രിസ്മസും ന്യൂ ഇയറും ആഘോഷിക്കുവാൻ ഗോവയിലേക്ക് പുറപ്പെടും മുൻപ് കയ്യിലുള്ള പൈസയുടെ കനവും ഒന്നു നോക്കുന്നതു നല്ലതായിരിക്കും. സീസണായതിനാൽ തന്നെ കഴുത്തറക്കുന്ന പണമാണ് ഹോട്ടലുകൾക്കും ഭക്ഷണത്തിനും താമസത്തിനും ഒക്കെ. പക്ഷേ, യാത്ര കുറച്ച് മുൻകൂട്ടി പ്ലാൻ ചെയ്യുകയാണെങ്കിൽ അധികം പൈസയിറക്കാതെ രക്ഷപെടാം...എങ്ങനെയെന്നല്ലേ.... വായിക്കാം...
ഗോവയിലെ ന്യൂ ഇയർ
മുൻകൂട്ടി ബുക്ക് ചെയ്യാം
സീസണായാൽ കണ്ണിൽ കാണുന്നതെല്ലാം പൊള്ളുന്ന ഇടമാണ് ഗോവ. വഴിയരുകിൽ നിന്നും വെള്ളം കുടിക്കുന്നതു മുതൽ റസ്റ്റോറന്റിലെ റൂമിനു വരെ തീപിടിച്ച വില കൊടുക്കേണ്ട സമയം. എന്നാൽ ഇതിൽ നിന്നും രക്ഷപെടുവാൻ ഒരു വഴിയുണ്ട്. ന്യൂ ഇയർ ആഘോഷങ്ങള്‍ മുൻകൂട്ടി പ്ലാൻ ചെയ്യുക. ഗോവയിലേക്കാണ് യാത്രയെങ്കിൽ എത്ര ദിവസം എവിടെയൊക്കെ പോകുന്നു എന്നും എവിടെയൊക്കെ താമസിക്കുന്നുവെന്നും പ്ലാൻ ചെയ്ത് റൂം ബുക്ക് ചെയ്യുക. ന്യൂ ഇയർ അടുത്താൽ ഹോട്ടലുകളിൽ റൂം കിട്ടുവാൻ മാത്രമല്ല, അതിന്റ വാടകയും പേടിപ്പിക്കുന്നതായിരിക്കും. ഇതിനാൽ റൂമും മറ്റും മുൻകൂട്ടി ബുക്ക് ചെയ്യുക.
ടാക്സി ബുക്ക് ചെയ്യാം
നേരത്തേ ഇറങ്ങാം



Click it and Unblock the Notifications













