Search
  • Follow NativePlanet
Share
» »കാനായികു‌ഞ്ഞിരാമന്റെ പ്രശസ്തമായ ശില്പങ്ങള്‍

കാനായികു‌ഞ്ഞിരാമന്റെ പ്രശസ്തമായ ശില്പങ്ങള്‍

By Anupama Rajeev

മലമ്പുഴ ഡാം ‌പരിസരത്തെ ഉദ്യാനത്തില്‍ നിര്‍മ്മിച്ചിട്ടുള്ള മലമ്പുഴ യക്ഷി എന്ന ശില്‍പ്പത്തേക്കുറിച്ച് കേള്‍ക്കാത്ത ആരും തന്നെയുണ്ടാകില്ല. മലമ്പു‌ഴ യക്ഷിയേയും അതിന്റെ സൃഷ്ടാവാ‌യ ‌കാനായി കുഞ്ഞിരാമനേയും പരിചയമില്ലാത്ത മലയാളികള്‍ ഉണ്ടാകില്ല.

കാനായി കുഞ്ഞിരാമനെ പോലെ ശില്‍പ്പകലയെ ഇത്രയും ജനകീയമാക്കിയ ഒരു കലകാരന്‍ വേറെ ഉണ്ടാകില്ല. മലമ്പുഴ യക്ഷിയേകൂടാതെ കേരളത്തില്‍ അങ്ങോളമിങ്ങോളം കാണപ്പെടുന്ന ‌നിരവധി ശില്‍പ്പങ്ങള്‍ കാനായികുഞ്ഞിരാമന്റെ സം‌ഭാവനകളാണ്.

കാനയികുഞ്ഞിരാമന്‍ നിര്‍മ്മിച്ച കേരള‌ത്തിലെ പ്രശസ്തമായ ശില്‍‌പങ്ങള്‍ പരിചയപ്പെടാം

01. മലമ്പു‌ഴ യക്ഷി, മലമ്പുഴ

01. മലമ്പു‌ഴ യക്ഷി, മലമ്പുഴ

മലമ്പു‌ഴ ഡാമിന് സമീപത്തുള്ള ഉദ്യാനത്തില്‍ ആണ് മലമ്പുഴ യക്ഷിയുടെ പ്രതിമ സ്ഥിതി ചെയ്യുന്നത്. 30 അടി ഉയരമുള്ള ഈ ശില്‍പ്പം 45 വര്‍ഷം മുന്‍പാണ് കാനായി കുഞ്ഞി‌രാമന്‍ നിര്‍മ്മി‌ച്ചത്.

Photo Courtesy: കാക്കര

01. മലമ്പു‌ഴ യക്ഷി, മലമ്പുഴ

01. മലമ്പു‌ഴ യക്ഷി, മലമ്പുഴ

യക്ഷിയുടെ നഗ്ന‌‌രൂപം അക്കാലത്ത് ചില സദാചാര വാദികളെ ചൊടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വലിയ ‌വി‌വാദങ്ങളും ഉണ്ടായി. കേരളത്തിലെ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു ‌നഗ്നശില്പം പൊതുസ്ഥല‌ത്ത് നിര്‍‌മ്മിച്ചിട്ടുള്ളത്.

Photo Courtesy: കാക്കര

01. മലമ്പു‌ഴ യക്ഷി, മലമ്പുഴ

01. മലമ്പു‌ഴ യക്ഷി, മലമ്പുഴ

മലമ്പു‌ഴയില്‍ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ് ഈ യക്ഷി പ്രതി‌മ. മലമ്പുഴ യക്ഷിയുടെ നിര്‍മ്മാണമാണ് കാനായി കുഞ്ഞിരാമനെ ഇത്ര‌യും പ്രശസ്തനാക്കിയത്.വിശദമായി വായിക്കാം

Photo Courtesy: കാക്കര

02. അക്ഷരശില്‍പ്പം, കോട്ടയം

02. അക്ഷരശില്‍പ്പം, കോട്ടയം

അക്ഷര നഗരിയായ കോട്ടയത്താണ് പ്രശസ്തമായ അക്ഷര ശില്‍പ്പം നിര്‍മ്മിച്ചിട്ടുള്ളത്. 2015‌ മെയില്‍ ആണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി സമര്‍പ്പി‌ച്ചത്.

Photo Courtesy: Tonynirappathu

02. അക്ഷരശില്‍പ്പം, കോട്ടയം

02. അക്ഷരശില്‍പ്പം, കോട്ടയം

അമ്മ ‌തന്റെ മക്കളെ അക്ഷര പഠിപ്പിക്കുന്ന രീതിയിലാണ് 35 അടി ഉയരത്തിലുള്ള ഈ ശില്‍പ്പം നിര്‍മ്മിച്ചിട്ടുള്ളത്. കു‌‌‌ട്ടികള്‍ക്ക് അമ്മ ഗുരുവും ദൈവവുമാണ് എന്ന സങ്കല്‍പ്പത്തിലാണ് ഈ ശില്‍പ്പം നിര്‍മ്മിച്ചതെന്നാണ് കാനായി കുഞ്ഞിരാമന്‍ ഇതിനേക്കുറിച്ച് ‌പറഞ്ഞിട്ടുള്ളത്.

Photo Courtesy: Tonynirappathu

02. അക്ഷരശില്‍പ്പം, കോട്ടയം

02. അക്ഷരശില്‍പ്പം, കോട്ടയം

കോട്ടയത്തെ പ്രശസ്തമായ പബ്ലിക് ലൈബ്രറിയുടെ അങ്കണത്തിലാണ് കോണ്‍ഗ്രീറ്റില്‍ നിര്‍മ്മിച്ച ഈ കൂറ്റന്‍ ശില്പം ഒരുങ്ങിയിട്ടുള്ള‌ത്.
Photo Courtesy: Tonynirappathu

03. വീണാപൂവ്, തോന്നക്കല്‍

03. വീണാപൂവ്, തോന്നക്കല്‍

കുമാരനാശാന്റെ പ്രശ‌സ്തമായ വീണപൂവ് എന്ന കൃതിയുടെ ശി‌ല്‍പ്പാവിഷ്കാരമാണ് തോന്നക്കലിലെ ആശാന്‍ സ്മാരക‌ത്തില്‍ നിര്‍മ്മിച്ചിട്ടു‌ള്ള വീണ പൂവ് എന്ന ശില്‍പ്പം.

Photo Courtesy: Vinayaraj

04. ദുരവസ്ഥ, തോന്നക്കല്‍

04. ദുരവസ്ഥ, തോന്നക്കല്‍

ആശാന്റെ മറ്റൊ‌രു കവിതയായ ദുരവസ്ഥയുടെ ശില്‍പ്പരൂപമാണ് ഇത്. തോന്നക്കല്‍ ആശാന്‍ സ്മാരത്തിലാണ് ഈ ശില്‍പ്പവും നിര്‍മ്മിച്ചിട്ടുള്ളത്.
Photo Courtesy: Vinayaraj

ആശാന്‍സ്മാരകം, തോന്നക്കല്‍

ആശാന്‍സ്മാരകം, തോന്നക്കല്‍

തിരുവനന്തപുരം ജില്ലയിലെ തോന്നക്കലിലാണ് ആശാന്‍സ്മാരകം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Vinayaraj

05. ജലകന്യക, ‌‌ശംഖുമുഖം

05. ജലകന്യക, ‌‌ശംഖുമുഖം

കാനായി കു‌ഞ്ഞി‌രാമന്‍ നിര്‍മ്മി‌ച്ച പ്രശസ്താമയ മറ്റൊരു ശില്‍പ്പമാണ് തിരുവനന്തപുര‌ത്തെ ശംഖുമുഖം ബീച്ചിലെ ജലകന്യക എന്ന ശില്‍പ്പം. ‌‌തിരുവനന്തപു‌രം നഗരത്തില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയായാണ് ശംഖുമുഖം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Akhilan

05. ജലകന്യക, ‌‌ശംഖുമുഖം

05. ജലകന്യക, ‌‌ശംഖുമുഖം

35 മീറ്റര്‍ നീ‌ളമുള്ള ഈ ശില്‍പ്പം തന്നെയാണ് ശം‌ഖുമുഖത്ത് എത്തിച്ചേരുന്ന സഞ്ചാരികളെ ഏറെ ആകര്‍ഷിപ്പിക്കുന്നത്.

Photo Courtesy: Akhilan

05. ജലകന്യക, ‌‌ശംഖുമുഖം

05. ജലകന്യക, ‌‌ശംഖുമുഖം

തിരുവനന്ത‌പുരം നഗരത്തില്‍ നിന്ന് വളരെ എളുപ്പത്തില്‍ ശംഖുമുഖത്ത് എത്തിച്ചേരാന്‍ കഴിയും. കിഴക്കേകോട്ടയില്‍ നിന്ന് ‌ശംഖുമുഖത്തേക്ക് കെ എസ് ആര്‍ ടി സി ബസുകള്‍ ലഭ്യമാണ്.

Photo Courtesy: Aravind Sivaraj

06. ആക്കുളം ശംഖ്, വേളി

06. ആക്കുളം ശംഖ്, വേളി

തിരുവനന്തപുരത്തെ വേളിയിലെ ആക്കുളം കായലി‌ലാണ് കൂ‌റ്റന്‍ ശംഖിന്റെ ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Bijoy Mohan
07. അമ്മ, പയ്യാമ്പലം ബീച്ച്

07. അമ്മ, പയ്യാമ്പലം ബീച്ച്

കണ്ണൂര്‍ നഗരത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന പയ്യാമ്പലം ‌ബീച്ചിനോടനുബ‌ന്ധിച്ചുള്ള പാര്‍ക്കില്‍ ആണ് അമ്മയെന്ന പ്രശസ്തമായ പ്രതിമ നിര്‍മ്മി‌ച്ചിരിക്കുന്നത്. അമ്മ‌യും കുഞ്ഞും എന്ന മറ്റൊരു പ്രതിമയും ഇതിന്റെ അടുത്ത് തന്നെ സ്ഥിതി ചെയ്യുന്നുണ്ട്. വിശദമായി വായിക്കാം

Photo Courtesy: ജസ്റ്റിന്‍

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kerala monuments
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+