തലശ്ശേരി കടൽപ്പാലം
തട്ടത്തിൻമറയത്തെ ആദ്യത്തെ സീൻ ഓർമ്മയില്ലേ, കടലിലേക്ക് നീണ്ടു നിൽക്കുന്ന സുന്ദരമായ കടൽപ്പാലം. കണ്ണൂരിന്റെ കടലോരത്തെ അറിഞ്ഞ് കൊണ്ടുള്ള യാത്ര ഈ കടൽപ്പാലത്തിൽ നിന്ന് തുടങ്ങാം.
Photo Courtesy: ജസ്റ്റിൻ
കോളനി സ്മാരകം
ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് 1910 നിർമ്മിച്ചതാണ് ഈ പാലം. തലശ്ശേരിനഗരത്തിന് തൊട്ടടുത്ത് തന്നെയാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Shagil Kannur
ഓവർബറീസ് ഫോളി
തലശ്ശേരിയിലെ കടലോരത്ത് ചേർന്നുള്ള ഒരു വിശ്രമ കേന്ദ്രമാണ് ഓവർബറീസ് ഫോളി. നിർമ്മാണത്തിൽ ഉണ്ടായ പാകപ്പിഴകളെത്തുടർന്ന് നിർമ്മാണം പൂർത്തിയാകാത്ത ഒരു വിശ്രമകേന്ദ്രമാണ് ഇത്.
Photo Courtesy: Shijaz at English Wikipedia
ഓവർബറിയുടെ മണ്ടത്തരം
ഇ എൻ ഓവർബറി എന്ന ബ്രിട്ടീഷുകാരൻ 1879ൽ ആണ് ഇവിടെ വിശ്രമ കേന്ദ്രം നിർമ്മിക്കാൻ ശ്രമിച്ചത്. എന്നാൽ അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഓവർബറിയുടെ മണ്ടത്തരം എന്ന അർത്ഥത്തിലാണ് ഇതിന് ഓവർബറീസ് ഫോളി എന്ന പേര് ലഭിച്ചത്.
Photo Courtesy: Akhil chandran
എത്തിച്ചേരാൻ
തലശ്ശേരിയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന വഴിയിൽ ജില്ലാകോടതിക്ക് സമീപത്തായാണ് ഈ സ്ഥലം. തലശ്ശേരി കോടതിയും മുനിസിപ്പല്‍ സ്റ്റേഡിയവുമാണ് ഓവര്‍ബറീസ് ഫോളിക്കരികിലെ രണ്ട് കാഴ്ചകള്‍.
Photo Courtesy: Shijaz Abdulla at shijaz.com
ധർമ്മടം തുരുത്ത്
ഓവർബറീസ് ഫോളിയിൽ നിന്നാൽ കാണാവുന്ന തുരുത്താണ് ധർമ്മടം തുരുത്ത്. തലശ്ശേരിയിൽ നിന്ന് കണ്ണൂരേക്കുള്ള യാത്രയിൽ എട്ട് കിലോമീറ്റർ പിന്നിട്ടാൽ ധർമ്മടത്ത് എത്താം. ധർമ്മടം കടപ്പുറത്ത് നിന്ന് ഏകദേശം 100 മീറ്റർ അകലെയായാണ് ധർമ്മടം തുരുത്ത് സ്ഥിതി ചെയ്യുന്നത്. വേലിയിറക്ക സമയത്ത് ആളുകൾ കടലിലൂടെ ധർമ്മടം തുരുത്തിലേക്ക് നടന്നു പോകാറുണ്ട്.
Photo Courtesy: ShajiA
മുഴപ്പിലങ്ങാട് ബീച്ച്
ധർമ്മടത്തിന് അടുത്ത് തന്നെയാണ് മുഴപ്പിലങ്ങാട് ബീച്ച്. ഇന്ത്യയിലേ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ചാണ് മുഴപ്പിലങ്ങാട് ബീച്ചിന്റെ പ്രത്യേകത. ബീച്ചിന്റെ വടക്ക് ഭാഗത്തായുള്ള പാറക്കെട്ടുകളാണ് ചിത്രത്തിൽ.
Photo Courtesy: Shagil Kannur
ഡ്രൈവിങ്
നാലു കിലോമീറ്റർ നീളമുള്ള ഈ ബീച്ചിലൂടെ വാഹനം ഓടിക്കാൻ നിരവധി ആളുകൾ എത്താറുണ്ട്. ഇവിടെ നിന്ന് നോക്കിയാലും ധർമ്മടം തുരുത്ത് കാണാനാകും. ഇവിടെ നിന്ന് 15 കിലോമീറ്റർ ആണ് കണ്ണൂരിലേക്കുള്ള ദൂരം.
Photo Courtesy: Neon at Malayalam Wikipedia
കീഴുന്ന ബീച്ച്
കണ്ണൂർ നഗരത്തിൽ നിന്ന് 11 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഇരട്ട ബീച്ചുകളാണ് ഏഴരബീച്ചും കീഴുന്ന ബീച്ചും. മുഴപ്പിലങ്ങാട് നിന്ന് എടക്കാട് ബീച്ച് റോഡിലൂടെ മുന്നോട്ട് പോയാൽ ഈ ബീച്ചിൽ എത്താം. ദേശീയ പാത പതിനേഴിലൂടെ യാത്ര ചെയ്യുന്നവർക്ക് നടാലിൽ നിന്ന് തിരിഞ്ഞ് ഇവിടേക്ക് എത്തിച്ചേരാം.
Photo Courtesy: Ks.mini
തോട്ടട ബീച്ച്
കണ്ണൂർ നഗരത്തിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന കടൽതീരമാണ് തോട്ടട ബീച്ച്. അധികം അറിയപ്പെടാത്ത ബീച്ചാണെങ്കിലും കാണാൻ സുന്ദരമാണ് ഈ ബീച്ച്. കണ്ണൂർ - തലശ്ശേരി റോഡിൽ ദേശീയ പാത 17ൽ ആണ് തോട്ടട സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Arjunmangol
പയ്യാമ്പലം ബീച്ച്
കണ്ണൂര്‍ നഗരത്തില്‍ നിന്നും അധികം അകലെയല്ലാതെ( ഏകദേശം 2 കിലോമീറ്റര്‍) സ്ഥിതിചെയ്യുന്ന ഈ ബീച്ച് വിനോദ സഞ്ചാരികള്‍ക്ക് ഒരു പറുദീസയായിരിക്കും. പ്രണയിതാക്കള്‍ക്ക് ഒരുമിച്ചിരുന്ന് ഐസ്ക്രീം നുണയാനുള്ള പാര്‍ക്കുമുതല്‍, സാഹസികരായ സഞ്ചാര പ്രിയര്‍ക്കുള്ള പാരാസെയിലിംഗ് വരെ പയ്യാമ്പലത്ത് ഒരുക്കിയിരിക്കുന്നു. ഉല്ലാസ യാത്രയ്ക്ക് പിന്നെ എന്തിന് മറ്റൊരു ബീച്ച് പരതിപോകണം.
Photo Courtesy: MANOJTV at English Wikipedia
മാപ്പ്
നമ്മുടെ യാത്രയുടെ മാപ്പ് കാണാം. ക്ലിക്ക് ചെയ്യുക