മാവേലി എന്നാൽ നമുക്ക് ഓണമാണ് മനസ്സിലെത്തുക. . എന്നാൽ തിരുവനന്തപുരം മുതൽ അങ്ങ് കാസർകോഡ് കടന്ന് മലയാളികൾ ഏറെയുള്ള മംഗലാപുരം വരെയുള്ള യാത്രക്കാർക്ക് മാവേലിയെന്നാൽ ട്രെയിൻ യാത്രയും മാവേലി എക്സ്പ്രസും കൂടിയാണ്. മാവേലി പെരുമയിൽ നിന്നും പേരു കിട്ടിയ മാവേലി എക്സ്പ്രസ് കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ട്രെയിന്‍ സർവീസുകളിലൊന്നാണ്. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള കേരളത്തിലെ യാത്രക്കാർ ദിവസവും ആശ്രയിക്കുന്ന ഈ സർവീസിനെക്കുറിച്ച് വിശദമായി അറിയാം

മാവേലി എക്സ്പ്രസ് ചരിത്രം
നീണ്ടകാല ചരിത്രമൊന്നും മാവേലി എക്സ്പ്രസിന് അവകാശപ്പെടാനില്ലെങ്കിലും യാത്രക്കാരെ അത്രകണ്ട് നിരാശരാക്കാത്ത ട്രെയിൻ എന്ന പേര് മാവേലിക്കുണ്ട്. . 2001 നവംബർ 16നാണ് മാവേലി എക്സ്പ്രസ് ഓട്ടം ആരംഭിച്ചത്. തുടക്കകാലത്ത് ആഴ്ചയിൽ ഒന്നായിരുന്നു സർവീസ്. പിന്നീടത് ആഴ്ചയിൽ മൂന്നായി മാറി ഇപ്പോഴത് ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്തുന്ന ട്രെയിനായി മാറുകയും ചെയ്തു. 2007 മുതലാണ് എല്ലാ ദിവസവും മാവേലി ഓടാൻ തുടങ്ങിയത്. രാത്രി യാത്രയാണ് മാവേലിക്കെന്നതിനാൽ ദീർഘദൂര യാത്രക്കാർക്ക് പ്രിയപ്പെട്ട സർവീസ് കൂടിയാണിത്.
തിരുവനന്തപുരം- മംഗളുരു മാവേലി എക്സ്പ്രസ് (16604)
ആഴ്ചയിൽ എല്ലാ ദിവസവും വൈകിട്ട് 7.25 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന മാവേലി എക്സ്പ്രസ് (16604) 12 മണിക്കൂർ 50 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ 8:15 ന് മംഗലാപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും, ഇതിനിടയിൽ 29 സ്റ്റോപ്പുകൾ പിന്നിട്ട് 619 കിലോമീറ്റർ ദൂരമാണ് ട്രെയിൻ സഞ്ചരിക്കുന്നത്. എറണാകുളം, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ എന്നീ സ്റ്റേഷനുകളിൽ 5 മിനിറ്റ് വീതം നിർത്തിയിടും.
സ്ലീപ്പർ, എസി ത്രീ ടയർ, എസി ടൂ ടയർ, എസി ഫസ്റ്റ് ക്ലാസ് എന്നീ കോച്ചുകളാണ് ഇതിലുള്ളത്. തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേയ്ക്ക് സ്ലീപ്പറിൽ 350 രൂപ, എസി ത്രീ ടയറിന് 950 രൂപ, എസി ടൂ ടയറിന് 1355 രൂപ, എസി ഫസ്റ്റ് ക്ലാസിന് 2255 രൂപ എന്നിങ്ങനെയാണ് നിരക്ക്.
തിരുവനന്തപുരം- മംഗളുരു മാവേലി എക്സ്പ്രസ് സ്റ്റോപ്പ്
തിരുവന്തപുരം - 19:25
വർക്കല ശിവഗിരി - 20:03
പറവൂർ - 20:14
കൊല്ലം ജങ്ഷൻ - 20:27
കരുനാഗപ്പള്ളി - 20:59
കായംകുളം ജങ്ഷൻ - 21:13
ഹരിപ്പാട് - 21:29
അമ്പലപ്പുഴ - 21:49
ആലപ്പുഴ - 22:02
മാരാരിക്കുളം - 22:14
ചേർത്തല - 22:24
തുറവൂർ - 22:34
എറണാകുളം ജങ്ഷൻ - 23:25
ആലുവ - 23:56
തൃശ്ശൂർ - 00:47
ഷൊർണ്ണൂർ ജങ്ഷൻ - 01:55
കുറ്റിപ്പുറം - 02:29
തിരൂർ - 02:43
കോഴിക്കോട് - 03:25
കൊയിലാണ്ടി - 03:47
വടകര - 03:58
മാഹി - 04:13
തലശ്ശേരി - 04:28
കണ്ണൂർ - 04:55
പഴയങ്ങാടി - 05:19
പയ്യന്നൂർ - 05:30
ചെറുവത്തൂർ- 05:49
നീലേശ്വരം - 06:03
കാഞ്ഞങ്ങാട് - 06:16
കാസർഗോഡ് - 06:38
മംഗളുരു സെൻട്രൽ - 08:15
മംഗളുരു- തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603)
മംഗലാപുരത്ത് നിന്ന് എല്ലാ ദിവസവും വൈകിട്ട് 5.30ന് പുറപ്പെടുന്ന
മംഗളുരു- തിരുവനന്തപുരം മാവേലി എക്സ്പ്രസ് പിറ്റേന്ന് രാവിലെ 06:20 ന് തിരുവനന്തപുരത്ത് എത്തും. 04) 12 മണിക്കൂർ 50 മിനിറ്റ് യാത്രാസമയം.
മംഗലൂരു സെൻട്രൽ - 17:30
കാസർഗോഡ് - 18:08
കാഞ്ഞങ്ങാട് - 18:33
നീലേശ്വരം - 18:43
ചാർവ്വാട്ടൂർ - 18:50
പയ്യന്നൂർ - 19:01
പയ്യങ്ങാടി - 19:14
കണ്ണൂർ - 19:32
തലശ്ശേരി - 19:53
മാഹി - 20:04
വടകര - 20:18
കൊയിലാണ്ടി - 20:39
കോഴിക്കോട് - 21:07
ഫറോക്ക് - 21:24
തിരൂർ - 21:53
കുറ്റിപ്പുറം - 22:14
ഷൊർണ്ണൂർ ജങ്ഷൻ - 23:15
തൃശ്ശൂർ - 00:07
ആലുവ - 01:20
എറണാകുളം ജങ്ഷൻ - 01:50
ചേർത്തല - 02:32
ആലപ്പുഴ - 02:55
അമ്പലപ്പുഴ - 03:10
ഹരിപ്പാട് - 03:29
കായംകുളം ജങ്ഷൻ - 03:48
കരുനാഗപ്പള്ളി - 04:04
കൊല്ലം ജങ്ഷൻ - 04:32
പറവൂർ - 04:50
വർക്കല ശിവഗിരി - 05:02
തിരുവന്തപുരം - 06:20
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













