ട്രെയിന്‍ യാത്രകൾക്ക് ബാഗ് പാക്ക് ചെയ്യുമ്പോൾ ഒരു പിശുക്കും നമ്മൾ കാണിക്കാറില്ല. ലഗേജ് വയ്ക്കുവാൻ സ്ഥലം ധാരാളമുള്ളതിനാൽ ആവശ്യമുള്ളതും അല്ലാത്തതുമെല്ലാം ബാഗിൽ ഇടം നേടും. ട്രെയിനിണെങ്കിൽ മാത്രം ലഗേജ് എടുക്കുന്നവരും ഉണ്ട്, എന്നാൽ വിമാന യാത്രകളിൽ കാര്യം നേര തിരിച്ചാണ്. ഏറ്റവും അത്യാവശ്യമുള്ളത്, അതും അനുവദനീയമായ പരിധിക്കുള്ളിൽ നിൽക്കുന്നതും കൊണ്ടുപോകാവ്‍ അനുവാദമുള്ള സാധനങ്ങളും മാത്രം.
എന്നാൽ ട്രെയിനിലും യാത്രക്കാർക്ക് ചില സാധനങ്ങൾ കൊണ്ടുപോകുന്നതിന് നിയമപരമായ വിലക്ക് ഉള്ള കാര്യം പലർക്കും അറിയില്ല. പ്രത്യേകിച്ച് ഉത്സവ സീസണുകളിൽ അനിയന്ത്രിതമായ വിധത്തിൽ ആളുകൾ യാത്ര ചെയ്യുന്ന അവസരങ്ങളിൽ യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് റെയിൽവേ കുറച്ച് നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലംഘിച്ചാൽ പിഴയും തടവും അടക്കമുള്ള ശിക്ഷയും ലഭിച്ചേക്കും.
ഇപ്പോഴിതാ, ദീപാവലി ആഘോഷങ്ങൾ രാജ്യത്ത് തുടങ്ങിക്കഴിഞ്ഞു. ഒക്ടോബർ 31 വ്യാഴാഴ്ചയാണ് ഈ വർഷത്തെ ദീപാവലി. നീണ്ട അവധി ലഭിക്കുന്നതിനാൽ മിക്കവരും ജോലി സ്ഥലത്തു നിന്നും നാട്ടിലേക്ക് പോകുന്ന പ്രധാന സമയം കൂടിയാണിത്. കനത്ത തിരക്കാണ് ഈ സമയത്ത് റെയിൽവേ സ്റ്റേഷനുകളിൽ അനുഭവപ്പെടുന്നത്. ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് അവർക്ക് ട്രെയിനിൽ കൊണ്ടുപോകുവാൻ വിലക്കുള്ള സാധനങ്ങളെക്കുറിച്ച് കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്രെയിൻ യാത്രയിൽ പടക്കം അല്ലെങ്കിൽ സ്പാർക്ക്ലറുകളുമായി യാത്ര ചെയ്യുന്നത് റെയിൽവേ നിരോധിച്ചിട്ടുണ്ട്.
അപകട സാധ്യതൿ ഒഴിവാക്കുന്നതിനായാണ് റെയിൽവേ പടക്കങ്ങൾ പോലുള്ള ഏതെങ്കിലും തരത്തിലുള്ള തീപിടിക്കുന്ന വസ്തുക്കൾ കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നത്. ദീപാവലി അല്ലെങ്കിൽ മറ്റ് ഉത്സവ സീസണിൽ പലയിടങ്ങളിലും കുറഞ്ഞ നിരക്കിൽ പടക്കങ്ങളും ക്രാക്കറുകളുമെല്ലാം ലഭിക്കുമ്പോൾ നാട്ടിലേക്കുള്ള യാത്രയിൽ ഇതും തങ്ങളുടെ ബാഗിൽ പലരും ഉൾപ്പെടുത്താറുണ്ട്. ട്രെയിൻ യാത്രയിലെ നിരോധിത വസ്തുക്കളുടെ ഗണത്തിലാണ് റെയിൽവേ ഇതിനെ ചേര്‍ത്തിരിക്കുന്നത്.
പടക്കങ്ങും തീ പിടിക്കാൻ സാധ്യതയുള്ള അതേ സ്വഭാവമുള്ള വസ്തുക്കളും കൂടാതെ, ഗ്യാസ് സ്റ്റൗ, സിലിണ്ടറുകൾ, കത്തുന്ന രാസവസ്തുക്കൾ, ആസിഡുകൾ, ദുർഗന്ധം വമിക്കുന്ന വസ്തുക്കൾ തുടങ്ങവയും ട്രെയിനിൽ കൊണ്ടുപോകാൻ പാടില്ല. ചുരുക്കത്തിൽ സഹയാത്രികർക്ക് അസൗകര്യം ഉണ്ടാക്കുകയോ ട്രെയിനിന് കേടുപാടുകൾ വരുത്തുകയോ ചെയ്യുന്ന സാധനങ്ങൾ ട്രെയിനിൽ കൊണ്ടുപോകുന്നത് നിയമം മൂലം നിരോധിച്ചിരിക്കുന്നു.
നിരോധിത വസ്തുക്കളുമായി പിടിക്കപ്പെട്ടാൽ, റെയിൽവേ നിയമത്തിലെ സെക്ഷൻ 164 പ്രകാരം 1000 രൂപ പിഴയോ മൂന്ന് വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. അതിനാൽ നിങ്ങളുടെ ട്രെയിൻ യാത്രകൾ സുരക്ഷിതമാക്കാനും അപകടങ്ങൾ ഒഴിവാക്കുവാനും സ്ഫോടന വസ്തുക്കൾ, പടക്കങ്ങൾ. കത്തിപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ എന്നിവയുമായി ട്രെയിനിൽ യാത്ര ചെയ്യരുത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













