Search
  • Follow NativePlanet
Share
» »ദു:ഖവും ഭയവും ഇല്ലാതാക്കും, കൈവെടിയില്ല ഒരിക്കലും! പോകാം ഈ ഹനുമാൻ ക്ഷേത്രങ്ങളിൽ

ദു:ഖവും ഭയവും ഇല്ലാതാക്കും, കൈവെടിയില്ല ഒരിക്കലും! പോകാം ഈ ഹനുമാൻ ക്ഷേത്രങ്ങളിൽ

ഹനുമാൻ ക്ഷേത്രങ്ങളെ വിശ്വാസികൾ പൊതുവേ ആശ്രയിക്കുന്നത് രാമായണ മാസത്തിലും നാലമ്പല യാത്രകളിലുമാണ്. രാമായണ മാസത്തിലെ ക്ഷേത്രദർശനത്തിന് വളരെധികം പ്രധാന്യമുണ്ട്. ശ്രീരാമനും സഹോദരങ്ങൾക്കുമായി സമർപ്പിച്ചിരിക്കുന്ന നാലമ്പലങ്ങളാണ് കർക്കിടക മാസത്തില് വിശ്വാസികളധികവും സന്ദര്‍ശിക്കുന്നത്. എന്നാൽ രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ഹനുമാന്‍റെ ക്ഷേത്രങ്ങളും കർക്കടകത്തിലെ ക്ഷേത്രദർശനത്തിന് പേരുകേട്ടതാണ്. രാമന്‍റെ ഏറ്റവും വലിയ ആരാധകനും വിശ്വസ്തനുമായ ഹനുമാനെ പൂജിക്കുന്നതും ആരാധിക്കുന്നതും ഐശ്വര്യം നല്കും.

രാവണൻ തട്ടിക്കൊണ്ടുപോയ സീതയെ കണ്ടെത്താനുള്ള രാമന്‍റെ ശ്രമങ്ങൾക്ക് ഏറ്റവും സഹായിച്ച ആളുകളിലൊന്നാ് ഹനുമാനാണ്. സീതയെ തിരക്കി ലങ്കയിലേക്ക് പോയതും അവിടെ അശോകവനിയിൽ സീതയെ കണ്ടെത്തിയതും ഹനുമാൻ തന്നെ. യുദ്ധത്തിൽ മുറിവേറ്റ ലക്ഷ്മണനായി മൃതസഞ്ജീവനെ കൊണ്ടുവന്നതും ഹനുമാനാണ്. ഇതാ കേരളത്തിൽ സന്ദർശിക്കുവാൻ പറ്റിയ ഹനുമാന്‍ ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും അതിന്റെ പ്രത്യേകതകളും പരിചയപ്പെടാം.

Anjaneya Temples In Kerala

1. ആലത്തിയൂര് ഹനുമാൻ ക്ഷേത്രം

രാമ ഭക്തിയുടെ അനശ്വര അടയാളമായി ഇന്നും ഭൂമിയിലുളള, ചിരഞ്ജീവികളിലൊന്നു കൂടിയാണ് ഹനുമാൻ. ഹനുമാനെ ആരാധിക്കുന്ന കേരളത്തിലെ ഏറ്റവും പ്രധാന ക്ഷേത്രമാണ് മലപ്പുറത്തെ ആലത്തിയൂർ പെരുംതൃക്കോവിൽ ശ്രീരാമ-ഹനുമാൻ ക്ഷേത്രം. ശ്രീരാമനായി സമർപ്പിച്ച ക്ഷേത്രമാണെങ്കിലും ഹനുമാന്റെ പേരിലാണ് ക്ഷേത്രം കൂടുതലും പ്രസിദ്ധമായിട്ടുള്ളത്. രാമന്റെ ശ്രീകോവിലിനു തൊട്ടടുത്തായി , രാമന്റെ വാക്കുകൾക്ക് കാതോർത്ത് തല ചായ്ച്ചു നിൽക്കുന്ന രൂപത്തിലാണ് ഹനുമാൻ വിഗ്രഹമുള്ളത്.

ഇവിടെ ക്ഷേത്രത്തിൽ അവിൽ സമർപ്പിച്ചു പ്രാർത്ഥിച്ചാൽ ഹനുമാൻ എന്താഗ്രഹവും നടത്തിതരുമത്രെ. സീതയെ അന്വേഷിച്ചുള്ള യാത്രയ്ക്ക് മുൻപായി ഹനുമാന് അവിൽ ഒരു പൊതിയിലാക്കി നല്കിയെന്നാണ് ഐതിഹ്യം. ഇതുകൂടാതെ ഹനുമാൻ ലങ്കയിലേക്ക് കടൽ ചാടിക്കടന്നതിന്റെ ഓർമ്മയ്ക്കായി ഒരുകല്ലും ഇവിടെയുണ്ട്. ഇത് വിശ്വാസികൾ ചാടികടക്കുന്ന ഒരു ചടങ്ങും ഇവിടെ കാണാം. ഉറക്കത്തിൽ ദുസ്വപ്നങ്ങൾ കാണാതിരിക്കാൻ ആലത്തിയൂർ ഹനുമാനോട് പ്രാർത്ഥിക്കുന്ന ഒരു രീതിയും ഇവിടെയുണ്ട്.

Hanuman temples In Kerala

2. നാട്ടിക ശ്രീ ഹനുമാന്‍ സ്വാമി ക്ഷേത്രം

1939 ൽ സ്ഥാപിതമായ നാട്ടിക ശ്രീ ഹനുമാന്‍ സ്വാമി ക്ഷേത്രം കേരളത്തിലെ പ്രസിദ്ധമായ മറ്റൊരു ഹനുമാൻ ക്ഷേത്രമാണ്. തൃശൂർ നാട്ടികയ്ക്ക് സമീപം ഹനുമാൻപുരത്താണ് ഈ ക്ഷേത്രമുള്ളത്. മറ്റു ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി ഒരു കയ്യിൽ പര്‍വ്വതവും മറുകയ്യിൽ സ്വർണ്ണ ഗഥയും പിടിച്ച് നിൽക്കുന്ന രൂപത്തിൽ 5.5 അടി ഉയരത്തിലാണ് ഇവിടെ ഹനുമാൻ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. പഞ്ചലോഹ വിഗ്രഹം കൂടിയാണിത്.

ഹനുമാനെ കൂടാതെ മഹാവിഷ്ണു മായാ, ഗേവി ഭഗവതി എന്നിവരുടെ പ്രതിഷ്ഠയും ഇവിടെയുണ്ട്.ധനു 1 മുതൽ വൃശ്ചികം 11 വരെയാണ് ക്ഷേത്രോത്സവം നീണ്ടുനിൽക്കുന്നത്. രാവിലെ 4.30ന് തുറക്കുന്ന ക്ഷേത്രം രാത്രി 8.00 മണിക്ക് അടക്കും.

3. രാഘവപുരം ഹനുമാന്‍ ക്ഷേത്രം, കണ്ണൂർ

ചെറുതാഴം ഹനുമാരമ്പലം എന്നറിയപ്പെടുന്ന രാഘവപുരം ഹനുമാന്‍ ക്ഷേത്രം മലബാറിലെ പ്രധാന ഹനുമാന്‍ ക്ഷേത്രങ്ങളിലൊന്നാണ്. എട്ടാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്നാണ് വിശ്വാസം. മൃതസഞ്ജീവനി അടങ്ങിയ മലയെടുത്ത് പറന്നു പോകുമ്പോള്‍ അതിൽനിന്നും അടർന്നു വീണ സ്ഥലമാണിതെന്നും വിശ്വസിക്കപ്പെടുന്നു. ഇവിടുത്തെ അവൽ നിവേദ്യം വളരെ പ്രസിദ്ധമാണ്. കണ്ണൂരിൽ നിന്നും 35 കിലോമീറ്റർ ദൂരെയാണ് ക്ഷേത്രമുള്ളത്.

Hanuman temples

4. കലവൂർ പുതിയവീട്ടിൽ ഹനുമാൻ ക്ഷേത്രം

ഹനുമാനെ പ്രധാന മൂർത്തിയായി ആരാധിക്കുന്ന ക്ഷേത്രമാണ്
കലവൂർ പുതിയവീട്ടിൽ ഹനുമാൻ ക്ഷേത്രം. ആലപ്പുഴ ജില്ലയിലെ ഈ ക്ഷേത്രത്തിൽ മറ്റു ഹനുമാൻ ക്ഷേത്രങ്ങളിലെതുപോലെ മറ്റു മുഖ്യപ്രതിഷ്ഠകളില്ല. മനസ്സുതുറന്നു പ്രാർത്ഥിച്ചാൽ ഏതാഗ്രഹവും നടത്തിതരുന്ന ഹനുമാനാണ് ഇവിടെയുള്ളത്. ദോഷങ്ങൾ, പരാജയം, ഭീതി തുടങ്ങിയവ മാറാൻ ഈ ഹനുമാനോട് പ്രാർത്ഥിച്ചാൽ മതിയെന്നും വിശ്വസിക്കപ്പെടുന്നു. വിദ്യാഭ്യാസത്തിലെ പുരോഗതി, ജീവിതവിജയം, അഭിവൃദ്ധി തുടങ്ങിയ കാര്യങ്ങൾക്ക് ഇവിടെയെത്തി ഹനുമാനെ ആരാധിക്കുന്നവരും നിരവധിയുണ്ട്. എല്ലാ മാസവും നടത്തുന്ന ആഞ്ജനേയ ഹോമവും ഇവിടുത്തെ പ്രത്യേകതയാണ്.

ഹനുമാൻ ജയന്തി

ഹനുമാനെ ആരാധിക്കുന്നതും ഹനുമാന്‍ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ഒരുപാണ് പുണ്യം ജിവിതത്തിൽ നല്കുമെന്നാണ് വിശ്വാസം. ഹനുമാൻ ക്ഷേത്രങ്ങളിലേക്ക് വിശ്വാസികള് പോകുന്ന മറ്റൊരവസം ഹനുമാൻ ജയന്തിയാണ്. ഹനുമാന്‍റെ ജനനം ആഘോഷിക്കുന്ന ഈ ജിവസം ആജ്ഞനേയ ഭക്തർ വലിയ പ്രാധാന്യത്തോടെയാണ് കൊണ്ടാടുന്നത്. ഹനുമാൻ ക്ഷേത്രങ്ങളില് പ്രത്യേക പ്രാർത്ഥനകളും പൂജകളും ഇതിനോടനുബന്ധിച്ച് നടക്കാറുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+