ഗോവയെന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലോടിയെത്തുന്ന ബീച്ചുകള്‍ക്കും ആഘോഷങ്ങള്‍ക്കുമപ്പുറം മറ്റൊരു ഗോവയുണ്ട്. ചരിത്രത്തോടും സംസ്കാരത്തോടും ചേര്‍ന്നു നില്‍ക്കുന്ന തേടിച്ചെന്നാല്‍ മാത്രം വെളിപ്പെടുന്ന മറ്റൊരു ഗോവ. ഗോവയുടെ ഹരിതാഭയും പച്ചപ്പമെല്ലാം തനിരൂപത്തില്‍ കാണുവാന്‍ ഇവിടെയെത്തണം. അതില്‍ ഉള്‍പ്പെടുത്താവുന്നവയാണ് ഇവിടുത്തെ ക്ഷേത്രങ്ങളും. പുരാതന കാലത്ത് നിര്‍മ്മിക്കപ്പെട്ട് കാലങ്ങള്‍ കടന്ന് ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന ഇവിടുത്തെ ക്ഷേത്രങ്ങള്‍ എന്നും വിശ്വാസികള്‍ക്ക് വിസ്മയമാണ്. ഇതാ ഗോവയിലെ പുരാതന ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...
മഹാദേവ ക്ഷേത്രം
ശ്രീകോവിലിനുള്ളിലായി ഒരു പീഠത്തിലാണ് ഇവിടെ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രാദേശിക വിശ്വാസങ്ങള്‍ അനുസരിച്ച് ഇതിനുള്ളില്‍ ഒരു സര്‍പ്പം വസിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിന്‍റെ നിര്‍മ്മിതിയിലെ ഭംഗി കാണുവാനാണ് മിക്ക സഞ്ചാരികളും ഇവിടെ എത്തുന്നത്.
PC: AshLin
മണ്ഡോദരി ക്ഷേത്രം
മന്‍ഗുവേഷി ക്ഷേത്രം
ഗോവയിലെ ഏറ്റവും വലുതും ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്നതുമായ ക്ഷേത്രങ്ങളിലൊന്നാണ് മന്‍ഗുവേഷി ക്ഷേത്രം. ശിവന്റെ അവതാരമായ മന്‍ഗുവേഷിനാണ് ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. ശിവന്‍ പാര്‍വ്വതിയെ ഭയപ്പെടുത്തുവാനായി ഇവിടെ വെച്ചാണ് പുലിയുടെ രൂപം ധരിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തില്‍ ശിവന്‍റെയും പാര്‍വ്വതിയുടെയും പ്രതിഷ്ഠകളും കാണുവാന്‍ സാധിക്കും.
ശാന്തദുര്‍ഗ്ഗ ക്ഷേത്രം
രാംനതി ക്ഷേത്രം
ഗോവയിലെ ബന്ദിവാഡെയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് രാംനതി ക്ഷേത്രം.സ്വാരസത് ബ്രാഹ്മണന്മാരുടെ കീഴിലുള്ള ഈ ക്ഷേത്രത്തില്‍ പ്രധാനമായും അഞ്ച് പ്രതിഷ്ഠകളാണുള്ളത്. രാംനാഥ്, ശാന്തേരി, കാമാക്ഷി, ലക്ഷ്മി നാരായണ്‍, ഗണപതി, വേതാളം, കാലഭൈരവന്‍ എന്നിവയാണവ. മൂവായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീരാമനാണ് ഇവിടെ രാമനാഥ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ബ്രാഹ്മണനായിരുന്ന രാവണനെ കൊലപ്പെടുത്തിയ പാപം തീരുവാനായി രാമന്‍ ഇവിടെയത്തി പ്രാര്‍ഥിച്ചിരുന്നതായും വിശ്വാസമുണ്ട്. രാമന്‍റെയും വിഷ്ണുവിന്‍റെയും ശക്തിയടങ്ങിയ പ്രതിഷ്ഠയാണ് ഇവിടെയുള്ളതത്രെ.
Drshenoy
ശാന്താദുര്‍ഗ്ഗ കാലന്‍ഗുട്കാരിന്‍ ക്ഷേത്രം
മഹാലസാ ക്ഷേത്രം
സപ്തകോടീശ്വര്‍ ക്ഷേത്രം
PC:Salil Konkar
താംഡി സുര്‍ള മഹാശിവക്ഷേത്രം
അധിനിവേശ കാലത്ത് ക്ഷേത്രം നശിപ്പിക്കപ്പെട്ടതിന്റെ അടയാളങ്ങള്‍ ഇവിടെ കാണാം. അതിലൊന്നാണ് ശിവ വാഹനമായ നന്ദിയുടെ തലയില്ലാത്ത രൂപം. അതുപോലെതന്നെ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങള്‍ നാശമായി കിടക്കുന്നതും കാണാം,



Click it and Unblock the Notifications













