മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാത്ത ട്രെയിൻ യാത്രകളിലെ ഏറ്റവും അസൗകര്യം റെയിൽവേ സ്റ്റേഷനിൽ ചെന്നുള്ള ടിക്കറ്റ് എടുക്കൽ ആണ്. റിസർവ് ചെയ്യാതെ സെക്കൻഡ് ക്ലാസിലുള്ള യാത്രയാണെങ്കിൽ പോലും പതിവുപോലെ കണ്ടറിൽ നീണ്ട ക്യൂ തന്നെ ആയിരിക്കും. ട്രെയിൻ വരുന്ന സമയത്താണ് റെയിൽവേ സ്റ്റേഷനിലെത്തുന്നതെങ്കിൽ ആകെ ഒരു ബഹളം തന്നെയാണ്. ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ട്രെയിൻ പിടിക്കാനുള്ള നെട്ടോട്ടം.
എന്നാൽ നീണ്ട ക്യൂ നില‍്ക്കുന്നതിന്‍റെ ബുദ്ധിമുട്ട് ഇല്ലാതെ ഞൊടിയിടയിൽ ജനറൽ ടിക്കറ്റ് എടുക്കാന്‍ പറ്റിയാലോ? എത്ര സമയം ലാഭിക്കാം അല്ലേ.. പലർക്കും അറിയില്ലെങ്കിൽ പോലും ഇതിനു റെയിൽവേ രണ്ടു എളുപ്പവഴികൾ ഒരുക്കിയിട്ടുണ്ട്. യുടിഎസ് ആപ്പും എടിവിഎം ടിക്കറ്റ് മെഷീനും. എന്താണ് ഇതെന്നും അതിന്‍റെ ഗുണങ്ങളും നോക്കാം.

എടിവിഎം ടിക്കറ്റ് മെഷീൻ
എടിവിഎം ടിക്കറ്റ് മെഷീൻ അഥവാ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീൻ വളരെ എളുപ്പത്തിൽ ട്രെയിൻ ടിക്കറ്റ് എടുക്കാൻ സഹായിക്കുന്നു. റെയിൽവേ സ്റ്റേഷനുകളിൽ പസ്ഥാപിച്ചിട്ടുള്ള എടിവിഎം മെഷീനുകൾ ഉപയോഗിച്ച് ആർക്കും ട്രെയിന്‍ ടിക്കറ്റ് എടുക്കാം. അൺറിസർവ്ഡ്/ ജനറൽ ടിക്കറ്റുകള് എടുക്കുവാനാണ് ഇത് സഹായിക്കുന്നത്.
ടച്ച് സ്ക്രീനിൽ പ്രവർത്തിക്കുന്ന എടിവിഎമ്മിൽ നിങ്ങള്‍ക്ക് പോകേണ്ട സ്ഥലം തിരഞ്ഞെടുക്കാം. തുടർന്ന് വളരെ ലളിതമായ നടപടികളിലൂടെ പണമടച്ച് ടിക്കറ്റ് ബുക്കിങ് പൂർത്തിയാക്കാം. ഇംഗ്ലീഷ് , ഹിന്ദി ഭാഷകള്‍ക്ക് പുറമേ പ്രാദേശിക ഭാഷകളിലും ഇത് പ്രവർത്തിക്കും. ടിക്കറ്റിന് പണമടയ്ക്കാൻ ക്യൂ ആർ പേയ്മെന്‍റ്, പേടിഎം പേയ്മെന്‍റ്, റെയിൽവാലറ്റ് സൗകര്യം തുടങ്ങിയവ ലഭ്യമാണ്. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയും ഉപയോഗിക്കാൻ കഴിയും.
യഥാർത്ഥത്തില് അണ്‍റിസര്‍വ്ഡ് ട്രെയിന്‍ ടിക്കറ്റുകൾ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ എടുക്കാൻ, സീസണൽ ടിക്കറ്റുകൾ പുതുക്കാൻ തുടങ്ങിയ ആവശ്യങ്ങൾക്കായി റെയിൽവേ സ്റ്റേഷനുകളിൽ വച്ചിരിക്കുന്ന ടച്ച് സ്‌ക്രീൻ കിയോസ്‌കുകളാണ് എടിവിഎമ്മുകൾ. ഡിജിറ്റൽ പേയ്മെന്‍റ് നടത്തി ടിക്കറ്റ് എടുക്കാൻ ഇത് യാത്രക്കാരെ സഹായിക്കുന്നു.
എടിവിഎം ഗുണങ്ങൾ
ടിക്കറ്റ് കൗണ്ടറിലെ നീണ്ട ക്യൂവിൽ നിൽക്കേണ്ട എന്നു മാത്രമല്ല, മറ്റാരുടേയും സഹായമില്ലാതെ ടിക്കറ്റ് എടുക്കാനും സാധിക്കും. 27 മണിക്കൂറും പ്രവർത്തിക്കുന്ന ഇതിൽ നിന്നും എളുപ്പത്തിലും വേഗത്തിലും ടിക്കറ്റ് എടുക്കാം. ടിക്കറ്റ് പ്രിന്‍റ് ചെയ്ത് എടുക്കാൻ സൗകര്യം, ക്യൂ ആർ കോഡ് വഴി ടിക്കറ്റ് പേയ്മെന്‍റ് നടത്താൻ എളുപ്പം, മാപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് പോകേണ്ട ലക്ഷ്യസ്ഥാനം കണ്ടെത്താം, വിവിധ ഭാഷകളിലെ സേവനം എന്നിവയും എടിവിഎമ്മിന്‍റെ പ്രത്യേകതകളാണ്.
യുടിഎസ് ആപ്പ്
കയ്യിൽ സ്മാർട് ഫോൺ ഉണ്ടെങ്കിൽ ക്യൂ നിൽക്കാതെ അൺറിസർവ്ഡ് ട്രെയിൻ ടിക്കറ്റ് എടുക്കാൻ യാത്രക്കാരെ സഹായിക്കുന്ന ആപ്പ് ആണ് യുടിഎസ് ആപ്പ്. അൺറിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം എന്നാണിതിന്‍റെ പേര്. റെയിൽവേ ട്രാക്കിന് 15 മീറ്റർ പുറത്തു നിന്ന് നിങ്ങളുടെ ഫോൺ വഴി ഇതിൽ ടിക്കറ്റ് എടുക്കാം. റെയിൽവേ സ്റ്റേഷനുള്ളിൽ നിന്ന് ക്യൂ ആര്‍ കോഡ് വഴി ടിക്കറ്റ് ബുക്കിങ് നടത്താനും യുടിഎസ് ആപ്പ് വഴി സാധിക്കും.
നോർമൽ ബുക്കിങ്, ക്വിക്ക് ബുക്കിങ്, ക്യൂ ആർ ബുക്കിങ്, കൂടാതെ പ്ലാറ്റ്ഫോം ബുക്കിങ്, സീസൺ ബുക്കിങ് എന്നീ ഓപ്ഷനുകൾ ഉണ്ട്. റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകളിലെ ക്യൂ കുറയ്ക്കാനും ഫലപ്രദമായ രീതിയിൽ യാത്രക്കാരെ സഹായിക്കാനും യുടിഎസ് ആപ്പ് മതി.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












