Search
  • Follow NativePlanet
Share
» »കൊങ്കണിൽ പോയാൽ പലതുണ്ട് കാര്യം

കൊങ്കണിൽ പോയാൽ പലതുണ്ട് കാര്യം

By Maneesh

ഇന്ത്യയിലെ സുന്ദരമായ ഭൂപ്രദേശങ്ങളിൽ ഒന്നാണ് കൊങ്കൺ മേഖല. ഭൂമിശാസ്ത്ര പരമായി കേരളവുമായി മേഖലയ്ക്ക് ഏറേ സമാനതകൾ ഉണ്ട്. പശ്ചിമഘട്ടത്തിനും അറബിക്കടലിനും നടുവിലായാണ് മഹാരാഷ്ട്രയിലെ ഈ പറുദീസ സ്ഥിതി ചെയ്യുന്നത്.

കൊങ്കൺ മേഖല എന്ന് അറിയപ്പെടുന്ന കൊങ്കൺ തീരപ്രദേശം മഹാരാഷ്ട്രയിൽ താണ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. നിരവധി ടൂറിസ്റ്റ് ആകർഷണങ്ങൾ ഇവിടെ കാണാൻ കഴിയും. കൊങ്കൺ റെയിൽവെ എന്ന് അറിയപ്പെടുന്ന റെയിൽവെയിലൂടെയുള്ള യാത്ര തന്നെ സുന്ദരമായ അനുഭവമായിരിക്കും.

കൊങ്കണിൽ ചെന്നാൽ നിരവധി കാഴ്ചകളാണ് കാണാനുള്ളത്. കൊങ്കണിലെ കാഴ്ചകൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ബീച്ചുകൾ

ബീച്ചുകൾ

നീളമേറിയതും വീതികുറഞ്ഞതുമായാ ബീച്ചുകൾക്ക് പേരുകേട്ടതാണ് കൊങ്കൺ പ്രദേശം. വെള്ളമണലും കരിമണലും വിരിച്ച തീരങ്ങളും നീലനിറത്തിൽ തിളങ്ങുന്ന കടലുമാണ് ബീച്ചുകളിലെ സുന്ദരമായ കാഴ്ചകൾ. സിന്ധ്ദുർഗിലെ തർക്കാർളി ബീച്ചും ഗണപതിപുലെ ബീച്ചുമാണ് ഇവയിൽ ഏറ്റവും പ്രശസ്തം. രത്നഗിരിയിലെ ഡാപോളി ബീച്ച്, റായ്ഗാർഡ് ജില്ലയിലെ ഹരിഹരേശ്വർ, ദിവീഗർ എന്നീ ബീച്ചുകളും പ്രശസ്തമാണ്.

ചിത്രത്തിന് കടപ്പാട് : Sballal

കോട്ടകൾ

കോട്ടകൾ

ബീച്ചുകൾക്കെന്നപോലെ കോട്ടകൾക്കും പേരുകേട്ട സ്ഥലമാണ് കൊങ്കൺ മേഖല. പ്രത്യേകിച്ച് കൊങ്കണിലെ തീരപ്രദേശം. മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട കോട്ടകളൊക്കെ കൊങ്കൺ തീരപ്രദേശത്താണ് നിർമ്മിച്ചിരിക്കുന്നത്. സിന്ധ്ദുർഗ് സീ ഫോർട്ട്, ജൻജീറ ഫോർട്ട്, വിജയ് ദുർഗ് ഫോർട്ട് തുടങ്ങിയ കോട്ടകളാണ് ഇവിടുത്തെ പ്രധാനപ്പെട്ട കോട്ടകൾ.

ചിത്രത്തിന് കടപ്പാട് : Aparnavenugopal

ഹിൽസ്റ്റേഷനുകൾ

ഹിൽസ്റ്റേഷനുകൾ

കൊങ്കൺ മേഖലയിലെ സഹ്യാദ്രി മലനിരകളിലാണ് പ്രധാനപ്പെട്ട രണ്ട് ഹിൽസ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നത്. മതേരൺ, അംബോലി എന്നിവയാണ് ആ ഹിൽസ്റ്റേഷനുകൾ. കൊൺകണിലെ മഹബലേശ്വർ എന്നാണ് അംബോലി അറിയപ്പെടുന്നത്.

ചിത്രത്തിന് കടപ്പാട് : deepakvharjani

വെള്ളച്ചാട്ടങ്ങൾ

വെള്ളച്ചാട്ടങ്ങൾ

വെള്ളച്ചാട്ടങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് കൊങ്കണിലെ മലനിരകൾ. അംബോലിയിലാണ് വെള്ളച്ചാട്ടങ്ങൾ ഏറെയും. അംബോലി വെള്ളച്ചാട്ടം, മാർലേശ്വർ വെള്ളച്ചാട്ടം, വ്യാഗ്രേശ്വർ വെള്ളച്ചാട്ടം, ധോഡവനി വെള്ളച്ചാട്ടം, തിവരെ വെള്ളച്ചാട്ടം എന്നീ വെള്ളച്ചാട്ടങ്ങളാണ് ഇവിടുത്തെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങൾ.

ചിത്രത്തിന് കടപ്പാട് : Nilesh2 str

തടാകങ്ങൾ

തടാകങ്ങൾ

കൊങ്കണിൽ ചെന്നാൽ കാണാൻ കഴിയുന്ന മറ്റൊരു കാര്യമാണ് തടാകങ്ങൾ. നിരവധി തടാകങ്ങളും ജലാശയങ്ങളും നിങ്ങൾക്ക് അവിടെ ചെന്നാൽ കാണാൻ കഴിയും. ധാമപൂർ തടാകം, മോത്തി തലാ എന്നീ തടാകങ്ങളാണ് ഏറേ പ്രശസ്തമായവയ.

ചിത്രത്തിന് കടപ്പാട് : Amol.Gaitonde

ക്ഷേത്രങ്ങൾ

ക്ഷേത്രങ്ങൾ

കോങ്കൺ മേഖലയിലെ സിന്ധുദുർഗ്, റായിഗഡ്, രത്നഗിരി ജില്ലകൾ ക്ഷേത്രങ്ങൾക്ക് ഏറെ പേരുകേട്ട ജില്ലകൾ. മാർലേശ്വർ ക്ഷേത്രം, ഗണപതിപുലെ ക്ഷേത്രം, ശ്രീ ഹരിഹരേശ്വര ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പേരുകേട്ട ക്ഷേത്രങ്ങൾ.

ചിത്രത്തിന് കടപ്പാട് : Kprateek88

സസ്യജന്തു വൈവിധ്യങ്ങൾ

സസ്യജന്തു വൈവിധ്യങ്ങൾ

ഹരിതവനങ്ങൾ നിറഞ്ഞ പ്രദേശമാണ് കൊങ്കൺ മേഖലയിലെ നാൽപ്പത് ശതമാനം സ്ഥലവും. അപൂർവ ഇനങ്ങളിൽപ്പെട്ട നിരവധി സസ്യജന്തുജാലങ്ങളെ ഇവിടെ കാണാൻ കഴിയും.

ചിത്രത്തിന് കടപ്പാട് : Adityamadhav83

കൊങ്കൺ രുചികൾ

കൊങ്കൺ രുചികൾ

കൊങ്കണി ഭക്ഷണങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് കൊങ്കൺ മേഖല. സീഫുഡുകൾ, കോകം പഴം, മ‌ൽവാണി മട്ടൺ കറി, കൊമ്പാടി വട, തുടങ്ങിയവ രുചിക്കാൻ കൊങ്കണിൽ എത്താം.

ചിത്രത്തിന് കടപ്പാട് :GaneshDatta

കൊങ്കൺ റെയിൽവെ

കൊങ്കൺ റെയിൽവെ

മഹാരാഷ്ട്രയിൽ നിന്ന് ഗോവ വഴി പശ്ചിമഘട്ട മലനിരകളിലൂടെ നീളുന്ന കൊങ്കൺ റെയിൽവെയാണ് കൊങ്കണിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം. മലനിരകളിൽ നിർമ്മിച്ച തുരങ്കങ്ങളും വെള്ളച്ചാട്ടങ്ങളും കൊങ്കൺറെയിൽവേയിലൂടെ യാത്ര സുന്ദരമാക്കുന്നു.
ചിത്രത്തിന് കടപ്പാട് :Vinayaraj

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+