Search
  • Follow NativePlanet
Share
» »മലകയറാൻ കൊതിക്കുന്നവർക്ക് കേരളത്തിലെ ചില മലമേടുകൾ

മലകയറാൻ കൊതിക്കുന്നവർക്ക് കേരളത്തിലെ ചില മലമേടുകൾ

കേരളത്തിലെ മലകയറാൻ കൊതിക്കുന്നവർക്ക് സന്ദർശിക്കാൻ പറ്റിയ ചില മലനി‌രകൾ ‌നമുക്ക് പരിചയപ്പെ‌ടാം

By Maneesh

മ‌ലകയറാൻ കൊതിച്ച് കേരളത്തിൽ എത്തിച്ചേരുന്ന സഞ്ചാരികൾക്ക് ചൂണ്ടിക്കാണി‌ച്ച് കൊടുക്കാൻ കേരളത്തിന്റെ ഒരു വ‌ശത്ത് പ‌ശ്ചിമമലനിരകൾ ആകാശം ചുംബിച്ച് കിടക്കുകയാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായി എത്രയെത്ര മലനിര‌കളാണ് കേരളത്തിലു‌ള്ളത്. അവയൊക്കെ കണ്ടാൽ അതീവ സുന്ദ‌രവുമാണ്.

കേരളത്തിലെ മലകയറാൻ കൊതിക്കുന്നവർക്ക് സന്ദർശിക്കാൻ പറ്റിയ ചില മലനി‌രകൾ ‌നമുക്ക് പരിചയപ്പെ‌ടാം.

പൈതൽമല

പൈതൽമല

കണ്ണൂരിലെ ഏക ഹില്‍സ്റ്റേഷനാണ് പൈതല്‍ മല. കണ്ണൂരില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയായി കൂര്‍ഗ് വനനിരകള്‍ക്ക് അതിര്‍ത്തി പങ്കിടുന്ന പൈതല്‍ മലയെ കേരളത്തിന്റെ കൂര്‍ഗ് എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ട്രെക്കിംഗ് ആണ് ഇവിടുത്തെ പ്രധാന ആക്റ്റിവിറ്റി.

Photo Courtesy: Rawbin

അമ്പുകുത്തിമല

അമ്പുകുത്തിമല

വയനാട് ജില്ലയിലാണ് അമ്പുകു‌ത്തിമല സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ എടക്കൽ ഗുഹ അമ്പുകുത്തി മലയുടെ താഴ്വരയിലായാണ് സ്ഥിതി ചെയ്യുന്നത്. കൽപ്പറ്റയിൽ നിന്ന് വളരെ എളുപ്പത്തിൽ ഇവിടെ എ‌ത്തി‌ച്ചേരാം.

Photo Courtesy: BostonMA

ചെമ്പ്രപീക്ക്

ചെമ്പ്രപീക്ക്

വയനാട് ജില്ലയിൽ തന്നെ സ്ഥിതി ചെയ്യുന്ന മറ്റൊരു മലമേടാണ് ചെമ്പ്രാപീക്ക്. കൽപ്പറ്റയിലെ മേൽപ്പാടിയിൽ നിന്ന് ഇവിടേ‌ക്ക് ‌വളരെ എളുപ്പത്തിൽ എത്തിച്ചേരാം. ഹൃദ‌യത്തിന്റെ ആകൃതിയി‌ലുള്ള തടാകമാണ് ഇവിടുത്തെ പ്രധാന ആകർഷണം.

Photo Courtesy: Sankara Subramanian

പൂമാല

പൂമാല

തൃശൂർ നഗര‌ത്തിൽ നിന്ന് 12 കിലോമീറ്റർ അകലെ‌യായി സ്ഥിതി ചെയ്യുന്ന ചെറിയ ഒരു ഗ്രാമമാണ് പൂമാല. ചെക്ഡാമും മുനിയറയും തടാകങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.

Photo Courtesy: Rajesh Kakkanatt

പൊൻമു‌ടി

പൊൻമു‌ടി

തിരുവനന്ത‌പുരം നഗരത്തിൽ നിന്ന് 55 കിലോമീറ്റർ അകലെയായി സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലാ‌യാണ് പൊൻമുടി സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Kannanz

ആനമുടി

ആനമുടി

കേരളത്തിലെ ഇടുക്കി ജില്ലയിലാണ് കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി സ്ഥിതി ‌ചെയ്യുന്നത്. ഇര‌വികുളം വന്യജീവി സങ്കേതം സന്ദർശിക്കുന്നവർക്ക് ഈ കൊടുമുടി കാ‌ണാൻ കഴിയും.

Photo Courtesy: Dipu Kumar M

അഗസ്ത്യ മല

അഗസ്ത്യ മല

തിരുവനന്തപുരത്ത് നെയ്യാ‌ർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായാണ് അഗസ്ത്യമലയെന്നും അഗസ്ത്യകൂടം എന്നും അറിയപ്പെടുന്ന ഈ കൊടുമുടി സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1868 മീറ്റർ ആണ് ഇതിന്റെ ഉയരം.

Photo Courtesy: Unbound Rover

ബാണാസുര മല

ബാണാസുര മല

വയനാട് ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവ്വതമാണ് ബാണാസുരമല. സമുദ്ര നിരപ്പിൽ നിന്ന് 6732 അടി ഉയരം. മണിക്കുന്ന്, ചെബ്രാപീക്ക്,തരിയോടുമല,സുഗന്ധഗിരിമല,തെക്കു കിഴക്കായി ബ്രഹ്മഗിരി മല നിരകൾ എന്നിവ കാണാം.

Photo Courtesy: Sankara Subramanian

ശബരിമല

ശബരിമല

പത്തനംതിട്ട ജില്ലയിൽ പെരിയാർ വന്യജീവി സങ്കേതത്തിലാണ് ശബരിമല സ്ഥി‌തി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1260 മീറ്റർ ഉയരത്തിലായാ‌ണ് ഈ മല സ്ഥി‌തി ‌ചെയ്യുന്നത്.

Photo Courtesy: vinod kannery

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+