ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കേരളത്തിലൂടെ അടക്കം സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയത്തിൽ മാറ്റം. സെക്കന്തരാബാദ് ഡിവിഷനിലെ വിജയവാഡയിലെ വാറങ്കൽ-ഹസൻപാർതി-കാസിപേട്ട് 'എഫ്' ക്യാബിൻ - ഹസൻപർത്തി റോഡ് - കാസിപേട്ട് - ബൽഹാർഷാ സെക്ഷനുകളിലെ ള്ള ട്രാക്ക് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സെക്കന്ദരാബാദ് ഡിവിഷനിൽ റെയിൽഗതാഗതത്തിൽ മാറ്റങ്ങൾ വരുത്തി. വിവിധ റൂട്ടുകളിൽ നിന്നുള്ള ട്രെയിനുകളുടെ സമയത്തെ ഇത് ബാധിക്കും.
ഗൊരഖ്പുർ - കൊച്ചുവേളി രപ്തിസാഗർ എക്സ്പ്രസ്, ഇൻഡോർ - കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ബാരോണി - എറണാകുളം രപ്തിസാഗർ എക്സ്പ്രസ്, തിരുവനന്തപുരം - ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഹസ്രത്ത് നിസാമുദ്ദീൻ - എറണാകുളം മില്ലേനിയം എക്സ്പ്രസ് തുടങ്ങി നിരവധി ട്രെയിനുകളുടെ സമയത്തിലും സർവീസിലും വ്യത്യാസം വന്നിട്ടുണ്ട്. ചില ട്രെയിനുകൾ പൂർണ്ണമായും മറ്റു ചിലത് ഭാഗികമായും റദ്ദാക്കി. വിശദമായി വായിക്കാം.

റദ്ദാക്കിയ ട്രെയിനുകൾ
1. 12511 ഗൊരഖ്പുർ - കൊച്ചുവേളി രപ്തിസാഗർ എക്സ്പ്രസ്
ഗോരഖ്പുർ നിന്ന് സെപ്റ്റംബർ 29, ഒക്ടോബർ 3, 4 തിയ്യതികളിൽ രാവിലെ 6.35 ന് പുറപ്പെടുന്ന യാത്രകൾ പൂർണ്ണമായും റദ്ദാക്കി.
2. 12512 കൊച്ചുവേളി - ഗൊരഖ്പുർ രപ്തിസാഗർ എക്സ്പ്രസ്
കൊച്ചുവേളി നിന്നുള്ള സെപ്റ്റംബർ 29, ഒക്ടോബർ 1, 2, 6 തിയ്യതികളിൽ 6.35 നുള്ള യാത്രകൾ റദ്ദാക്കപ്പെട്ടിരിക്കുന്നു.
3. 12521 ബാരോണി - എറണാകുളം റപ്തിസാഗർ എക്സ്പ്രസ്
സെപ്റ്റംബർ 30 രാത്രി 10.50 നു ബാരോണി നിന്ന് പുറപ്പെടുന്ന തീവണ്ടി പൂർണ്ണമായും റദ്ദാക്കി.
4. 12522 എറണാകുളം - ബാരോണി രപ്തിസാഗർ എക്സ്പ്രസ്
ഒക്ടോബർ 4 ന് 10.50 നു എറണാകുളം നിന്ന് പുറപ്പെടുന്ന തീവണ്ടി റദ്ദാക്കി.
5. 12643 തിരുവനന്തപുരം - ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
ഒക്ടോബർ 1 ന് വൈകിട്ട് 2.15 നു തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന തീവണ്ടി പൂർണ്ണമായും റദ്ദാക്കിയിരിക്കുന്നു.
6. 12644 ഹസ്രത്ത് നിസാമുദ്ദീൻ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ്
ഒക്ടോബർ 4 ന് രാവിലെ 5.10 ന് ഹസ്രത്ത് നിസാമുദ്ദീൻ നിന്ന് പുറപ്പെടുന്ന തീവണ്ടി റദ്ദാക്കി.
7. 12645 എറണാകുളം - ഹസ്രത്ത് നിസാമുദ്ദീൻ മില്ലേനിയം എക്സ്പ്രസ്
ഒക്ടോബർ 5 ന് രാത്രി 7.10 ന് എറണാകുളം മുതൽ യാത്ര തുടങ്ങുന്ന തീവണ്ടി പൂർണ്ണമായും റദ്ദാക്കി.
8. 12646 ഹസ്രത്ത് നിസാമുദ്ദീൻ - എറണാകുളം മില്ലേനിയം എക്സ്പ്രസ്
ഒക്ടോബർ 1, 8 തിയ്യതികളിൽ ഹസ്രത്ത് നിസാമുദ്ദീൻ 5.10 ന് പുറപ്പെടുന്ന തീവണ്ടി പൂർണ്ണമായും റദ്ദാക്കി.
9. 16031 ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ - ശ്രീ മാതാ വൈഷ്ണോ ദേവി കത്ര ആൻഡമാൻ എക്സ്പ്രസ്
സെപ്റ്റംബർ 29, ഒക്ടോബർ 2 തീയതികളിൽ 5.15 ന് ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ നിന്ന് പുറപ്പെടുന്ന തീവണ്ടി പൂർണ്ണമായും റദ്ദാക്കിയിരിക്കുന്നു.
10. 16032 ശ്രീ മാതാ വൈഷ്ണോ ദേവി കത്ര - ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ ആൻഡമാൻ എക്സ്പ്രസ്
ഒക്ടോബർ 4, 5 തീയതികളിൽ 10.25 ന് ശ്രീ മാതാ വൈഷ്ണോ ദേവി കത്രയിൽ നിന്ന് പുറപ്പെടുന്ന യാത്ര പൂർണ്ണമായും റദ്ദാക്കിയിരിക്കുന്നു.
11. 16318 ശ്രീ മാതാ വൈഷ്ണോ ദേവി കത്ര - കന്യാകുമാരി ഹിംസാഗർ എക്സ്പ്രസ്
30 സെപ്റ്റംബർ 2024 രാത്രി 10.25 ന് ശ്രീ മാതാ വൈഷ്ണോ ദേവി കത്രയിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി പൂർണ്ണമായും റദ്ദാക്കിയിരിക്കുന്നു.
12. 22354 എസ്എംവിടി ബംഗളൂരു - പാറ്റ്ന എക്സ്പ്രസ്
29 സെപ്റ്റംബർ 2024 ന് 13.50 ന് ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി റദ്ദാക്കപ്പെട്ടു.
13. 22645 ഇൻഡോർ - കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
30 സെപ്റ്റംബർ 2024 ന് 16.45 ന് ഇൻഡോർ നിന്ന് പുറപ്പെടുന്ന യാത്ര പൂർണ്ണമായും റദ്ദാക്കി.
14. 22647 കൊർബ - കൊച്ചുവേളി എക്സ്പ്രസ്
ഒക്ടോബർ 2, 5 എന്നീ തിയതികളിൽ 19.40 ന് കൊർബയിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി റദ്ദാക്കപ്പെട്ടു.
15. 22648 കൊച്ചുവേളി - കൊർബ എക്സ്പ്രസ്
3 ഒക്ടോബർ 2024 ലെ യാത്രകൾ പൂർണ്ണമായും റദ്ദാക്കിയിരിക്കുന്നു.
16. 02121 മധുര - ജബൽപുർ സ്പെഷ്യൽ
5 ഒക്ടോബർ 2024 രാവിലെ 06.15 ന് മധുരയിൽ നിന്ന് പുറപ്പെടുന്ന യാത്ര റദ്ദാക്കിയിരിക്കുന്നു.
17. 02122 ജബൽപുർ - മധുര സ്പെഷ്യൽ
3 ഒക്ടോബർ 2024 നു 16.25 ന് ജബൽപുർ നിന്ന് പുറപ്പെടുന്ന യാത്ര റദ്ദാക്കപ്പെട്ടിരിക്കുന്നു.
18. 03241 ദനാപൂർ - ബംഗളൂരു എക്സ്പ്രസ്
4 ഒക്ടോബർ 2024 ന് 15.00 നു ദനാപൂർ മുതൽ യാത്ര പൂർണ്ണമായും റദ്ദാക്കിയിരിക്കുന്നു.
19. 03242 ബംഗളൂരു - ദനാപൂർ എക്സ്പ്രസ്
29 സെപ്റ്റംബർ, 6 ഒക്ടോബർ 2024 ന് 23.50 നു ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന യാത്ര റദ്ദാക്കപ്പെട്ടിരിക്കുന്നു.
20. 03245 ദനാപൂർ - ബംഗളൂരു എക്സ്പ്രസ്
2 ഒക്ടോബർ 2024 ന് 15.00 നു ദനാപൂരിൽ നിന്ന് പുറപ്പെടുന്ന യാത്ര റദ്ദാക്കപ്പെട്ടു.
21. 03246 ബംഗളൂരു - ദനാപൂർ എക്സ്പ്രസ്
4 ഒക്ടോബർ 2024 നു 23.25 ന് ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന യാത്ര പൂർണ്ണമായും റദ്ദാക്കപ്പെട്ടു.
22. 03247 ദനാപൂർ - ബംഗളൂരു എക്സ്പ്രസ്
3 ഒക്ടോബർ 2024 നു 15.00 ന് ദനാപൂർ നിന്ന് പുറപ്പെടുന്ന യാത്ര പൂർണ്ണമായും റദ്ദാക്കിയിരിക്കുന്നു.
23. 03248 ബംഗളൂരു- ദനാപൂർ എക്സ്പ്രസ്
ബെംഗളരുുവിൽ നിന്ന് രാത്രി 11.25 ന് റപ്പെട്ട് ജോലാർപെട്ടി, കട്പടി പെരുമ്പൂർ വഴി പോകുന്ന ബംഗളൂരു- ദനാപൂർ എക്സ്പ്രസ് ഒക്ടോബർ 5 ന് റദ്ദാക്കി.
24. 03251 ദനാപൂർ - ബംഗളൂരു എക്സ്പ്രസ്
ദനാപൂരിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.00 മണിക്ക് പുറപ്പെടുന്ന ദനാപൂർ - ബംഗളൂരു എക്സ്പ്രസ് ഒക്ടോബർ 6ന് പൂർണ്ണമായും റദ്ദാക്കി.
യാത്രാ മാറ്റങ്ങൾ- റീഷെഡ്യൂൾ ചെയ്ത സർവീസുകൾ
1. 12611 ഡോ എം.ജി.ആർ ചെന്നൈ സെൻട്രൽ - ഹസ്രത് നിസാമുദ്ദീൻ ഗരീബ് രത് എക്സ്പ്രസ്
ഒക്ടോബർ 5ന് 06.00 ന് പുറപ്പെടേണ്ട തീവണ്ടി, 08.00 ന് പുറപ്പെടും (2 മണിക്കൂർ വൈകി).
2. 12616 ന്യൂ ഡൽഹി - ചെന്നൈ എഗ്മോർ ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസ്
ഒക്ടോബർ1 ന് 16.10 ന് പുറപ്പെടേണ്ടത് 18.10 ന് പുറപ്പെടും (2 മണിക്കൂർ വൈകി).
3. 12625 തിരുവനന്തപുരം സെൻട്രൽ- ന്യൂ ഡല്‍ഹി കേരളാ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഒക്ടോബർ 2,4,5,6 എന്നീ തിയതികളിൽ തിരുവനന്തപുരത്ത് നിന്ന് 12.25 ന് പുറപ്പെടേണ്ടത് 30 മിനിറ്റ് വൈകി 12.55ന് പുറപ്പെടും.
4. 12626 - ന്യൂ ഡല്‍ഹി - തിരുവനന്തപുരം സെൻട്രൽ കേരളാ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഒക്ടോബർ 1ന് ന്യൂ ഡൽഹിയിൽ നിന്ന് 20.10 ന് പുറപ്പെടേണ്ടത് 1 മണിക്കൂർ 30 മിനിറ്റ് വൈകി 21.40 ന് പുറപ്പെടും.
5. 12655 അഹ്മദാബാദ് - എംജിആർ ചെന്നൈ സെൻട്രൽ എക്സ്പ്രസ് ഒക്ടോബർ 1 ന് രാത്രി 9.25ന് പുറപ്പെടേണ്ട ട്രെയിൻ രണ്ട് മണിക്കൂർ വൈകി 23.25ന് പുറപ്പെടും.
6. 20497 രാമേശ്വരം- ഫിറോസ്പൂർ എക്സ്പ്രസ് ഒക്ടോബർ 1 ന് രാത്രി 10.45 ന് രാമേശ്വരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ ഒന്നര മണിക്കൂർ വൈകി ഒക്ടോബർ 2 ന് രാത്രി 12.15 ന് പുറപ്പെടും.
7. 12269 എംജിആർ ചെന്നൈ സെൻട്രൽ- ഹസ്രത് നിസാമുദ്ദീൻ ദുരന്തോ എക്സ്പ്രസ് ഒക്ടോബർ 7ന് 6.35 ന് ചെന്നൈയിൽ നിന്നും പുറപ്പെടേണ്ടത് 1 മണിക്കൂർ 10 മിനിറ്റ് വൈകി 7.45 ന് പുറപ്പെടും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












