പറയുമ്പോൾ യാത്രകൾ സുഖവും സുന്ദരവുമാണ്. പുതിയ സ്ഥലങ്ങൾ, കാഴ്ചകൾ, ആളുകൾ പിന്നെ പുത്തൻ അനുഭവങ്ങളും രീതികളും.. അങ്ങനെ ആകെ മൊത്തത്തിൽ ഒരു ബഹളം. എന്നാൽ ചിലരെ സംബന്ധിച്ചെടുത്തോളം യാത്രകൾ ഒരു പേടി സ്വപ്നം കൂടിയാണ്. വിമാനം കിട്ടാതെ പോകുമോ അല്ലെങ്കിൽ ലക്ഷ്യസ്ഥാനത്ത് സമയത്ത് എത്താനാവാതെ വരുമോ എന്നതു മുതൽ വിദേശയാത്രയണെങ്കിൽ പാസ്പോർട്ട് നഷ്ടമാകുമോ എന്നുവരെ നൂറു കൂട്ടം സംശയങ്ങൾ.
ഈ ആശങ്കകളെല്ലാം മാറ്റി ധൈര്യത്തിൽ ഒരു യാത്ര പോയാലോ? പാസ്പോർട്ട് യാത്രയിൽ നഷ്ടമായാൽ പോലും വിഷമിക്കാതെ എങ്ങനെ പരിഹാരം കണ്ടെത്താമെന്നും യാത്ര തുടരാമെന്നും നിങ്ങളെ സഹായിക്കുന്ന, എന്നാലോ വളരെ കുറച്ച് മാത്രം കഷ്ടപ്പാടേ ഇതിനാവശ്യമായി വരികയുള്ളൂ. എന്താണെന്നല്ലേ.. നോക്കാം.

യാത്രകളിൽ സഹായിക്കാൻ
യാത്രകൾ എളുപ്പമാക്കാന്‍ പറ്റുന്ന എന്തെങ്കിലും ഒക്കെ കുറുക്കുവഴികൾ നമുക്ക് അറിവുണ്ടാകും. വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന, യാത്രകളെ മൊത്തത്തിൽ മാറ്റിമറിക്കുന്ന ചില വഴിൾ പരിചയപ്പെടാം. വിദേശ യാത്രകൾ മാത്രമല്ല, നാട്ടിലെ ചെറിയ യാത്രകളിൽ പോലും ഗുണം നല്കുന്ന ടിപ്പുകളാണിത്.
1. ഡിജിറ്റലായി സൂക്ഷിക്കാം
വിദേശ യാത്രകളിൽ ഏതെങ്കിലും കാരണത്താൽ പാസ്പോർട്ട് നഷ്ടമായാൽ എന്തുചെയ്യുമെന്ന് ആലോചിച്ചിട്ടുണ്ടോ? അല്ലെങ്കിൽ നിങ്ങൾ വണ്ടിയുമെടുത്ത് പോകുമ്പോൾ ലൈസൻസ് എടുക്കാevന്cന്റന്നു പോയാലോ? ഈ രണ്ടു കാര്യങ്ങളും ഒരു ചെറിയ പരിപാടിയിൽ പരിഹരിക്കാം. ഇത്തരം വിലപ്പെട്ട രേഖകൾ ഡിജിറ്റലായി സൂക്ഷിക്കുക. പാസ്പോർട്ട്, വിസ, ഡ്രൈവിങ് ലൈസൻസ്, തിരിച്ചറിയല് രേഖകൾ തുടങ്ങിയവയെല്ലാം ഇങ്ങനെ സൂക്ഷിക്കാം. ഓൺലൈൻ ആയോ അല്ലെങ്കിൽ ലാപ്ടോപ്പിലോ ഫോണിലോ ഡിജിറ്റൽ ആയോ ഇത്തരം രേഖകൾ സൂക്ഷിക്കാം.

2.കരുതാം ഒരു സ്കാർഫ്
യാത്രകള്‍ക്കായി ബാഗ് പാക്ക് ചെയ്യുമ്പോള്‍ പെട്ടന്ന് ഓർമ്മിക്കാത്ത ഒന്നാണ് ഒരു സ്കാർഫ് എടുത്ത് ബാഗിൽ സൂക്ഷിക്കുക എന്നത്. തണുപ്പായാലും വെയിൽ ആയാലും പൊടിയാണെങ്കിലും ക്ഷീമം തോന്നിയാലും എല്ലാം ഒരു സ്കാർഫിനോളം നിങ്ങളെ സഹായിക്കാൻ കഴിയുന്ന മറ്റൊരു കാര്യമില്ല. ഭാരമില്ലാത്തതിനാൽ ഇത് വെക്കാൻ ബാഗിൽ അധികം സ്ഥലവും ആവശ്യമായി വരില്ല.
3. ആരോഗ്യം മറക്കരുത്
വെക്കേഷനല്ലേ.. ആഘോഷമല്ലെ എന്നൊക്കെ കരുതി ഭക്ഷണത്തിൽ വലിയ നിയന്ത്രണങ്ങളൊന്നും ആരും യാത്രയിൽ കൊണ്ടുവരാറില്ല. എന്നാൽ നമ്മുടെ ആരോഗ്യം മറന്നുള്ള ഒരു പരീക്ഷണത്തിനും നിന്നുകൊടുക്കാത്തതാണ് ഏറ്റവും നല്ലത്. സമയാസമയങ്ങളില്‍ കൃത്യമായി ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുന്നതിൽ ഒരു മുടക്കവും വരുത്താതിരിക്കുക, ചർമ്മത്തിനുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാനുള്ള ക്രീമുകൾ ഉപയോഗിക്കുക, സന്തോഷത്തോടെയിരിക്കുക എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.

4. ഫോട്ടോയെടുക്കാം, കൺനിറയെ കാണാൻ മറക്കരുത്
ഫോട്ടോകളില്ലാതെ ഒരു യാത്രയും പൂർത്തിയാകുന്നില്ല. എന്നാൽ ഫോട്ടോ എടുക്കുമ്പോൾ ആ കാഴ്ച കണ്ണുനിറയെ കാണാനും മറക്കരുത്. ഫോട്ടോ എടുത്തതിനു ശേഷം കുറച്ചു നേരം സ്വസ്ഥമായി നിന്ന് ആ കാഴ്ച മനസ്സു നിറയെ കണ്ട ശേഷം മടങ്ങുക. എത്ര മനോഹരമായ ഫോട്ടോയ ആണെങ്കിലും നേരിട്ട് കണ്ടതിനോളം മനോഹാരിത അതിനുണ്ടാകില്ല.
5. പർച്ചേസ് ചെയ്യാൻ മറക്കരുത്
യാത്രകൾക്കായി ബാഗ് പാക്ക് ചെയ്യുമ്പോള്‍ ഒരുപാട് സാധനങ്ങൾ കുത്തികയറ്റാതെ വളരെ ലൈറ്റ് ആയി പാക്ക് ചെയ്യുവാൻ ശ്രദ്ധിക്കുക. അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രം എടുക്കുക. പോകുന്ന യാത്രയ്ക്കനുസരിച്ച് വേണം പാക്കിങ് നടത്തുവാൻ. മാത്രമല്ല, തിരികെ വരുമ്പോൾ നിങ്ങൾ പോയ സ്ഥലത്തു നിന്നും കുറച്ച് സാധനങ്ങൾ യാത്രയുടെ ഓർമ്മയ്ക്കായി വാങ്ങാൻ മറക്കരുത്. വസ്ത്രങ്ങൾ മുതൽ കരകൗശല വസ്തുക്കൾ, പ്രത്യേകതരം ചെരുപ്പുകൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ വാങ്ങാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












