മേചുകയേക്കുറിച്ച്
മെഞ്ചുഖ എന്നും മേചുക അറിയപ്പെടുന്നുണ്ട്. അരുണാചല്‍ പ്രദേശിലെ വെസ്റ്റ് സിയാംഗ് ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 1,829 മീറ്റര്‍ ഉയരത്തിലായാണ് മേചുക സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Quentin Talon & Mario Geiger
എവിടെയാണ് മേചുക
അരുണാചല്‍ പ്രദേശിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ അലോംഗില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയായാണ് മേചുക സ്ഥിതി ചെയ്യുന്നത്. മേചുകയില്‍ നിന്ന് വെറും 29 കിലോമീറ്റര്‍ അകലെയാണ് ചൈന അതിര്‍ത്തി.
Photo Courtesy: Quentin Talon & Mario Geiger
പേരിന് പിന്നില്‍
മേന്‍ - ചു - ഖ എന്ന വാക്കില്‍ നിന്നാണ് ഈ സ്ഥലത്തിന് ആ പേര് ലഭിച്ചത്. ഔഷധഗുണമുള്ള മഞ്ഞുതുള്ളികള്‍ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.
Photo Courtesy: Quentin Talon & Mario Geiger
തദ്ദേശിയര്‍
മെംബ, രാമോ, ബോകാര്‍, ലിബോ തുടങ്ങിയ ഗോത്ര വര്‍ഗക്കാരാണ് ഇവിടുത്തെ താമസക്കാര്‍. ഇവരില്‍ മെംബ വര്‍ഗക്കാര്‍ക്കാണ് ഭൂരിപക്ഷം.
Photo Courtesy: Quentin Talon & Mario Geiger
വിശ്വാസം
ബുദ്ധിസം, ക്രിസ്തുമതം തുടങ്ങിയ മതവിശ്വാസികളോടൊപ്പം ഗോത്രമത വിശ്വാസികളും ഇവിടെയുണ്ട്. മെംബ, ആദി, ഹിന്ദി, ഇംഗ്ലീഷ് എന്നിവയാണ് ഇവരുടെ ഭാഷ.
Photo Courtesy: Quentin Talon & Mario Geiger
എത്തിച്ചേരാന്‍
അലോംഗില്‍ നിന്ന് മെചുകയിലേക്ക് എത്തിച്ചേരാന്‍ റോഡ് സൗകര്യമുണ്ട്. ഈ റോഡ് നിര്‍മ്മിച്ചിട്ട് അധിക കാലം ആയിട്ടില്ല. ലിലാബരി വിമാനത്താവളമാണ് മെച്ചുകയ്‌ക്ക് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്.
Photo Courtesy: Quentin Talon & Mario Geiger
കാഴ്ചകള്‍
മെച്ചുകയിലെ സുന്ദരമായ താഴ്‌വരകളും പച്ചപ്പണിഞ്ഞ കാടും മെമ്പ ആദിവാസി വിഭാഗത്തിന്റെ ആവാസകേന്ദ്രമാണ്. പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട ഈ വിനോദസഞ്ചാര കേന്ദ്രത്തിലെ മറ്റൊരു ആകര്‍ഷണമാണ് ഇവിടെ സ്ഥിതി ചെയ്യുന്ന ബുദ്ധവിഹാരം.
Photo Courtesy: Quentin Talon & Mario Geiger
സാംറ്റെം യോങ്‌ചാ
400 വര്‍ഷം പഴക്കമുള്ള ഈ ബുദ്ധവിഹാരത്തിലെ പുസ്‌തകശാലയില്‍ അമൂല്യങ്ങളായ നിരവധി ബുദ്ധമത ഗ്രന്ഥങ്ങളും പുസ്‌തകങ്ങളും സൂക്ഷിച്ചിരിക്കുന്നു. എലോംഗിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിഹാരം സാംറ്റെം യോങ്‌ചാ എന്നാണ് അറിയപ്പെടുന്നത്. ഏറ്റവും പഴയ ബുദ്ധവിഹാരങ്ങളില്‍ ഒന്നാണിത്.
Photo Courtesy: Quentin Talon & Mario Geiger
തടാകവും നദിയും
മനോഹരമായ മെച്ചുക തടാകം പ്രകൃതി സൗന്ദര്യത്തിന്റെ അനുപമമായ ഉദാഹരണമാണ്. മെച്ചുകയിലെ താഴ്‌വരകളിലൂടെ വെളളി അരഞ്ഞാണം പോലെ സിയോം നദി ഒഴുകുന്നു.
Photo Courtesy: Quentin Talon & Mario Geiger