മഞ്ഞുകാലമായാല്‍ ഇന്ത്യയിലെ മിക്ക ഹില്‍ സ്റ്റേഷനുകളും സഞ്ചാരികളെക്കൊണ്ട് നിറയും. മറ്റൊന്നുമല്ല, കണ്ണു നിറയെ മഞ്ഞു വീഴുന്നതു കാണാനും ആ രസം ജീവിതത്തിലൊരിക്കലെങ്കിലും അനുഭവിക്കുവാനും ആഗ്രഹിക്കാത്ത ഒരാള്‍ പോലുമുണ്ടാവില്ല. ഹിമാചല്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ജമ്മു കാശ്മീരിലെയും ഒക്കെ മിക്കയിടങ്ങളും ഈ സമയത്ത് മഞ്ഞിനടിയിലായിരിക്കും. സന്‍സ്കാര്‍, ധൗലാധര്‍, തുടങ്ങിയ ഇടങ്ങളാണെങ്കില്‍ വര്‍ഷം മുഴുവനും മഞ്ഞില്‍ കുളിച്ചായിരിക്കും നില്‍ക്കുക. മഞ്ഞുകാണുന്ന ഇടങ്ങളോട് മലയാളികള്‍ക്കുള്ള പ്രിയം വേറെ തന്നെയാണ്. ഇതാ ഇന്ത്യയില്‍ ഏറ്റവും മനോഹരമായ മഞ്ഞുവീഴ്ച കാണുവാന്‍ പറ്റിയ ഇടങ്ങള്‍ പരിചയപ്പെടാം.
കുഫ്രി
പൊതിഞ്ഞു നില്‍ക്കുന്ന അവധിക്കാല യാത്രയാണ് ഇഷ്ടമെങ്കില്‍ തീര്‍ച്ചയായും ഇവിടം തിരഞ്ഞെടുക്കാം.
ഔലി
ഉത്തരാഖണ്ഡിലെ ഗർവാൾ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ടൂറിസ്റ്റ് ആകർഷണ കേന്ദ്രമാണ് ഔലി. സമുദ്രനിരപ്പിൽ നിന്നും 2800 മീറ്റർ ഉയരത്തിലാണ് ഔലി നിലകൊള്ളുന്നത്. മഞ്ഞിൽ മൂടിയ ഹിമാലയൻ പർവത നിരകളുടെ കാഴ്ചയാണ് ഇവിടെ കാണേണ്ട കാഴ്ച.
നീണ്ടു കിടക്കുന്ന മഞ്ഞുമൂടിയ പ്രദേശങ്ങളാണ് ഇവിടം സ്കീയിങ് വിദഗ്ജരുടെ പ്രിയപ്പെട്ട പ്രദേശമാക്കി മാറ്റുന്നത്.
മണാലി
നവംബര്‍ അവസാനം മുതല്‍ ഏപ്രില്‍ ആദ്യം വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.
ശ്രീനഗര്‍
ഭൂമിയിലെ സ്വര്‍ഗ്ഗമെന്നറിയപ്പെടുന്ന കാശ്മീരിന്റെ തലസ്ഥാനമാണ് ശ്രീനഗര്‍. വളരെയധികം മഞ്ഞുവീഴ്ചയുള്ള ഇടം എന്ന നിലയില്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ഇത്. മഞ്ഞിന്റെ ഒരു കനത്ത പുതപ്പ് തന്നെയാണ് ശ്രീനഗറില്‍ തണുപ്പുകാലം കൊണ്ടു വരുന്നത്. പ്രസിദ്ധമായ ദാല്‍ തടാകം പോലും നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയങ്ങളില്‍ മഞ്ഞില്‍ പുതച്ച് കിടക്കും. എന്നും നിറങ്ങളില്‍ കുളിച്ചു കിടക്കുന്ന മുഗള്‍ ഗാര്‍ഡന്‍ പോലും ഈ സമയത്ത് മഞ്ഞില്‍ മൂടിയായിരിക്കും കാണുക.
ഗുല്‍മാര്‍ഗും സോനാമാര്‍ഗ്ഗും
കാശ്മീരില്‍ തന്നെ കാണുവാന്‍ പറ്റിയ മഞ്ഞുപൊഴിയുന്ന മറ്റൊരിടമാണ് ഗുല്‍മാര്‍ഗും സോനാമാര്‍ഗ്ഗും. മിക്ക ബോളിവുഡ് സിനിമകളുടെയും പ്രിയപ്പെട്ട ഷൂട്ടിങ് ലൊക്കേഷന്‍ കൂടിയാണ് ഇവിടവും. കാശ്മീരിലെ ഏറ്റവും പ്രസിദ്ധമായ ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന പ്രത്യേകതയും ഈ രണ്ട് പട്ടണങ്ങള്‍ക്കുമുണ്ട്.
ചമോലി
ലഡാക്ക്
പാര്‍വ്വതി വാലി
യാത്രകള്‍ ഇഷ്‌ടപ്പെടുന്ന ഒരു വിധം യുവാക്കളുടെയെല്ലാം പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് പാര്‍വ്വതി വാലി. ഹിമാചല്‍ പ്രദേശില്‍ സ്ഥിതി ചെയ്യുന്ന ഇവിടം പാര്‍വ്വതി നദിയുടെ തീരം കൂടിയാണ്. പാര്‍വ്വതി വാലിയിലെത്തുന്ന സഞ്ചാരികളുടെ പ്രിയ ഇടങ്ങളാണ് കസോളും ഖീര്‍ഗംഗയും തോഷുമെല്ലാം. മഞ്ഞുവീഴ്ച ഏറ്റവും മനോഹരമായി അനുഭവിക്കുവാന്‍ കഴിയുന്ന ഇടങ്ങളിലൊന്നും കൂടിയാണിത്.
യുംതാങ് വാലി
വടക്കു കിഴക്കന്‍ ഇന്ത്യയിലെ കനത്ത മഞ്ഞു വീഴ്ച കാണുവാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ് സിക്കിമിലെ യുംതാങ് വാലി. ഭൂമിയിലെ സ്വർഗ്ഗം എന്നു സഞ്ചാരികൾ വിളിക്കുന്ന ഇടങ്ങളിലൊന്നാണ് യുംതാങ് വാലി. പ്രകൃതി ഒരുക്കിയിരിക്കുന്ന വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെ കാണുവാനുള്ളത്. ഹിമാലൻ പർവ്വത നിരകളുടെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം പൂക്കളുടെ താഴ്വര എന്നും അറിയപ്പെടുന്നു. സീസണിൽ അതായത് ഫെബ്രുവരി അവസാനം മുതൽ ജൂൺ പകുതി വരെയുള്ള സമയങ്ങളിൽ ഇവിടം മുഴുവൻ പൂക്കൾ കൊണ്ടു നിറയും. അങ്ങനെയാണ് പൂക്കളുടെ താഴ്വര എന്ന പേരു ലഭിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും 3564 മീറ്റർ ഉയരത്തിലാണ് ഇവിടമുള്ളത്.



Click it and Unblock the Notifications














