Search
  • Follow NativePlanet
Share
» »കേരളത്തിലെ അഞ്ച് അപൂര്‍വ മ്യൂസിയങ്ങള്‍

കേരളത്തിലെ അഞ്ച് അപൂര്‍വ മ്യൂസിയങ്ങള്‍

By Maneesh

കേരളത്തിലെ മ്യൂസിയങ്ങളില്‍ പലതും സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ്. കേരളത്തിന്റെ സാംസ്‌കാരവും ചരിത്രവുമൊക്കെ മനസിലാക്കാന്‍ മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കുന്നതിലൂടെ സാധിക്കും. ഇത്തരത്തില്‍ നിരവധി ചരിത്ര മ്യൂസിയങ്ങള്‍ കേരളത്തില്‍ ഉണ്ട്. എന്നാല്‍ അവയില്‍ നിന്നൊക്കെ വ്യത്യസ്തവും അപൂര്‍വവുമായ ചില മ്യൂസിയങ്ങളും കേരളത്തില്‍ ഉണ്ട്. അത്തരത്തില്‍ അഞ്ച് വ്യത്യസ്ത മ്യൂസിയങ്ങള്‍ പരിചയപ്പെടാം.

01. തേയില മ്യൂസിയം, മൂന്നാര്‍

പ്രകൃതിസൗന്ദര്യം തേടി മൂന്നാറില്‍ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ് അവിടുത്തെ തേയിലത്തോട്ടങ്ങള്‍. തേയിലത്തോട്ടത്തില്‍ നിന്ന് നുള്ളിയെടുക്കുന്ന തേയില പൊടിരൂപത്തില്‍ ആക്കി മാറ്റാന്‍ ചില മെഷിനുകളുടെ ആവശ്യമുണ്ട്. തേയില
പൊടിരൂപത്തില്‍ ആക്കിമാറ്റുന്ന മെഷിനുകള്‍ കാണാന്‍ തേയില ഫാക്ടറികളില്‍ പോകാണം. എന്നാല്‍ എല്ലാ തേയില ഫാക്ടറികളും പുറത്ത് നിന്നുള്ളവരെ തങ്ങളുടെ ഫാക്ടറി സന്ദര്‍ശിക്കാന്‍ അനുവദിക്കില്ല.

കേരളത്തിലെ അഞ്ച് അപൂര്‍വ മ്യൂസിയങ്ങള്‍

Photo Courtesy: Jean-Pierre Dalbéra

തേയിലയേക്കുറിച്ച് എല്ലാം മനസിലാക്കാന്‍ മൂന്നാറില്‍ ടാറ്റ കമ്പനി ഒരു മ്യൂസിയം ഒരുക്കിയിട്ടുണ്ട്. ചായപ്പൊടി ഉണ്ടാക്കുന്ന മെഷിനറികള്‍, ഫോട്ടോകള്‍, ചായയെക്കുറിച്ച് പ്രതിപാദിക്കുന്ന നിരവധി ഡിസ്‌പ്ലേകള്‍ എന്നിവയാണ് ഈ മ്യൂസിയത്തിന്റെ പ്രത്യേകതകള്‍. രാവിലെ ഒന്‍പത് മണിമുതല്‍ വൈകുന്നേരം നാലുമണിവരേയാണ് ഈ മ്യൂസിയത്തില്‍ സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളത്. തിങ്കളാഴ്ചകള്‍ ഒഴികേയുള്ള മറ്റേല്ല ദിവസങ്ങളിലും ഇവിടെ സഞ്ചാരികളെ പ്രവേശിപ്പിക്കും. ഇവിടെ നിന്ന് വിവിധ തരത്തിലുള്ള ചായപ്പൊടികള്‍ വാങ്ങാനും സഞ്ചാരികള്‍ക്ക് സൗകര്യമുണ്ടായിരിക്കും.

02. ആയുര്‍വേദ മ്യൂസിയം, തൃശൂര്‍

തൃശൂര്‍ ജില്ലയിലെ തൈക്കാട്ടുശ്ശേരിയിലാണ് ആയുര്‍വേദ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ആയുര്‍വേദത്തിന്റെ തുടക്കം മുതല്‍ ഇതുവരെയുള്ള കാര്യങ്ങളാണ് ഈ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ആയുര്‍വേദാചാര്യന്‍ ഇ.ടി നീലകണ്ഠന്‍ മൂസിന്റെ നൂറാം ജന്മദിനത്തിന്റെ ഭാഗമായാണ് മ്യൂസിയം സ്ഥാപിച്ചത്. ദൃശ്യ,ശ്രാവ്യ സങ്കേതങ്ങളുടെ പിന്‍ബലത്തോടെ ചരിത്ര വസ്തുതകളും ഐതിഹ്യങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ടിവിടെ.

കേരളത്തിലെ അഞ്ച് അപൂര്‍വ മ്യൂസിയങ്ങള്‍

Photo Courtesy: keralatourism.org

ഓഡിയോ വിഷ്വല്‍ തിയ്യേറ്റര്‍, ത്രീഡി ഫോട്ടോ ഗ്യാലറി, ആയുര്‍വേദ ഗ്രന്ഥ ലൈബ്രറി, ആചാര്യ ഗൃഹം എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ആയുര്‍വേദ ചികിത്സാ രീതിക്ക് പോര്‍ച്ചുഗീസുകാരുടെയും ഇംഗ്ലീഷുകാരുടെയും ആഗമനത്തിന് ശേഷമുണ്ടായ മാറ്റങ്ങളും സമഗ്രമായി ചിത്രീകരിച്ച മ്യൂസിയം എല്ലാത്തരം ആളുകള്‍ക്കും കൗതുകം പകരുന്നതാണ്.

03. മണ്ണ് മ്യൂസിയം, തിരുവനന്തപുരം

കേരളത്തിലെ വിവിധതരത്തിലുള്ള മണ്ണിനേക്കുറിച്ച് അറിവ് തരാനായി സംസ്ഥാന സര്‍ക്കാരാണ് തിരുവനന്തപുരത്ത് മണ്ണ് മ്യൂസിയം സ്ഥാപിച്ചത്. ഇന്ത്യയിലെ ആദ്യത്തെ സോയില്‍ മ്യൂസിയം ആണ് ഇത്. തിരുവനന്തപുരത്തെ പാറോട്ടുകോണത്ത് സെന്‍ട്രല്‍ സോയില്‍ ലബോറട്ടറി ബില്‍ഡിങിന്റെ ഒന്നാംനിലയിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്.

ഹോട്ടല്‍, ബസ്, ഫ്‌ലൈറ്റ് ബുക്കിംഗില്‍ 50% വരെ ലാഭം നേടൂ

സംസ്ഥാനത്ത് കാണപ്പെടുന്ന പ്രധാന ധാതുക്കള്‍, ശിലകള്‍, മണ്ണിനെക്കുറിച്ചുള്ള സമഗ്ര വിവര ശേഖരത്തിനുതകുന്ന അനേകം ശാസ്ത്ര ഗ്രന്ഥങ്ങളടങ്ങിയ സോയില്‍ റഫറന്‍സ് സെക്ഷനും മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച മണ്ണിന്റെ ശേഖരവും മ്യൂസിയത്തില്‍ കാണാം.

04. തേക്ക് മ്യൂസിയം, നിലമ്പൂര്‍

നിലമ്പൂരിന്റെ തേക്ക് പെരുമയുടെ ചരിത്രം സന്ദര്‍ശകന് പകര്‍ന്നു നല്‍കുന്ന തേക്ക് മ്യൂസിയം നിലമ്പൂര്‍ നഗരത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 1995ല്‍ നിര്‍മിച്ച ഈ മ്യൂസിയം തേക്ക് മരത്തെ കുറിച്ച് അറിയേണ്ടതെല്ലാം സന്ദര്‍ശകന് പകര്‍ന്ന് നല്‍കുന്നു. കേരളത്തിലെ ഏക തേക്ക് മ്യൂസിയവും ഇതാണ്. പഴക്കം ചെന്ന ഭീമന്‍ തേക്കുമരത്തിന്റെ വേരാണ് മ്യൂസിയം ഒരുക്കിയിരിക്കുന്ന ഇരുനില കെട്ടിടത്തിന് മുന്നില്‍ സന്ദര്‍ശകനെ സ്വാഗതം ചെയ്യുന്നത്.

കേരളത്തിലെ അഞ്ച് അപൂര്‍വ മ്യൂസിയങ്ങള്‍

Photo Courtesy: keralatourism.org

പറമ്പിക്കുളം വനമേഖലയില്‍ സ്ഥിതി ചെയ്യുന്ന പഴക്കം ചെന്ന തേക്കായ കണ്ണിമാറാ തേക്കിന്റെ മാതൃക, കനോലി പ്‌ളോട്ടില്‍ നിന്നുള്ള ഭീമാകാരമായ തേക്ക് മരം, മരം കൊണ്ടുണ്ടാക്കിയ ഉരുവിന്റെ മാതൃക എന്നിവ സന്ദര്‍ശകന് അല്‍ഭുതം പകരുന്നതാകും. 480 വര്‍ഷത്തോളം പഴക്കമുള്ളതെന്ന് കരുതപ്പെടുന്ന ഭീമന്‍ തേക്കുമരത്തിന്റെ കുറ്റിയാണ് മറ്റൊരു ആകര്‍ഷണം. തിങ്കളാഴ്ച ഒഴിച്ചുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 4.30 വരെയാണ് മ്യൂസിയം പ്രവര്‍ത്തിക്കുക.

05. ജല മ്യൂസിയം, കോഴിക്കോട്

ജല സ്രോതസ്സുകളുടെ ശാസ്ത്രീയമായ ഉപയോഗം വ്യാപിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി രൂപം നല്‍കിയതാണ് വാട്ടര്‍ റിസോഴ്‌സ് മ്യൂസിയം. കുട്ടികളെയും മുതിര്‍ന്നവരയും ജലത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കുന്നതിനൊപ്പം ജലസ്രോതസ്സുകളെ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള വിവിധ സാങ്കേതിക വിദ്യകളെ കുറിച്ചുള്ള അറിവും മ്യൂസിയം നല്‍കുന്നു. ജലം ഒരു പ്രധാന ഊര്‍ജ സ്രോതസ്സാണന്നും ദൈനംദിന ജീവിതത്തിന്റെ പ്രധാന ഭാഗമാണന്നും മനസ്സിലാക്കി തരാനുള്ള ശ്രമമാണ് മ്യൂസിയം നടത്തുന്നത്.

രാവിലെ 10 മണിമുതല്‍ വൈകുന്നേരം 4 മണിവരേയാണ് ജല മ്യൂസിയത്തിന്റെ പ്രവര്‍ത്തന സമയം. ഞായറാഴ്ചകളും രണ്ടാം ശനിയാഴ്ചകളും മ്യൂസിയത്തിന് അവധിയായിരിക്കും.

മൂന്നാറിലെ ഹോട്ടല്‍ ഡീലുകള്‍ പരിശോധിക്കാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+