01. മണപ്പാട് ബീച്ച്, തൂത്തുക്കുടി
തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്ന് 60 കിലോമീറ്റർ അകലെയായി മണാപ്പാട് ബീച്ചിലെ ലൈറ്റ് ഹൗസ് ഇന്ത്യയിലെ ശ്രദ്ധിക്കപ്പെടുന്ന ലൈറ്റ് ഹൗസുകളിൽ ഒന്നാണ്. ചുവപ്പും വെളുപ്പും നിറത്തിൽ തല ഉയർത്തി നിൽക്കുന്ന ഈ ലൈറ്റ് ഹൗസ് തീർച്ചയായും കണ്ടിരിക്കേണ്ട കാഴ്ചയാണ്.
Photo Courtesy: Pee Vee
മണപ്പാട് ബീച്ചിനേക്കുറിച്ച്
ഇന്ത്യയിലെ അതികം അറിയപ്പെടാത്ത ബീച്ചുകളിൽ ഒന്നാണെങ്കിലും തമിഴ് സിനിമാക്കാരുടെ ഇഷ്ടപ്പെട്ട ഷൂട്ടിംഗ് ലൊക്കേഷനാണ് ഈ ബീച്ച്. നീ താനെ എൻ പൊൻവസന്തം, സിംഗം 2 എന്നീ സിനിമകൾ ഷൂട്ട് ചെയ്തിരിക്കുന്നത് ഇവിടെ വച്ചാണ്.
Photo Courtesy: தகவலுழவன்
02. മാമല്ലപുരം, ചെന്നൈ
മഹാബലിപുരം എന്ന് അറിയപ്പെടുന്ന ചെന്നൈയ്ക്ക് സമീപത്തുള്ള മാമല്ലപുരത്തെ ലൈറ്റ് ഹൗസ് ഒരു കൂറ്റൻ പാറയുടെ പുറത്താണ് നിർമ്മിച്ചിരിക്കുന്നത്. 2011ൽ പൊതുജനങ്ങൾക്ക് ഇവിടെക്ക് പ്രവേശനം അനുവദിച്ചു. പാറയിൽ നിർമ്മിച്ച കൽപ്പടവുകൾ കയറി വേണം ഇവിടെ എത്താൻ.
Photo Courtesy: azulnocturnal
പഴയ ലൈറ്റ് ഹൗസ്
1894ൽ ആണ് ഈ ലൈറ്റ് ഹൗസ് നിർമ്മിച്ചത്. പല്ലവരാജക്കന്മാരുടെ കാലത്ത് നിർമ്മിച്ച പ്രാചീനമായ ഒരു ലൈറ്റ് ഹൗസും ഇവിടെ കാണാം. ഒലങ്കേശ്വര എന്നാണ് ഈ ലൈറ്റ് ഹൗസ് അറിയപ്പെട്ടിരുന്നത്.
Photo Courtesy: Dr. Ajay B.
03. ലൈറ്റ് ഹൗസ് ബീച്ച്, കോവളം
കോവളത്തിന്റെ ഫോട്ടകളിൽ കാണുന്ന ആ ലൈറ്റ് ഹൗസ് തന്നെയാണ് കോവളത്തിന്റെ ലാൻഡ്മാർക്ക്. വിഴിഞ്ഞം ലൈറ്റ് ഹൗസ് എന്നാണ് ഈ ലൈറ്റ് ഹൗസ് അറിയപ്പെടുന്നത്. ഈ ലൈറ്റ് ഹൗസിന് സമീപത്തുള്ള ബീച്ചാണ് ലൈറ്റ് ഹൗസ് ബീച്ച്.
Photo Courtesy: Iyad Tibi
സുന്ദരമായ കാഴ്ച
കടൽ നിരപ്പിൽ നിന്ന് കുറച്ച് ഉയരത്തിലായി സ്ഥിതി ചെയ്യുന്ന കോവളം ലൈറ്റ് ഹൗസിന്റെ കാഴ്ച അതി സുന്ദരം തന്നെയാണ്.
Photo Courtesy: mehul.antani
04. മറീന ബീച്ച്, ചെന്നൈ
ചെന്നൈയിലെ പ്രശസ്തമായ മറീന ബീച്ചിലാണ് 46 മീറ്റർ ഉയരമുള്ള ഈ ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. 2013 മുതൽ ആണ് ലൈറ്റ് ഹൗസിന് സമീപത്തേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിച്ച് തുടങ്ങിയത്.
Photo Courtesy: Nagesh Jayaraman
മറീന ബീച്ചിനെക്കുറിച്ച്
ചെന്നൈയിലെ ഏറെ പ്രശസ്തമായ ഒരു ബീച്ചാണ് മറീന ബീച്ച്. സെന്‍റ് ജോര്‍ജ്ജ് കോട്ടക്ക് സമാന്തരമായി ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നാണ് മറീന ബിച്ച് സ്ഥിതി ചെയ്യുന്നത്. നഗരത്തിന്‍റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മറീന ബീച്ചിന്‍റെ തെക്ക് ഭാഗത്താണ് ബെസന്ത് നഗര്‍ ബീച്ച്.
Photo Courtesy: Vinoth Chandar from Chennai, India
05. കാപ്പ് ബീച്ച്, ഉഡുപ്പി
ഇന്ത്യയിലെ അധികം പ്രസിദ്ധമല്ലാത്ത ബീച്ചുകളിൽ ഒന്നാണ് കർണാടകയിലെ ഉഡുപ്പി നഗരത്തിൽ നിന്ന് 12 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന കാപ്പ് ബീച്ച്. 1901ൽ ആണ് ഇവിടെ ലൈറ്റ് ഹൗസ് നിർമ്മിച്ചത്.
Photo Courtesy: Subhashish Panigrahi
അറബിക്കടലിന്റെ തീരത്ത്
അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ലൈറ്റ് ഹൗസിൽ വൈകുന്നേരം 4 മണിക്കും 6 മണിക്കും ഇടയിൽ സന്ദർശകരെ അനുവദിക്കാറുണ്ട്.
Photo Courtesy: Vinay bhat
06. മുട്ടം, കന്യാകുമാരി
കന്യാകുമാരിയിലെ വലിയ ഒരു ഗ്രാമമായ മുട്ടത്താണ് പ്രശസ്തമായ ഈ ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Infocaster
ബീച്ചുകളും ഗുഹകളും
തിരക്കില്ലാത്ത ബീച്ചും, പാറക്കെട്ടുകളും ഗുഹകളുമാണ് ഇവിടേയ്ക്ക് സഞ്ചാരികളെ ആകർഷിപ്പിക്കുന്ന മറ്റു കാര്യങ്ങൾ.
Photo Courtesy: Kingstonberyl
07. പാമ്പൻ ദ്വീപ്, രാമേശ്വരം
പ്രശസ്തമായ രാമേശ്വരത്താണ് സുന്ദരമായ മറ്റൊരു ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. രാമേശ്വരത്ത് എത്തിച്ചേരുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്നതാണ ലൈറ്റ് ഹൗസ്.
Photo Courtesy: Prabhu B Doss
പാമ്പൻ പാലത്തിൽ നിന്ന്
പ്രശസ്തമായ പാമ്പൻ പാലത്തിൽ നിന്ന് കാണാൻ കഴിയുന്നതാണ് തല ഉയർത്തി നിൽക്കുന്ന സുന്ദരമായ ഈ ലൈറ്റ് ഹൗസ്.
Photo Courtesy: Drajay1976
08. ദ്വാരക, ഗുജറാത്ത്
പത്തൊൻപതാം നൂറ്റാണ്ടിലാണ് ഗുജറാത്തിലെ പ്രശസ്തമായ ഈ ലൈറ്റ് ഹൗസ് നിർമ്മിച്ചത്. എണ്ണ ഉപയോഗിച്ച് കത്തിക്കുന്ന വിളക്കായിരുന്നു 18 മീറ്റർ മാത്രം ഉയരം ഉണ്ടായിരുന്ന ഈ ലൈറ്റ് ഹൗസിൽ പണ്ട് കാലത്ത് ഉപയോഗിച്ചിരുന്നത്. 1881ൽ ആണ് ഈ ലൈറ്റ് ഹൗസ് ഇന്നത്തെ രീതിയിൽ ഉയരം കൂട്ടി സുന്ദരമാക്കിയത്.
Photo Courtesy: Nevil Zaveri
സമചതുരം
സാധരണ നമ്മൾ കാണാറുള്ള മറ്റു ലൈറ്റ് ഹൗസുകൾ പോലെ വൃത്താകൃതിയിൽ ആയിരുന്നില്ല. സമ ചതുര ആകൃതിയിൽ ആണ് ഇത് കെട്ടിപൊക്കിയിരിക്കുന്നത്.
Photo Courtesy: Bhargavinf
09. ലൈറ്റ് ഹൗസുകൾ, പോണ്ടിച്ചേരി
സുന്ദരമായ കടൽത്തീരത്ത് തല ഇയർത്തി നിൽക്കുന്ന രണ്ട് ലൈറ്റ് ഹൗസുകളാണ് പോണ്ടിച്ചേരിയെ കൂടുതൽ സുന്ദരമാക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ ലൈറ്റ് ഹൗസുകൾ പോണ്ടിച്ചേരിയുടെ ലാൻഡ് മാർക്കുകളിൽ ഒന്നാണ്.
Photo Courtesy: Neetesh Gupta
രണ്ടിലൊന്ന്
രണ്ട് ലൈറ്റ് ഹൗസുകളിൽ വൃത്താകൃതിയിലുള്ള ലൈറ്റ് ഹൗസ് ഇപ്പോൾ ഉപയോഗിക്കാറില്ല 29 മീറ്റർ ഉയരമുള്ള ഈ ലൈറ്റ് ഹൗസ് ഇപ്പോൾ ഒരു ചരിത്ര സ്മാരകമാണ്. ഷഡ്‌ഭുജ ആകൃതിയിലുള്ള അപൂർവ ലൈറ്റ് ഹൗസാണ് ഇപ്പോൾ ഉപയോഗിക്കുന്ന ലൈറ്റ് ഹൗസ്.
Photo Courtesy: Dr. Ajay B. MD
10. അഗോഡ കോട്ട, ഗോവ
ഗോവയിലെ പ്രശസ്തമായ അഗോഡ കോട്ടയിൽ കാണാവുന്ന ലൈറ്റ് ഹൗസ് പതിനേഴാം നൂറ്റാണ്ടിലാണ് നിർമ്മിച്ചിരിക്കുന്നത്. നിരവധി സിനിമകളിൽ ഈ കോട്ടയും ലൈറ്റ് ഹൗസും ചിത്രീകരിച്ചിട്ടുണ്ട്.
Photo Courtesy: ddasedEn
കോട്ടയ്ക്ക് മുകളിൽ
കോട്ടയ്ക്ക് മുകളിലായാണ് വലിയ വൃത്താകൃതിയിൽ ഉയരം കുറഞ്ഞ ഈ ലൈറ്റ് ഹൗസ് നിർമ്മിച്ചിട്ടുള്ളത്.
Photo Courtesy: Drmarathe