അരുണാചല്‍ പ്രദേശിലെ പടിഞ്ഞാറന്‍ സിയാങ് ജില്ലയില്‍ മലനിരകള്‍ക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന മനോഹരമായ പട്ടണമാണ് അലോംഗ്. ചെറിയ ഗ്രാമങ്ങള്‍ ഈ പട്ടണത്തിന്റെ പ്രത്യേകതയാണ്. സിയാങ് നദിയുടെ കൈവഴികളായ യോംഗോ, സിപു എന്നിവയുടെ കരയില്‍ ആസ്സാം- അരുണാചല്‍ പ്രദേശ് അതിര്‍ത്തിയിലാണ് അലോംഗ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 619 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പട്ടണത്തിന്റെ മനോഹാരിത തന്നെയാണ് ഇവിടേക്കം സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.
മനോഹാരിതയ്‌ക്ക് പുറമെ ഇവിടെ നിലനില്‍ക്കുന്ന ശാന്തമായ അന്തരീക്ഷവും സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത യാത്രാനുഭവം പ്രദാനം ചെയ്യും. വെസ്റ്റ് സിയാങ് ജില്ലയുടെ ആസ്ഥാനമായ അലോംഗ് ട്രെക്കിംഗ്, റാഫ്‌റ്റിംഗ്, ഹൈക്കിംഗ് എന്നിവയ്‌ക്കും അനുയോജ്യമായ വിനോദസഞ്ചാര കേന്ദ്രമാണ്. പ്രദേശവാസികളായ ആദിവാസികള്‍ ഉണ്ടാക്കുന്ന ചൂരല്‍- മുള ഉത്‌പന്നങ്ങളും ഷാളുകള്‍, ജാക്കറ്റുകള്‍, ബാഗുകള്‍ എന്നിവയ്‌ക്കും പ്രശസ്‌തമാണ് അലോംഗ്.
അലോംഗിനും പരിസരങ്ങളിലുമുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍
അലോംഗിനും പരിസരങ്ങളിലും ചെറുതും വലുതുമായ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉണ്ട്. പാറ്റം പാലം, തൂക്കുപാലങ്ങള്‍, മെച്ചൂക്കയിലെ വിലക്കപ്പെട്ട താഴ്‌വര, ആകാശിഗംഗ ക്ഷേത്രം, മിതുന്‍ ആന്റ് ജെഴ്‌സി ക്രോസ് ബ്രീഡിംഗ് ഫാം, പുവാക് ഘട്ട്, മാലിനിതാന്‍, രാമകൃഷ്‌ണ ആശ്രമം, കംകി അണക്കെട്ട് മുതലായവ പ്രദേശത്തെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണങ്ങളാണ്. അലോംഗിലെ മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് വംശനാശ ഭീഷണി നേരിടുന്നതും അപൂര്‍വ്വവുമായ നിരവധി ഓര്‍ക്കിഡുകള്‍ ഉള്ള ഓര്‍ക്കിഡ് റിസര്‍വ് വനം.



Click it and Unblock the Notifications