Search
  • Follow NativePlanet
Share
» »ട്രെയിൻ ടിക്കറ്റ് ബുക്കിങ്: ഒരാൾക്ക് ഒരുമാസം ബുക്ക് ചെയ്യാവുന്ന ടിക്കറ്റിന്‍റെ എണ്ണം , കൂടുതൽ ചെയ്യണമെങ്കിൽ?

ട്രെയിൻ ടിക്കറ്റ് ബുക്കിങ്: ഒരാൾക്ക് ഒരുമാസം ബുക്ക് ചെയ്യാവുന്ന ടിക്കറ്റിന്‍റെ എണ്ണം , കൂടുതൽ ചെയ്യണമെങ്കിൽ?

ഏറ്റവും ചെലവ് കുറഞ്ഞ യാത്രകൾക്ക് ധൈര്യമായി ഇന്ത്യൻ റെയിൽവേയെ ആശ്രയിക്കാം. എത്ര ചെറിയ ദൂരമാണെങ്കിലും വലിയ ദൂരമാണെങ്കിലും പോക്കറ്റ് കാലിയാകാതെ എത്തിച്ചേരാം എന്നതാണ് റെയില്‍വേ നല്കുന്ന ഉറപ്പ്. ലക്ഷക്കണക്കിനാളുകളാണ് ഓരോ ദിവസവും റെയിൽവേയെ ആശ്രയിക്കുന്നത്. ഐആർസിടിസിയുടെ വെബ്സൈറ്റ് വഴി മുൻകൂട്ടി ബുക്കിങ് നടത്തിയും തത്കാൽ ബുക്കിങ് എടുത്തോ അല്ലെങ്കിൽ കൗണ്ടർ ടിക്കറ്റ് എടുത്തോ ട്രെയിനിൽ യാത്ര ചെയ്യാം.

ട്രെയിൻ യാത്രയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഗങ്ങളിലൊന്ന് ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആണ്. യാത്ര ചെയ്യുന്ന തിയതിയോടുപ്പിച്ച് ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് കിട്ടുമോ, വെയിറ്റിങ് ലിസ്റ്റിലാണെങ്കിൽ അത് കൺഫോം ആകുമോ തുടങ്ങി ആശങ്കകളും സംശയങ്ങളും ഒരുപാടുണ്ടാകാകും. ഇതു കൂടാതെ മറ്റൊരു സംശയമാണ് ഒരു ഐആർസിടിസി ലോഗിൻ വഴി ഒരു മാസം എത്ര ടിക്കറ്റ് വരെ ബുക്ക് ചെയ്യാൻ സാധിക്കുമെന്നത്.

Maximum Number Of Train Tickets A Passenger Can Book In A Month

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ

ഐആർസിടിസി വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. ജനറൽ, സ്ലീപ്പർ, എസി ക്ലാസുകളിൽ തിരഞ്ഞെടുത്ത ട്രെയിനുകൾക്കനുസരിച്ച് ഓരോ കാറ്റഗറി ടിക്കറ്റുകളും വ്യത്യസ്ത നിരക്കുകളോടെയാണ് വരുന്നത് ബുക്ക് ചെയ്യാം. ജനറൽ ക്വാട്ടയിലും തത്കാൽ കോട്ടയിലും ബുക്ക് ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല.

ഒരു സമയം എത്ര ടിക്കറ്റ് ബുക്ക് ചെയ്യാം

ഇന്ത്യൻ റെയില്‍വേയുടെ നിയമമനുസരിച്ച് ഏത് ക്ലാസിലും ഒരു സമയം 6 ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാൻ ഒരു യാത്രക്കാരന് അനുവാദമുണ്ട്. ആറിലധികം ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്, പ്രത്യേക നടപടിക്രമം പാലിക്കേണ്ടതുണ്ട്. ഇതിനു ശേഷം മാത്രമേ ഒരാൾക്ക് 6-ൽ കൂടുതൽ ടിക്കറ്റുകൾ ഒരേസമയം ബുക്ക് ചെയ്യാൻ അനുവദമുണ്ടാവുകയുള്ളൂ.

 irctc ticket booking

ഒരു സമയം എത്ര തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാം

തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും റെയിൽവേ പ്രത്യേക നിര്‍ദ്ദേശങ്ങൾ നല്കിയിട്ടുണ്ട്. തത്കാൽ ഇ-ടിക്കറ്റ് എടുക്കുമ്പോൾ ഒരു പിഎൻആറിൽ നാല് യാത്രക്കാർക്ക് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. എസി ടിക്കറ്റുകൾക്കായുള്ള തത്കാൽ എസി ടിക്കറ്റ് ബുക്കിംഗ് രാവിലെ 10 മണിക്കും നോൺ എസി ടിക്കറ്റ് ബുക്കിംഗ് രാവിലെ 11 മണിക്കും ആരംഭിക്കും ആരംഭിക്കും.

ഒരു മാസം എത്ര ടിക്കറ്റ് ബുക്ക് ചെയ്യാം

ഒരു യാത്രക്കാരന് ട്രെയിനിൽ ഒരു മാസം എത്ര ടിക്കറ്റ് വരെ ബുക്ക് ചെയ്യാം എന്നറിയാമോ? ഇതിനായി ഇന്ത്യൻ റെയില്‍വേ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നല്കിയിട്ടുണ്ട്.

ഐആർസിടിസി വെബ്‌സൈറ്റിലെ ഒരു യൂസർ ഐഡിയിൽ നിന്ന് ഒരു യാത്രക്കാരന് ഒരു മാസത്തിൽ 24 ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം. എന്നാൽ ഇതിനായി ഉപയോക്തൃ ഐഡി ആധാറുമായി ലിങ്ക് ചെയ്തിരിക്കണം. ലിങ്ക് ചെയ്തിട്ടില്ലായെങ്കിൽ ഇല്ലെങ്കിൽ, നിങ്ങൾക്ക് ഒരു മാസം 12 ടിക്കറ്റുകൾ വരെ മാത്രമേ ബുക്ക് ചെയ്യാൻ അനുവാദമുള്ളൂ. ആധാറുമായി ലിങ്ക് ചെയ്യാതെ യൂസർ ഐഡിയിൽ ബുക്ക് ചെയ്യാൻ നേരത്തെ അനുവദിച്ചിരുന്ന ടിക്കറ്റുകളുടെ എണ്ണം 6 ആയിരുന്നെങ്കിലും കഴിഞ്ഞ വർഷം ചട്ടം മാറ്റി 12 ആയി ഉയർത്തി.

യാത്രകൾക്ക് മുൻപ് ഉറപ്പുവരുത്താം

ട്രെയിനിൽ ഒരുപാട് യാത്രകൾ ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഐആർസിടിസി നിശ്ചയിച്ചിട്ടുള്ള ഈ പരിധികൾ നിങ്ങൾ അറിഞ്ഞിരിക്കണം. മാത്രമല്ല, ഒരു മാസം 12 ൽ കൂടുകൽ ടിക്കറ്റുകൾ നിങ്ങൾക്ക് ബുക്ക് ചെയ്യണമെങ്കില് നിങ്ങളുടെ ഐആർസിടിസി അക്കൗണ്ട് ആധാർകാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം, 12 ടിക്കറ്റുകൾ മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+