Search
  • Follow NativePlanet
Share
» » തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത്,1575 രൂപയ്ക്ക് എത്താം! യാത്രാ സമയം, സ്റ്റോപ്പ്, നിരക്ക്... അറിയാം

തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത്,1575 രൂപയ്ക്ക് എത്താം! യാത്രാ സമയം, സ്റ്റോപ്പ്, നിരക്ക്... അറിയാം

വന്ദേ ഭാരത് ട്രെയിന്‍ സർവീസുകളുടെ വരവോടെ കേരളത്തിലെ യാത്രാ സംസ്കാരം മൊത്തത്തില് മാറിയിരുന്നു. കൂടുതൽ ആളുകൾ കേരളത്തിലങ്ങോളമിങ്ങോളമുള്ള യാത്രകൾക്ക് വന്ദേ ഭാരത് ഉപയോഗിച്ചു തുടങ്ങി. കുറഞ്ഞ സമയത്തിൽ ലക്ഷ്യസ്ഥാനത്തെത്താം എന്നതിനു പുറമേ കാത്തിരിപ്പ് വേണ്ടാ എന്നതും സമയക്രമം പാലിക്കാം എന്നതും കൂടുതൽ പേരെ വന്ദേ ഭാരതിലേക്ക് ആകർഷിച്ചു.

തിരുവനന്തപുരത്തു നിന്നും കാസർകോഡ് വരെ ആലപ്പുഴ വഴിയും കോട്ടയം വഴിയും രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ആലപ്പുഴ വഴിയുള്ള വന്ദേ ഭാരത് മംഗലാപുരം വരെ സർവീസ് ദീർഘിപ്പിച്ചതോടെ മലബാറിൽ നിന്നുള്ള യാത്രകള്‍ വളരെ എളുപ്പമുള്ളതായി മാറിയിട്ടുണ്ട്.
ഇതാ തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് സമയക്രമം, ടിക്കറ്റ് നിരക്ക്, സ്റ്റോപ്പ് തുടങ്ങിയ കാര്യങ്ങൾ വായിക്കാം.

Trivandrum-Mangaluru-Trivandrum Vande Bharat-

മംഗലാപുരം-തിരുവനന്തപുരം വന്ദേ ഭാരത് (20631)

മംഗലാപുരത്തു നിന്നും രാവിലെ 6:25 ന് പുറപ്പെടുന്ന മംഗലാപുരം-തിരുവനന്തപുരം വന്ദേ ഭാരത് (20631) ഉച്ചകഴിഞ്ഞ് 3:05 ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 40 മിനിറ്റാണ് യാത്ര സമയം. എസി ചെയർ കാർ, എക്സിക്യൂട്ടീവ് ചെയർ കാർ എന്നിവയാണ് ലഭ്യമായിട്ടുള്ളത്. ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് ഉണ്ട്.

മംഗളുരു-തിരുവനന്തപുരം വന്ദേ ഭാരത് സമയം,സ്റ്റോപ്പ്

മംഗളുരു സെൻട്രൽ -6:25 AM
കാസർകോഡ് - 6:57 AM
കണ്ണൂര്‍ -7:55 AM
കോഴിക്കോട് - 8:57 AM
തിരൂര്‍ -9:22 PM
ഷൊർണൂർ ജംങ്ഷൻ - 9:58 AM
തൃശൂർ -10:38 AM
എറണാകുളം ജംങ്ഷൻ -11:45 AM
ആലപ്പുഴ - 12:38 PM
കൊല്ലം ജംങ്ഷൻ - 1:40 PM
തിരുവനന്തപുരം സെൻട്രൽ - 3:05 PM.

തിരുവനന്തപുരം- മംഗലാപുരം വന്ദേ ഭാരത് (20632)

തിരുവനന്തപുരത്തു നിന്നും വൈകിട്ട് 4:05 ന് പുറപ്പെടുന്ന തിരുവനന്തപുരം- മംഗലാപുരം വന്ദേ ഭാരത് രാത്രി 12:40 ന് മംഗലാപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനില്‍ എത്തും. 8 മണിക്കൂർ 35 മിനിറ്റാണ് യാത്രാ സമയം. എസി ചെയർ കാർ, എക്സിക്യൂട്ടീവ് ചെയർ കാർ എന്നിവയാണ് ലഭ്യമായിട്ടുള്ളത്. ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് ഉണ്ട്.

തിരുവനന്തപുരം-മംഗളുരു വന്ദേ ഭാരത് സമയം,സ്റ്റോപ്പ്

തിരുവനന്തപുരം സെൻട്രൽ - 4:05 PM
കൊല്ലം ജംങ്ഷൻ - 4:53
ആലപ്പുഴ- 5:35 PM
എറണാകുളം ജംങ്ഷൻ - 6:35 PM
തൃശൂർ - 7:40 PM
ഷൊർണൂർ ജംങ്ഷൻ - 08:15 PM
തിരൂര്‍ - 08:52 PM
കോഴിക്കോട് - 9:23 PM
കണ്ണൂര്‍ - 10:24PM
കാസർകോഡ് -11:45 PM
മംഗളുരു സെൻട്രൽ - 12:40 AM.

എസി ചെയർ കാറിന് 1575 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2910 രൂപയുമാണ് നിരക്ക്. തിരുവനന്തപുരം മുതൽ മംഗലാപുരം വരെ ആകെ 619 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+