1. ത്രിയുണ്ട്
ഹിമാചല്‍ പ്രദേശിലെ മക് ലിയോഡ് ഗഞ്ചിന് സമീപത്തായാണ് ത്രിയുണ്ട് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2827 മീറ്റര്‍ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ത്രിയുണ്ട് എന്ന സ്ഥലത്തേക്ക് മക് ലിയോഡ് ഗഞ്ചില്‍ നിന്നും 9 കിലോമീറ്റര്‍ ദൂരമുള്ള ട്രക്കിംഗ് പാതയുണ്ട്. ഇതാണ് തനിച്ച് യാത്ര ചെയ്യുന്നവരുടെ പറുദീസയായിമാറാന്‍ കാരണം. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ നിന്ന് 17 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. വിശദമായി വായിക്കാം
Photo Courtesy: Kiran Jonnalagadda
2. സീറോ വാലി
അരുണാചല്‍പ്രദേശില്‍ എവിടെയിങ്കിലും ഒറ്റയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പോകാന്‍ പറ്റിയ സ്ഥലമാണ് സീറോ വാലി. ഇവിടുത്തെ പഴക്കം ചെന്ന നഗരങ്ങളില്‍ ഒന്നാണ് മനോഹരമായ കൊച്ചു ഹില്‍സ്റ്റേഷന്‍ കൂടിയായ സീറൊ വാലി. നെല്‍പാടങ്ങളാല്‍ ചുറ്റപ്പെട്ട് പൈന്‍മരതോട്ടങ്ങളോട് പറ്റിചേര്‍ന്ന് കിടക്കുന്ന ഈ മനോഹര നാടിന്റെ സൗന്ദര്യം സഞ്ചാരികളുടെ കണ്ണില്‍ നിന്ന് ഒരിക്കലും മായാത്തതാണ്. പച്ച പുതച്ച് കിടക്കുന്ന ടാലി താഴ്വരയാണ് ഇവിടത്തെ പ്രധാന കാഴ്ച. സിറോ പുതു മലനിരകളും ടരിന്‍ മല്‍സ്യ ഫാമും കര്‍ദോയിലെ കൂറ്റന്‍ ശിവലിംഗവുമാണ് മറ്റുകാഴ്ചകള്‍. വിശദമായി വായിക്കാം
Photo Courtesy: rajkumar1220
3. പുഷ്കര്‍
ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പറ്റിയ സ്ഥലമാണ് രാജസ്ഥാനിലെ പുഷ്കര്‍. ഇന്ത്യയിലെ ഏറ്റവും ശ്രേഷ്ഠമായ ഒരു പുണ്യ നഗരമായാണ് കണക്കാക്കപ്പെടുന്ന പുഷ്കര്‍ അജ്മീറില്‍ നിന്ന് പതിനാലു കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. നാലാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ഫാഹിയാന്‍ എന്ന ചൈനീസ് സഞ്ചാരി അദ്ദേഹത്തിന്റെ സഞ്ചാര വിവരണത്തില്‍ മുഗള്‍ ആക്രമണ കാലത്തെ ഈ നഗരം പരാമര്‍ശ വിഷയമാക്കുന്നുണ്ട്. വിശദമായി വായിക്കാം
Photo Courtesy: Ryan
4. ഉദയ്പൂര്‍
തീര്‍ച്ചയായും ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടുന്ന ഒരു സ്ഥലമാണ് രാജസ്ഥാനിലെ ഉദയ്പൂര്‍. ഉദയ്പ്പൂരിലെ പിച്ചോള തടാകത്തിന്റെ കിഴക്കേ തീരത്ത് സ്ഥിതി ചെയ്യുന്ന 11 കൊട്ടാരങ്ങളുടെ സമുച്ചയം പോലെ വേറൊന്ന് രാജസ്ഥാനില്‍ ഇല്ല. ലേക്ക് പാലസാണ് മറ്റൊരു ആകര്‍ഷണ കേന്ദ്രം. പിച്ചോള തടാകത്തിന്റെ മധ്യത്തിലുള്ള ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഈ വെണ്ണക്കല്‍ ശില്‍പ്പം നിലവില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലാണ്. പിച്ചോള തടാകത്തിന് അഭിമുഖമായുള്ള കുന്നിന്‍മുകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 944 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സജ്ജന്‍ഗര്‍ഹ് കൊട്ടാരവും സന്ദര്‍ശകരെ ആകര്‍ഷിക്കും. വിശദമായി വായിക്കാം
Photo Courtesy: Jon Connell
5. ഖജുരാഹോ
മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡിലെ നയനമനോഹരമായ ഒരു ചെറുഗ്രാമമാണ് ഖജുരാഹോ. വിന്ധ്യപര്‍വ്വതനിരകള്‍ ഈ ഗ്രാമത്തിന് പശ്ചാത്തലമൊരുക്കുന്നു. ലോക പൈതൃക ഭൂപടത്തില്‍ ഇടം നേടിയ ഖജുരാഹോയുടെ അപൂര്‍വ്വതയെന്നത് അവിടുത്തെ ക്ഷേത്രങ്ങളാണ്. ഒരു സഞ്ചാരിയ്ക്ക് ഒറ്റയ്ക്ക് കണ്ടു തീര്‍ക്കേണ്ടതെല്ലാം ഖജുരാഹോയില്‍ ഉണ്ട്. വിശദമായി വായിക്കാം
Photo Courtesy: Partha Sarathi Sahana