01. റബ്ഡെന്‍റ്സെയിലെ അവശിഷ്ടങ്ങള്‍
സിക്കീം രാജാക്കന്‍മാരുടെ രണ്ടാമത്തെ തലസ്ഥാനമായിരുന്നു ഇവിടെ. യുക്സെം ആയിരുന്നു ആദ്യ തലസ്ഥാനം. നേപ്പാളീസ് പട്ടാളം നശിപ്പിച്ച കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളാണ് ഇവിടെയുള്ളത്. രാജഭരണകാലത്തിന്റെ ഓര്‍മകളുണര്‍ത്തുന്ന കൊട്ടാരത്തിനുള്ളിലെ പ്രാര്‍ഥനാഹാളിന്റെ അവശിഷ്ടങ്ങള്‍ ഇന്നും ഇവിടെ കാണാം. വിശദമായി വായിക്കാം
Photo Courtesy: Anand Bhushan
02. സംഗചോലിംഗ് ബുദ്ധ വിഹാരം
പതിനേഴാം നൂറ്റാണ്ടില്‍ ലാമ ലാത്സുന്‍ ചെമ്പോയാണ് ഈ ബുദ്ധമത വിഹാരം നിര്‍മിച്ചത്. ഒരു മലമുകളില്‍ സ്ഥിതി ചെയ്യുന്ന ഇങ്ങോട് ഇടതൂര്‍ന്ന വനമേഖലയിലൂടെ നാല് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മാത്രമേ എത്താന്‍ കഴിയൂ. വിശദമായി വായിക്കാം
Photo Courtesy: walter callens
03. സിങ്‌ഷോര്‍ പാലം
സിക്കിമിലെ തെക്കന്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഉത്താറെയിലേക്കുള്ള പാതയിലാണ് ഏഷ്യയിലെ രണ്ടാമത്തെ വലിയ പാലമായിരുന്ന സിങ്‌ഷോര്‍ പാലം. വിശദമായി വായിക്കാം
Photo Courtesy: Santanu Chandra
04. റിമ്പി വെള്ളച്ചാട്ടം
പെല്ലിംഗില്‍ നിന്ന് 12 കിലോമീറ്ററും ദരപ് ഗ്രാമത്തില്‍ നിന്ന് അഞ്ചുകിലോമീറ്ററും ദൂരെയുള്ള റിമ്പി വെള്ളച്ചാട്ടം ഇവിടത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ്. വിശദമായി വായിക്കാം
Photo Courtesy: shankar s.
05. സങ്കായ് വെള്ളച്ചാട്ടം
പെല്ലിംഗില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം. ഗാംഭീര്യത്തോടെ ഉയരത്തില്‍ നിന്ന് അലര്‍ച്ചയോടെ പതിക്കുന്ന ജലപാതം സഞ്ചാരികളുടെ കണ്ണിന് ആകര്‍ഷണമാണ്. വിശദമായി വായിക്കാം
Photo Courtesy: shankar s.
06. ദരപ് ഗ്രാമം
പെല്ലിംഗില്‍ നിന്ന് യുക്സമിലേക്കുള്ള വഴിയില്‍ ആറ് കിലോമീറ്റര്‍ പിന്നിടുമ്പോള്‍ എത്തുന്ന ദരപ് ഗ്രാമത്തില്‍ നിരവധി ഹോം സ്റ്റേകളുമുണ്ട്. പ്രാദേശിക ജനവിഭാഗത്തിന്റെ സംസ്കാരം തൊട്ടറിയാന്‍ ഹോംസ്റ്റേ പോലെ നല്ല ഒന്നില്ല താനും. വിശദമായി വായിക്കാം
Photo Courtesy: Shivali Chopra
07. സാംസ്കാരം
ലിംബു വിഭാഗമാണ് ഇവിടത്തെ പ്രാദേശിക ജനവിഭാഗങ്ങളില്‍ ഭൂരിപക്ഷവും. കംദക്ക്, മുരിംഗ്ള, ടാംലിംഗ്, ലിംഗ്ദെന്‍, പേഗാ വിഭാഗക്കാരും ഇവിടെ ധാരാളമുണ്ട്. കൃഷിയാണ് ഇവിടത്തുകാരുടെ വരുമാന മാര്‍ഗം. ഏലം, നെല്ല്, ചോളം, ഗോതമ്പ് തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന വിളകള്‍.
Photo Courtesy: Nomad Tales
08. കാഞ്ചന്‍ജംഗ ഉത്സവം
വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കാഞ്ചന്‍ജംഗ ഉല്‍സവമാണ് ഈ നാടിന്റെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം. എല്ലാവര്‍ഷവും ആഗസ്റ്റ് 15നാണ് കാഞ്ചന്‍ജംഗ ഉല്‍സവം തുടങ്ങുക. തിബറ്റന്‍ കലണ്ടര്‍ പ്രകാരം ഏഴാം മാസമാണ് ഇത്.
Photo Courtesy: Seba Della y Sole Bossio
09. എത്തിച്ചേരാന്‍
ജല്‍പായ്ഗുരിയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. ഇവിടെ നിന്ന് ചെന്നൈ, ദല്‍ഹി,ഹൗറ, ആലിപ്പൂര്‍, ഡാര്‍ജിലിംഗ് എന്നിവിടങ്ങളിലേക്കെല്ലാം ട്രെയിനുകള്‍ ഓടുന്നുണ്ട്. വിശദമായി
Photo Courtesy: Shivali Chopra
10. സമീപസ്ഥലങ്ങള്‍
ലെഗ്ശിപ്, റിചെന്‍പോങ്, യുക്സോങ്, റവന്‍ഗ്ലാ, നാംചി, തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം പെല്ലിംഗില്‍ നിന്ന് പോകാവുന്നതാണ്. വിശദമായി വായിക്കാം
Photo Courtesy: Seba Della y Sole Bossio