Search
  • Follow NativePlanet
Share
» »കല്ല്യാണ പേടിയുണ്ടോ? ടെസയെ പോലെ കല്ല്യാണത്തില്‍ നിന്ന് ഒളിച്ചോടാന്‍ 5 സ്ഥലങ്ങള്‍

കല്ല്യാണ പേടിയുണ്ടോ? ടെസയെ പോലെ കല്ല്യാണത്തില്‍ നിന്ന് ഒളിച്ചോടാന്‍ 5 സ്ഥലങ്ങള്‍

By അനു‌പ‌മ രാജീവ്

ദു‌ല്‍ക്കര്‍ സല്‍മാനെ പോലെ തന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ചാര്‍ലിയില്‍ പാര്‍വതി അവതരിപ്പിച്ച ടെസ എന്ന കഥാപാത്രം. ‌തനിക്ക് ഇഷ്ടപ്പെടാത്ത വിവാഹത്തില്‍ നിന്ന് ഒളിച്ചോടി പല സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്ന ടെസയെ ആര്‍ക്കും മറക്കാന്‍ കഴിയില്ല.

‌വീട്ടുകാര്‍ കല്ല്യാണത്തിന് നിര്‍ബന്ധിക്കു‌മ്പോള്‍ നി‌ങ്ങള്‍ക്കും തോ‌ന്നിയിട്ടില്ലേ എവിടേക്കെങ്കിലും യാത്ര പോയാല്‍ മതിയെന്ന്. ഇങ്ങനെ യാത്ര ചെയ്യാന്‍ പറ്റിയ 5 സ്ഥലങ്ങള്‍ പ‌രിചയ‌പ്പെടാം.

01. തവാങ്

01. തവാങ്

അരുണാചല്‍ പ്രദേശിലെ സുന്ദര സ്ഥലങ്ങളില്‍ ഒ‌ന്നായ ‌തവാങ്ങിനേക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും അവിടേയ്ക്ക് എത്തി‌ച്ചേരുക എന്നത് അത്ര എളുപ്പമു‌ള്ള കാര്യമല്ല. അതിനാല്‍ തന്നെ ആര്‍ക്കും നി‌ങ്ങളെ പിന്‍തുടരാനും കഴിയില്ല. വിശദമായി വായിക്കാം

Photo Courtesy: Prashant Ram

02. ‌ഫുഗ്താല്‍ മൊണസ്ട്രി

02. ‌ഫുഗ്താല്‍ മൊണസ്ട്രി

ലോകത്തില്‍ ഒരിടത്തും ഇതുപോലെ ഒരു സ്ഥലം കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിഞ്ഞെന്ന് വരില്ല. സാന്‍സ്കാര്‍ വാലിക്ക് സ‌മീപത്തുള്ള ഒരു മലമടക്ക് തു‌രന്നാണ് ഈ മൊണസ്ട്രി നിര്‍മ്മി‌ച്ചിരിക്കുന്നത്. ദൂരെ നിന്ന് കാണുമ്പോള്‍ മണ്‍പൊത്തിലെ തേനിച്ച കൂട് പോലെ തോന്നിക്കും ഇത്. താഴ്വരയില്‍ നിന്ന് ഇവിടേയ്‌ക്ക് ട്രെക്ക് ചെയ്ത് വേണം എത്തിച്ചേരാന്‍. ലഡാക്കിലെ പഡ്നം എന്ന ടൗണ്‍ ആണ് സമീപ നഗരം. വിശദമായി ‌വായിക്കാം

Photo Courtesy: Shakti

03. മൗഫ്‌ലാങ്

03. മൗഫ്‌ലാങ്

ഷില്ലോങില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ്‌ മൗഫ്‌ലാങ് സ്ഥിതി ചെയ്യുന്നത്‌. പച്ചയായ കല്ല്‌ എന്നാണ്‌ മാവ്‌ ഫ്‌ളാങ്‌ എന്നതിന്റെ അര്‍ത്ഥം. ഈ മേഖലയില്‍ കണ്ടെത്തിയ ഏകശിലകളില്‍ നിന്നാണ്‌ ഈ പേരുണ്ടായത്‌. വിശദമായി വായിക്കാം

Photo Courtesy: Masrur Ashraf

04. ബാരന്‍ ദ്വീപ്

04. ബാരന്‍ ദ്വീപ്

പോര്‍ട് ബ്ലെയറില്‍ നിന്നും 84 മൈല്‍ മാറി വടക്കുകിഴക്കായിട്ടാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. തെക്കന്‍ ഏഷ്യയിലെ സജീവമായ ഏക അഗ്നിപര്‍വ്വതം ഈ ദ്വീപിലാണ്. ബാരെന്‍ എന്ന വാക്കിന്റെ അര്‍ത്ഥം പോലെതന്നെ തരിശായിക്കിടക്കുന്ന ജനവാസമില്ലാത്ത സ്ഥലമാണിത്. ചില പ്രത്യേകതരത്തില്‍പ്പെട്ട വന്യജീവികളല്ലാതെ മറ്റു ജീവജാലങ്ങളൊന്നും ഇവിടെയില്ല. വിശദമായി വായിക്കാം
Photo Courtesy: Arijayprasad

05. റണ്‍ ഓഫ് കച്ച്

05. റണ്‍ ഓഫ് കച്ച്

ഗുജറാത്തിലെ കച്ച് ജില്ലയിലാണ് റണ്‍ ഓഫ് കച്ച് എന്ന ഉപ്പ് മരുഭൂമി സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ ഭുജില്‍ നിന്ന് എളുപ്പത്തില്‍ കച്ചിലേക്ക് എത്തിച്ചേരാന്‍ കഴിയും. ഭുജില്‍ നിന്ന് 86 കിലോമീറ്റര്‍ അകലെയുള്ള ദോര്‍ദോ(Dhordo) റണ്‍ ഓഫ് കച്ചിന്റെ പ്രവേശന കവാടമായി വര്‍ത്തിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Chandra from Bangalore, India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X