യാത്രകള്‍ എന്നും സന്തോഷം തരുന്നവയാണ്, പുതിയ സ്ഥലങ്ങൾ, ആളുകൾ, പുതിയ ജീവിതാനുഭവങ്ങൾ.. എത്ര വായിച്ചാലും പഠിച്ചാലും കിട്ടാത്ത അനുഭവങ്ങൾ എന്നിങ്ങനെ യാത്രകളുടെ മെച്ചം ആരെയും പ്രലോഭിപ്പിക്കുന്ന ഒന്നാണ്. പുതിയ സംസ്കാരങ്ങളും ജീവിത രീതികളും പരിചയപ്പെടാം എന്നതും യാത്ര ചെയ്യുവാൻ ആളുകളെ പ്രേരിപ്പിക്കുന്നു. എന്നാൽ ഈ രസങ്ങളെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കാൻ പറ്റിയ ചില കാര്യങ്ങളും നമ്മുടെ യാത്രകളിൽ സംഭവിക്കാറുണ്ട്..
മറ്റൊന്നുമല്ല, അത് നമ്മൾ അറിഞ്ഞോ അറിയാതെയോ വരുത്തിവക്കുന്ന തെറ്റുകളാണ്. യാത്രകളുടെ രസച്ചരട് പൊട്ടവാൻ ഏതെങ്കിലും വളരെ ചെറിയൊരു കാര്യം മതി എന്നതിനായാൽ ട്രിപ്പ് പ്ലാനിങ്ങ് മുതൽ തിരിച്ചുവരവ് വരെ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്. യാത്രകൾ രസകരമാക്കാൻ ഏറ്റവും ആദ്യം തന്നെ ശ്രദ്ധിക്കാവുന്ന അഞ്ച് കാര്യങ്ങൾ നോക്കാം.

1.കുത്തിനിറച്ച് ബാഗ് പാക്ക് ചെയ്യുന്നത്
യാത്രകളിൽ ഏറ്റവം കൂടുതൽ ആളുകള‍് ചെയ്യുന്ന അബദ്ധങ്ങളിൽ ഒന്നാമത്തേതാണ് ഓവർ പാക്കിങ് അഥവാ അനാവശ്യമായ സാധനങ്ങള്‍ കുത്തിനിറച്ച് പാക്ക് ചെയ്യുന്നത്. യാത്രയിൽ ആവശ്യം വന്നേക്കുമോ എന്നു കരുതി വേണ്ടതും വേണ്ടാത്തതുമായ സാധനങ്ങളെല്ലാം എടുത്തുകൊണ്ടുപോകുന്ന രീതിയാണിത്. ഇത് യാത്ര മടുപ്പിക്കുകയും വേഗത്തിലുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയാതെ വരികയും ചെയ്യും. വസ്ത്രങ്ങൾ നിങ്ങൾക്ക് ആവശ്യമുള്ളത് മാത്രം എടുക്കാന്‍ ശ്രമിച്ചാൽ തന്നെ യാത്രയിലെ ലഗേജ് കുറയ്ക്കാം.
2. ട്രാവൽ ഇൻഷുറൻസ് വേണ്ടന്ന് വയ്ക്കുന്നത്
സഞ്ചാരികൾ പലപ്പോഴും വേണ്ടത്ര വില കൊടുക്കാത്ത ഒന്നാണ് ട്രാവൽ ഇൻഷുറൻസ്. പലപ്പോഴും അനാവശ്യമായി പണം ലാഭിക്കാം എന്ന ചിന്തയും ട്രാവൽ ഇൻഷുറൻസ് ആവശ്യമായി വരികയില്ലെന്ന അമിത ആത്മവിശ്വാസവുമാണ് ആളുകളെ ട്രാവല്‍ ഇൻഷുറൻസ് എടുക്കുന്നതിൽ നിന്നും തടയുന്നത്. യഥാർത്ഥത്തിൽ നിങ്ങളുടെ യാത്രകൾ സുരക്ഷതവും പേടിയില്ലാത്തതുമായ ഒന്നാക്കാൻ ഇത് സഹായിക്കും. യാത്രയിലെ ആശുപത്രി ആവശ്യങ്ങള്, ലഗേജ് മോഷണം, യാത്ര റദ്ദാക്കല്‍ തുടങ്ങിയ കാര്യങ്ങളിൽ ട്രാവൽ ഇൻഷുറൻസ് ഉപകാരപ്പെടും.

3.പോകുന്ന സ്ഥലത്തെക്കുറിച്ച് അറിയാത്തത്
നിങ്ങൾ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥലത്തെക്കുറിച്ച് കൃത്യമായി അറിയുന്നത് വേണ്ട കാര്യങ്ങളിലൊന്നാണ്. അവിടുത്തെ വിശ്വാസങ്ങൾ, ജീവിത രീതി, ആചാരങ്ങള്‍, സമൂഹത്തില്‍ നിലനിൽക്കുന്ന കാര്യങ്ങൾ, ഭക്ഷണ രീതികൾ. വിശ്വാസം തുടങ്ങിയവയെക്കുറിച്ച് അല്പം ധാരണകളെങ്കിലും ഉണ്ടായിരിക്കണം. ഇങ്ങനെ ചെയ്യുന്നത് ആളുകളിൽ നല്ല അഭിപ്രായം സൃഷ്ടിക്കുവാനും അതോടൊപ്പം അവിടുത്തെ രീതികളിൽ തടസ്സം വരാതെ ജീവിക്കാനും സഹായിക്കും.
4. മുൻകരുതൽ എടുക്കാത്തത്
നിങ്ങളുടെ സുരക്ഷിതത്വം ആണ് യാത്രയില്‍ ഏറ്റവും മുൻകരുതൽ നല്കേണ്ടത്. അറിഞ്ഞുകൊണ്ട് അപകടം വരുത്തിവയ്ക്കാതിരിക്കാനും ഒപ്പം ആവശ്യമായ മുൻകരുതലുകൾ കൃത്യമായി സ്വീകരിക്കുവാനും നിങ്ങള്‍ ശ്രദ്ധിക്കണം. പോകുന്ന ഇടത്ത് അത്യാവശ്യഘട്ടങ്ങളിൽ വിളിക്കേണ്ട ഫോൺ നമ്പറുകൾ സൂക്ഷിക്കണം. സാഹസിക വിനോദങ്ങളിൽ പങ്കെടുക്കുമ്പോൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും മറക്കരുത്.
5. യാത്രാ സമയത്തെക്കുറിച്ച് ധാരണയില്ലാത്തത്
യാത്രകളിൽ പൊതുവേ വരുത്തുന്ന അബദ്ധം നിങ്ങളുടെ യാത്ര സമയത്തെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതാണ്. നിങ്ങൾ സ്വയം വണ്ടിയോടിച്ച് പോവുകയാണെങ്കിലും ട്രെയിൻ ആയാലും ഫ്ലൈറ്റിൽ പോവുകയാണെങ്കിലും അത് എത്തുന്ന സമയം, സാധ്യതയുള്ള താമസം, മറ്റ് അസൗകര്യങ്ങൾ എന്നിവ കൂടി കണക്കിലെടുത്ത് വേണം മറ്റ് കാര്യങ്ങൾ പ്ലാൻ ചെയ്യുവാൻ. അതുകൊണ്ട് തന്നെ കുറച്ച് സമയം നിങ്ങളുടെ യാത്രാ പ്ലാനിൽ കൂട്ടി കാര്യങ്ങൾ തീരുമാനിക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













