Search
  • Follow NativePlanet
Share
» » അസെർബൈജാൻ മുതൽ ബാലിയും മണാലിയും മലേഷ്യയും വരെ.. 2024 ൽ ഇന്ത്യക്കാർ ഗുഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഇടങ്ങൾ

അസെർബൈജാൻ മുതൽ ബാലിയും മണാലിയും മലേഷ്യയും വരെ.. 2024 ൽ ഇന്ത്യക്കാർ ഗുഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഇടങ്ങൾ

ഇന്ത്യക്കാർ യാത്രകളെ ആഘോഷമാക്കി മാറ്റിയ വർഷമാണ് 2024. വീടും ജോലിയും മാത്രമായി ജീവിച്ചവർ പോലും യാത്രകൾക്കായി സമയം മാറ്റിവെച്ച് യാത്രകൾ പോയ ഒരുകൊല്ലം! പ്രിയപ്പെട്ടർക്കൊപ്പമോ തനിച്ചോ ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങൾ കണ്ടെത്താനായി പോയതും തിരഞ്ഞതും നോക്കിയാൽ ഒരു ഗ്ലോബിൽ മുഴുവൻ മാർക്ക് ചെയ്യാനുണ്ട്. ഈ 2024 ഇവിടെ ഇതാ അവസാനിക്കാൻ പോവുകയാണ്. ഈ വർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ സ്ഥലങ്ങളുടെ പട്ടിക ഗൂഗിൾ പ്രസിദ്ധീകരിച്ചിരിക്കുകയാണ്.

അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങൾ മുതൽ സാഹസികർക്കും സഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഇടങ്ങൾ വരെ ഇന്ത്യക്കാരുടെ ട്രാവൽ ലിസ്റ്റിലുണ്ട്. ചെലവ് കുറ‍ഞ്ഞ വിദേശ യാത്രകൾ ഒരു ട്രെൻഡായി മാറിയ ഈ വർഷം ട്രാവൽ സേർച്ചിൽ ഒന്നാമത് വന്നതും ഒരു വിദേശ രാജ്യമാണ്. ഇങ്ങനെ ആഭ്യന്തര , അന്താരാഷ്ട്ര ഇടങ്ങളാൽ സമ്പന്നമായ, 2024 ല്‍ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ സ്ഥലങ്ങളുടെ പട്ടിക നോക്കാം.

1.അസർബൈജാൻ

മലയാളികളടക്കമുള്ള സഞ്ചാരികളുടെ യാത്ര ലിസ്റ്റിലേക്ക് ഈ വർഷം വളരെ വേഗത്തിൽ കയറിപ്പറ്റിയ ഇടമാണ് അസർബൈജാൻ. ഈ വർഷം ഇന്ത്യക്കാർ സന്ദർശിച്ച വിദേശരാജ്യങ്ങളുടെ പട്ടികയിലും അസർബൈജാൻ ഇടംനേടിയിട്ടുണ്ട്. നേരിട്ടുള്ള വിമാന സർവീസ്, എളുപ്പമുള്ള വിസാ നടപടികൾ, കുറ‍ഞ്ഞ ചെലവ്, കൂടുതൽ കാഴ്ചകൾ എന്നിങ്ങനെ ഇവിടെ കാണാനും അറിയാനും വരുവാനും കാരണങ്ങൾ നിരവധിയുണ്ട്. ട്രാൻസ്കോണ്ടിനെന്‍റൽ രാജ്യമായ അസർബൈജാൻ യൂറോപ്പിന്‍റെയും ഏഷ്യയുടെയും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്.

2.ബാലി

ഇന്ത്യക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട വിദേശ ലക്ഷ്യസ്ഥാനമായ ബാലിയാണ് ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ സ്ഥലങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടിയത്. ബീച്ച് വെക്കേഷൻ ആഗ്രഹിക്കുന്നവർ, ഇന്‍റർ നാഷണൽ ഹണിമൂണിന് പോകുന്നവർ എന്നിങ്ങനെ ബാലി പലർക്കും പ്രിയപ്പെട്ടതാണ്. മാത്രമല്ല, ബീച്ച്, സൂര്യാസ്തമയം തുടങ്ങി പല കാഴ്ചകളും ഇവിടെ മിസ് ചെയ്യരുതാത്തതായി ഉണ്ട്.

3. മണാലി

ഒരു ട്രിപ്പ് പോകാം എന്നു പറയുമ്പോൾ മണാലിക്ക് വിടാം എന്നു പറയുന്നവരാണ് ഇന്ത്യയിലെ സഞ്ചാരികൾ. അതുകൊണ്ടു തന്നെ സേർച്ച് ചെയ്ത ലക്ഷ്യസ്ഥാനങ്ങളിൽ മണാലി വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. അതിമനോഹരമായ കാഴ്ചകൾ കൊണ്ട് അതിശയിപ്പിക്കുന്ന ഇവിടം തിരക്കുകളിൽ നിന്നും മാറി ചെലവഴിക്കാൻ പറ്റിയ ഇടമാണ്. ഹിഡിംബാ ദേവി ക്ഷേത്രം, മാൾ റോഡ്, റോത്താങ് പാസ്, സോളാങ് വാലി തുടങ്ങി ഒരുപാട് കാഴ്ചകൾ ഇവിടെ കാണുവാനുണ്ട്. വിന്‍റര്‍ സീസണിൽ ആണ് ഇവിടേക്ക് എത്തേണ്ടത്.

4. കസാഖിസ്ഥാൻ
ഇന്ത്യക്കാർക്ക് വിസാ രഹിത പ്രവേശന അനുവദിച്ചതോടെ സഞ്ചാരികളുടെ തിരച്ചിലിലും യാത്രകളിലും കസാഖിസ്ഥാനും വന്നെത്തി. കൂടാതെ, ഡൽഹിയിൽ നിന്നും അൽമാട്ടിയിലേക്ക് നേരിട്ടുള്ള ചെലവ് കുറ‍ഞ്ഞ വിമാന സർവീസ്, അതിമനോഹരമായ സ്ഥലങ്ങൾ, ചരിത്രസ്ഥലങ്ങൾ, പ്രകൃതിഭംഗി, സംസ്കാരം തുടങ്ങി നിരവധി കാര്യങ്ങൾ ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നതായുണ്ട്. വിസാ രഹിത യാത്രയിൽ 14 ദിവസം വരെ രാജ്യത്ത് തുടരുവാനും സാധിക്കും.

5. ജയ്പൂർ

പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂർ ആണ് ഇന്ത്യക്കാരുടെ ഗൂഗിൾ സേർച്ചിൽ അഞ്ചാമതെത്തിയ സ്ഥലം. ഇന്ത്യയുടെ കിരീടത്തിലെ രത്നമാണ് ഇവിടം. ചരിത്രവം പാരമ്പര്.വും സംസ്കാരവും പുരാതന കാഴ്ചകളുമടക്കം നിരവധി കാര്യങ്ങൾ ഇവിടെയുണ്ട്. ജയ്പൂർ അമേർ ഫോർട്ട്, ഹവാ മഹൽ, സിറ്റി പാലസ് തുടങ്ങി അമ്പരപ്പിക്കുന്ന വാസ്തുവിദ്യാ വിസ്മയങ്ങളും ഇവിടെ കാണാനുണ്ട്.

6. ജോർജിയ

യൂറോപ്പും ഏഷ്യയും സംഗമിക്കുന്ന ഇടത്ത്, യൂറോപ്യൻ കാഴ്ചകളും സംസ്കാരങ്ങളുമായി സഞ്ചാരികളെ ക്ഷണിക്കുന്ന ജോർജിയ ഇന്ത്യക്കാരുടെ ബക്കറ്റ് ലിസ്റ്റിലെ പ്രധാന ഇടങ്ങളിലൊന്നാണ്. ഇന്ത്യക്കാർക്ക് ഏറ്റവും ചുരുങ്ങിയ ചെലവിൽ യൂറോപ്യൻ കൾച്ചര്‍ പരിചയപ്പെടുവാൻ സാധിക്കുന്ന ഇടമാണിത്. ഇന്ത്യക്കാർക്ക് ഇ-വിസ വഴി ജോർജിയിലേക്ക് പോകാം. ഡല്‍ഹിയില്‍ നിന്ന് ജോര്‍ജിയന്‍ തലസ്ഥാനമായ ടിബിലിസിലേക്ക് ആഴ്ചയില്‍ മൂന്ന് വിമാന സര്‍വീസുകളുണ്ട്.

7 മലേഷ്യ

എല്ലാ യാത്രക്കാർക്കും വേണ്ടതെല്ലാം ഒരുക്കുന്ന രാജ്യമാണ് മലേഷ്യ. ബീച്ച്, പച്ചപ്പ്, നൈറ്റ് ലൈഫ്, പ്രകൃതിഭംഗി, മാർക്കറ്റുകൾ എന്നിങ്ങനെ വേണ്ടതെല്ലാം ഇവിടെയുണ്ട്. ഏഷ്യയുടെ സംസ്കാരം പരിചയപ്പെടാൻ ഇവിടെ വന്നാൽ മതി. അത് മാത്രമല്ല, കേരളത്തിൽ നിന്നുൾപ്പെടെ വെറും മുപ്പതിനായിരം രൂപയ്ക്ക് മലേഷ്യ കണ്ടുവരുന്ന പാക്കേജുകളും ഉണ്ട്. കുറഞ്ഞ നിരക്കിൽ വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് പറ്റിയ രാജ്യമാണിത്.

8. അയോധ്യ

ശ്രീരാമ ജന്മഭൂമി ക്ഷേത്രം വിശ്വാസികൾക്കായി തുറന്നതോടെ ഇന്ത്യക്കാരുടെ യാത്ര ലിസ്റ്റിൽ അയോധ്യയും ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായി വളരെ വേഗത്തിലാണ് ഇവിടം മാറിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളും തീർത്ഥാടകരുമാണ് അയോധ്യയിലേക്ക് വരുന്നത്. 2024 ല്‍ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ സ്ഥലങ്ങളുടെ പട്ടികയിൽ എട്ടാം സ്ഥാനമാണ് ഉത്തർ പ്രദേശിലെ അയോധ്യയ്ക്കുള്ളത്.

9. കാശ്മീർ

ഭൂമിയിലെ സ്വര്‍ഗ്ഗ എന്നറിയപ്പെടുന്ന കാശ്നീർ ഇന്ത്യക്കാരുടെ തിരച്ചിലിൽ ഒൻപതാം സ്ഥാനം നേടി. ട്രെക്കിങ് പ്രേമികൾ, പ്രകൃതി സൗന്ദര്യം കാണാനെത്തുന്നവർ എന്നിങ്ങനെ പലർക്കും കശ്മീർ പ്രിയപ്പെട്ടതാണ്. ദാൽ തടാകത്തിലെ ഷിക്കാര റൈഡുകൾ, ഗുൽമാർഗിലെ ട്രെക്കിംഗ്, മുഗൾ ഉദ്യാനങ്ങൾ, ട്രെക്കിങ് സ്ഥലങ്ങൾ, തടാകങ്ങൾ, മഞ്ഞിലെ സാഹസിക വിനോദങ്ങൾ എന്നിങ്ങനെ ഇവിടെ ചെയ്യുവാൻ ഒരുപാട് കാര്യങ്ങളുണ്ട്. ശൈത്യകാലത്തെ സ്വർഗ്ഗമാണ് കാശ്മീർ.

10. സൗത്ത് ഗോവ

‌ഗോവയിൽ സമാധാനം തേടി വരുന്ന സഞ്ചാരികൾക്കു വേണ്ടിയുള്ളതാണ്. ശാന്തമായ ബീച്ചുകൾ, മനോഹരങ്ങളായ ഗ്രാമങ്ങൾ എന്നിങ്ങനെയുള്ള സ്ഥലങ്ങളാണ് സൗത്ത് ഗോവയിലുള്ളത്. പാലോലം ബീച്ച്, കാബോ ഡി രാമ ഫോർട്ട്, തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: year ender 2024 travel plans
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+