ലോക്ഡൗണ്‍ പിന്നെയും നീട്ടിയതോടെ വീട്ടിലിരുന്ന മടുക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. സമയം ചിലവഴിക്കുവാന്‍ പല വഴികളും പയറ്റിയിട്ടുണ്ടെങ്കിലും പുതിയ സ്ഥലങ്ങളും കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കുന്ന വിര്‍ച്വല്‍ ടൂറുകള്‍ തന്നെയാണ് ആളുകള്‍ക്ക് പ്രിയം. ഫാറോസ് ദ്വീപും അബുദാബിയും ഇറ്റലിയും ഇസ്രായേലും ഒക്കെ പല വ്യത്യസ്തതകളും വിര്‍ച്വല്‍ ടൂറുകളില്‍ കൊണ്ടുവന്നിട്ടുണ്ട്. എങ്കിലും അതില്‍ കൂടുതല്‍ വൈവിധ്യങ്ങളുമായി വേറെയും വിര്‍ച്വല്‍ ടൂറുകള്‍ ലഭ്യമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാഴ്ചകളിലൂടെ കൊണ്ടുപോകുന്ന, സാഹസികതയും ജിജ്ഞാസയും ഒരുപോലെ ഉണര്‍ത്തിക്കുന്ന വിര്‍ച്വല്‍ ടൂറുകള്‍ പരിചയപ്പെടാം...
ലൂവ്രേ മ്യൂസിയം
ലൂവ്രേ മ്യൂസിയം . ലൂയി പതിനാലാമന്‍ രാജാവിന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ട കൊട്ടാരം പിന്നീട് മ്യൂസിയമായി മാറുകയായിരുന്നു. ലിയയാര്‍ഡോ ഡാവിഞ്ചിയുടെ പ്രസിദ്ധമായ മോണാലിസ ഉള്‍പ്പെടെയുള്ള വിഖ്യാതമായ കലാസൃഷ്ടികള്‍ സൂക്ഷിച്ചിരിക്കുന്ന ഇടം കൂടിയാണിത്. ഈ കാഴ്തചകള്‍ എല്ലാവര്‍ക്കും ലഭ്യമാകുന്ന രീതിയിലാണ് വിര്‍ച്വല്‍ ടൂര്‍ ഒരുക്കിയിരിക്കുന്നത്.
വാന്‍ഗോഗ് മ്യൂസിയം, ആംസ്റ്റര്‍ഡാം
നാസ, വിര്‍ജീനിയ
മെട്രോപോളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട്, ന്യൂ യോര്‍ക്ക്
വാള്‍ട്ട് ഡിസ്നി വേള്‍ഡ്, ഫ്ലോറിഡ
സ്ട്രീറ്റ് ആര്‍ട്ട്
വിര്‍ച്വല്‍ ഡൈവ് ഗാലറി, മോണ്ടിറേ ബേ
ആഴക്കടലും അതിന്‍റെ അത്ഭുത കാഴ്ചകളും അതിശയിപ്പിക്കാത്ത ആളുകളുണ്ടാവില്ല. ജീവനെ അപകടപ്പെടുത്താതെ ആഴക്കടല്‍ കാഴ്ചകള്‍ കണ്ടുവരുവാന്‍ ഏറ്റവും യോജിച്ച ഒന്നാണ് മോണ്ടിറേയിലെ വിര്‍ച്വല്‍ ഡൈവ് ഗാലറി.
ന്യൂ ഇംഗ്ലണ്ട് അക്വേറിയം ബോസ്റ്റണ്‍
താജ് മഹല്‍, ആഗ്ര
താജ് മഹലിനെ ഒരിക്കലെങ്കിലും സ്നേഹിക്കാത്ത ആളുകള്‍ ഉണ്ടായിരിക്കില്ല. നിത്യപ്രണയത്തിന്റെ പ്രതീകമായി വെണ്ണക്കല്ലില്‍ കൊത്തിയിരിക്കുന്ന താജ്മഹല്‍ ആഗ്രയില്‍ യമുനാ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഈ ലോക്ഡൗണ്‍ കാലത്ത് വിര്‍ച്വല്‍ ടൂറ്‍ നടത്തുവാന്‍ ഏറ്റവും യോജിച്ച ഇടം കൂടിയാണ് താജ്മഹല്‍.
ബുര്‍ജ് ഖലീഫ, ദുബായ്



Click it and Unblock the Notifications












