Search
  • Follow NativePlanet
Share
» »വാട്ടര്‍ഫാള്‍ റാപ്പല്ലിങ്!! സഞ്ചാരികള്‍ക്കിടയിലെ പുത്തന്‍ ട്രെന്‍ഡ്!!

വാട്ടര്‍ഫാള്‍ റാപ്പല്ലിങ്!! സഞ്ചാരികള്‍ക്കിടയിലെ പുത്തന്‍ ട്രെന്‍ഡ്!!

ഇതാ ഇന്ത്യയില്‍ വാട്ടര്‍ റാപ്പല്ലിങ് നടത്തുവാന്‍ പറ്റിയ ഇടങ്ങള്‍ പരിചയപ്പെടാം.

മുകളില്‍ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന കയറിലൂടെ വെള്ളച്ചാട്ടത്തെ വകഞ്ഞുമാറ്റി മുകളിലേക്ക് പോകുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?ആകാശത്തിലും ഭൂമിയിലുമല്ലാതെ നടുവിലെവിടെയോ ഒരു വെള്ളച്ചാട്ടത്തിലൂ‌ടെ കയറി പോകുമ്പോള്‍ ലഭിക്കുന്ന സുഖം പറഞ്ഞറിയിക്കുവാന്‍ പറ്റാത്തതാണ്. എന്നാല്‍ എല്ലാവര്‍ക്കും പരീക്ഷിക്കുവാന്‍ പറ്റിയ കാര്യങ്ങളിലൊന്നല്ല ഈ സാഹസിക വിനോദം. റാപ്പല്ലിങ് ഇന്ത്യന്‍ വിനോദ സഞ്ചാരരംഗത്തിന് പരിചിതമാണെങ്കിലും വെള്ളച്ചാട്ടത്തിലൂടെയുള്ള റാപ്പലിങ് അത്ര പരിചിതമല്ല. ഇതാ ഇന്ത്യയില്‍ വാട്ടര്‍ റാപ്പല്ലിങ് നടത്തുവാന്‍ പറ്റിയ ഇടങ്ങള്‍ പരിചയപ്പെടാം.

ചെലവറ വാട്ടര്‍ഫാള്‍സ് കൂര്‍ഗ്

ചെലവറ വാട്ടര്‍ഫാള്‍സ് കൂര്‍ഗ്

കുടകിലെ വിരാജ്പേട്ടയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് ചെലവറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കൊടകിലെ തീര്‍ത്തും അറിയപ്പെടാത്ത ഇടങ്ങളിലൊന്നായ ചെലവറ വാട്ടര്‍ റാപ്പല്ലിങ്ങിന് പേരുകേട്ട ഇടമാണ്. പാറക്കെട്ടിലൂടെ ആര്‍ത്തലച്ച് ഒഴുകിയെത്തുന്ന വെള്ളച്ചാട്ടത്തിന് എതിരെ മുകളിലേക്ക് കയറുന്ന ചെലവറ വാട്ടര്‍റാപ്പെല്ലിങ്ങിന് ആരാധകര്‍ ഏറെയുണ്ട്. താഴേയ്ക്ക് ഇറങ്ങുന്നതിനെ അപേക്ഷിച്ച് മുകളിലേക്ക് കയറുന്നത് എളുപ്പമാണ്. എന്തായാലും സാഹസികര്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ് ഇതെന്നതില്‍ തര്‍ക്കമില്ല. 150 അടി ഉയരമാണ് വെള്ളച്ചാട്ടത്തിനുള്ളത്.

കൊണ്ടാന ഗുഹകള്‍, മഹാരാഷ്ട്ര

കൊണ്ടാന ഗുഹകള്‍, മഹാരാഷ്ട്ര

സാഹസികര്‍ക്കും പ്രകൃതി സ്നേഹികള്‍ക്കും ഏറ്റവുമധികം ഇഷ്ടപ്പെടും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ലാത്ത ഇടമാണ് കൊണ്ടാന ഗുഹകള്‍. ഇതിനോട് ചേര്‍ന്നുള്ള കൊണ്ടാന വെള്ളച്ചാട്ടം വാട്ടര്‍ റാപ്പല്ലിങ്ങ് പറ്റിയ ഇടങ്ങളിലൊന്നാണ്. പാറക്കെ‌‌ട്ടുകളിലൂടെ അത്രയെളുപ്പത്തിലൊന്നും കയറുവാന്‍ പറ്റാത്ത ഇവിടുത്തെ വാട്ടര്‍റാപ്പല്ലിങ്ങിന് ആരാധകര്‍ ഏറെയുണ്ട്. ഇതോടൊപ്പം കൊണ്ടാന ബുദ്ധഗുഹകളും സമീപത്തെ പച്ചപ്പും ആസ്വദിക്കാം. 100 അടി ഉയരമാണ് വെള്ളച്ചാട്ടത്തിനുള്ളത്.

നീര്‍ ഗുഡ്ഡു വെള്ളച്ചാട്ടം

നീര്‍ ഗുഡ്ഡു വെള്ളച്ചാട്ടം

ഇന്ത്യയുടെ സാഹസിക തലസ്ഥാനം എന്നറിയപ്പെടുന്ന ഋഷികേശിലാണ് നീര്‍ ഗുഡ്ഡു വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ട്രക്കിങ്ങിനും വാട്ടര്‍ഫാള്‍സ് റാപ്പല്ലിങ്ങിനും പറ്റിയ ഇവിടം ലക്ഷ്മണ്‍ ഝൂലയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. അല്പം ബുദ്ധിമുട്ടേറിയതാണ് ഇവിടുത്തെ വാ‌ട്ടര്‍ഫാള്‍സ് റാപ്പല്ലിങ് എന്നതിനാല്‍ സാഹസികത വേണ്ടുവോളമുണ്ടെങ്കില്‍ മാത്രമേ പരീക്ഷിക്കാവൂ. 200 അടി ഉയരമാണ് വെള്ളച്ചാട്ടത്തിനുള്ളത്.

 ബെകാരെ വെള്ളച്ചാട്ടം

ബെകാരെ വെള്ളച്ചാട്ടം

മഹാരാഷ്ട്രയിലെ കര്‍ജതിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ബെകാരെ വെള്ളച്ചാട്ടം. കണ്ടു നില്‍ക്കുവാന്‍ തന്നെ മനോഹരമായ കാഴ്ചയാണ് ഇതിന്‍റേത്. വളരെ എളുപ്പത്തില്‍ കയറുവാന്‍ പറ്റിയതിനാല്‍ നിരവധിപ്പേര്‍ ഇവിടെയെത്തി വാട്ടര്‍ഫാള്‍സ് റാപ്പല്ലിങ് പരീക്ഷിക്കാറുണ്ട്. വെറും 75 അടി ഉയരം മാത്രമാണ് ഈ വെള്ളത്താട്ടത്തിനുള്ളത്.

ജോഗിനി വെള്ളച്ചാട്ടം

ജോഗിനി വെള്ളച്ചാട്ടം

പൈന്‍ തോട്ടങ്ങളിലൂടെയും ആപ്പിള്‍ തോട്ടങ്ങളിലൂടെയും കടന്ന് എത്തിച്ചെല്ലുന്ന മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ജോഗിനി വെള്ളച്ചാട്ടം. മണാലിക്ക് സമീപത്തുള്ള ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നായ ഇത് ബിയാസ് നദിയോടും റോത്താങ് പാസിനോടും ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. വാ‌ട്ടര്‍ഫാള്‍ റാപ്പല്ലിങ്ങില്‍ ഇന്ത്യയില്‍ ഏറ്റവും പേരുകേ‌ട്ടിരിക്കുന്ന ഇടം കൂടിയാമിത്. 200 അടി ഉയരത്തില്‍ നിന്നുമാണ് ഇവിടെ വെള്ളം താഴേക്ക് പതിക്കുന്നത്.

കുണ്ടലിക വെള്ളച്ചാട്ടം

കുണ്ടലിക വെള്ളച്ചാട്ടം

മഹാരാഷ്ട്രയില്‍ വൈറ്റ് വാട്ടര്‍ റിവര്‍ റാഫ്ടിങ്ങിന് പറ്റിയ ഇടങ്ങളിലൊന്നാണ് കുണ്ടലിക വെള്ളച്ചാട്ടം. കോടാട് പ്രദേശത്തുള്ള ഈ വെള്ളച്ചാ‌‌‌ട്ടം സാഹസികപ്രയര്‍ക്ക് പറ്റിയ ഇടമാണ്.

അശോക വെള്ളച്ചാട്ടം, കസാര

അശോക വെള്ളച്ചാട്ടം, കസാര

നാസിക്കില്‍ നിന്നും 65 കിലോമീറ്ററ്‍ അകലെയുള്ള അശോക വെള്ളച്ചാട്ടം വിഹിഗാവ് വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്നുണ്ട്. മഴക്കാലത്ത് മാത്രം ശക്തിപ്രാപിക്കുന്ന വെള്ളച്ചാ‌ട്ടങ്ങളിലൊന്നായ ഇത് 120 അടി ഉയരത്തില്‍ നിന്നുമാണ് താഴേക്ക് പതിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: waterfalls
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+