കര്‍ണാടകയില്‍ കാവേരി തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണങ്ങളില്‍ ഒന്നാണ് കുശാല്‍ നഗര്‍. കൂര്‍ഗ് ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കുശാല്‍ നഗറിന് ആ പേര് ലഭിച്ചതിന് പിന്നില്‍ ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട് ഒരു കഥപറയാനുണ്ട്. ടിപ്പു ജനിച്ച വിവരം അറിഞ്ഞതിന്റെ സന്തോഷത്തില്‍ അദ്ദേഹത്തിന്റെ പിതാവ് ഹൈദര്‍ അലി ആയിരുന്നത്രേ കുശാല്‍ നഗറിന് ആ പേരിട്ടത്. ആസമയത്ത് ഹൈദരാലി കുശാല്‍ നഗറില്‍ ആയിരുന്നു എന്നാണ് കഥ.
ഇതൊരു നുണക്കഥ
ടിപ്പുവുമായി ബന്ധപ്പെട്ട ഈ കഥ ഒരു നുണക്കഥയാണ്. കാരണം ടിപ്പു ജനിച്ചത് 1750ൽ ആണ് ഹൈദർ അലി ആദ്യമായി കുടകിൽ കാലുകുത്തിയത് ആകട്ടേ 1760ലും.
കുശാൽ നഗറിന്റെ ഇരട്ട നഗരം എന്ന് അറിയപ്പെടുന്ന ബൈലകുപ്പ സ്ഥിതി ചെയ്യുന്നത് കുശാൽ നഗറിൽ നിന്ന് 6 കിലോമീറ്റർ അകലെയാണ്. മൈസൂർ ജില്ലയിലാണ് ബൈലകുപ്പ സ്ഥിതി ചെയ്യുന്നത്. ബുദ്ധവിഹാരങ്ങളുടെ പേരിലാണ് ബൈലകുപ്പ പ്രശസ്തമായത്. ബൈലകുപ്പ കൂടാതെ നിസർഗധാമ, ദുബാരെ എന്നീ സ്ഥലങ്ങളും കുശാൽ നഗറിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.
എത്തിച്ചേരാൻ
മൈസൂരിൽ നിന്ന് വളരെ എളുപ്പത്തിൽ കുശാൽ നഗറിൽ എത്തിച്ചേരാം. മൈസൂരിൽ നിന്ന് രണ്ട് മണിക്കൂർ യാത്ര ചെയ്താൽ കുശാൽ നഗറിൽ എത്തിച്ചേരാം. യാത്ര മടിക്കേരിയിൽ നിന്നാണെങ്കിൽ 31 കിലോമീറ്റർ യാത്ര ചെയ്താൽ മതിയാകും.
കുശാൽ നഗറിന് സമീപത്തെ ടൂറിസ്റ്റ്കേന്ദ്രങ്ങൾ പരിചയപ്പെടാം
നിസർഗധാമ
ദുബാരെ
വൽനൂർ ഫിഷിംഗ് ക്യാമ്പ്
ബൈലകുപ്പേ
ടിബറ്റ് പോലെ ഒരു സ്ഥലം
Photo Courtesy: Mind meal at en.wikipedia
ഗോൾഡൻ ടെമ്പിൾ
Photo Courtesy: Akshayprabhu2005
പ്രയർ ഡ്രമ്മുകൾ
Photo Courtesy: Sahyadri H S
ചിത്രപ്പണികൾ
Photo Courtesy: Akshatha
സ്വർണ ബുദ്ധൻ
Photo Courtesy: Aneezone at ml.wikipedia
ബുദ്ധവിഹാരങ്ങൾ
Photo Courtesy: Rameshng
ദലൈ ലാമ
Photo Courtesy: Sahyadri H S
ബുദ്ധമത പഠനകേന്ദ്രം
Photo Courtesy: Sahyadri H S
ബൈലകുപ്പയാത്രയുടെ പ്രാധാന്യം
Photo Courtesy: Arkarjun1
റിലാക്സ് ചെയ്യാൻ കാവേരി നദീ തീരം
Photo Courtesy: Kmkutty at English Wikipedia



Click it and Unblock the Notifications












