Search
  • Follow NativePlanet
Share
» »ഇപ്പോൾ തന്നെ പൊയ്ക്കോ... ഇനി ചിലപ്പോൾ കാണാനുണ്ടായെന്ന് വരില്ല, കാണണം ടുവാലു

ഇപ്പോൾ തന്നെ പൊയ്ക്കോ... ഇനി ചിലപ്പോൾ കാണാനുണ്ടായെന്ന് വരില്ല, കാണണം ടുവാലു

ചിലപ്പോൾ ഒരുപാട് കേട്ട ഇടമാകാം, അല്ലെങ്കിൽ ചിത്രങ്ങളിലൂടെയോ വീഡിയോയിലൂടെയോ മനസ്സിൽ കയറിപ്പറ്റിയ ഇടമാകാം.. ഏതാണ് അടുത്ത യാത്രയെന്നും അതിനടുത്തെന്നും ഒക്കെ നമ്മൾ മനസ്സിൽ വെച്ചിട്ടുണ്ടാകാം. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്ന ഇടം കാത്തിരിപ്പില്ലാതെ പോയി കാണേണ്ട ഒരിടമാണ്. ടുവാലൂ.. പേര് പരിചയമുള്ളവർ ചുരുക്കമായിരിക്കും. ലോകത്തിലേറ്റവും കുറവ് സഞ്ചാരികലെത്തുന്ന ദ്വീപ് രാജ്യങ്ങളിൽ ഒന്നാണ് ടുവാലു.

സന്ദർശകർ കുറച്ചേ ഉള്ളുവെങ്കിലും ഇതിന്‍റെ ഭംഗിയും കാഴ്ചകളും അിമനോഹരമാണ്. ലോകത്തിലെ ഏറ്റവും മനോഹരമായ ദ്വീപ് രാജ്യങ്ങളിലൊന്നായ ടുവാലു കാണാൻ ആഗ്രഹമുണ്ടെങ്കിൽ അതെത്രയും വേഗത്തിലാക്കുന്നതാണ് നല്ലതെന്നാണ് വാര്‍ത്തകൾ പറയുന്നത്. ഭൂമുഖത്തു നിന്നും ടുവാലു അപ്രത്യക്ഷമാകുവാൻ ഒത്തിരി നാളുകൾ എടുക്കില്ലത്രെ! അതായത് കാത്തിരിക്കുംതോറും ഇത് ടുവാലു കാണാനുള്ള അവസരം കുറയുകയാണെന്ന്.

Tuvalau Island

എല്ലീസ് ഐലന്‍ഡ് എന്നു നേരത്തെ അറിയപ്പെട്ടിരുന്ന ടുവാലു. ശാന്തസമുദ്രത്തിന്‍റെ ഭാഗമായ ഇവിടം ഹവായിക്കും ഓസ്ട്രേലിയയ്ക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. എട്ടു കുഞ്ഞു ദ്വീപുകളുടെ കൂട്ടമാണ് ടുവാലൂ. വലുപ്പം നോക്കുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും ചെറിയ നാലാമത്തെ രാജ്യം കൂടിയാണിത്. ടുവാലുവിന്‍റെ വിസ്തീർണ്ണമാകട്ടെ, വെറും 26 ചതുരശ്രകിലോമീറ്റര്‍ മാത്രമാണുള്ളത്.

അധികം സഞ്ചാരികളൊന്നും എത്തിച്ചേരാത്ത ഇവിടം ശരിക്കും നിങ്ങളെ പഴയ ഒരു കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്ന ഇടമാണ്. ഒരു പത്തിരുപത് കൊല്ലം മുന്നത്തെ യാത്രകൾ പോലെ, തിരക്കും ആൾക്കൂട്ടങ്ങളും ഒന്നുമില്ലാതെ, ടൂറിസ്റ്റ് ഗൈഡുകളോ ചീറിപ്പായുന്ന കാറുകളോ ഒത്തിരി സന്ദർശകരോ ഒന്നും ഇവിടെയില്ല. ലോകത്തിന്‍റെ ഏറ്റവും അങ്ങേയറ്റത്തുള്ള രാജ്യങ്ങളിലൊന്നായ ടുവാലു അത്ഭുതപ്പെടുത്തുന്ന ഇടം കൂടിയാണ്.

കടച്ചവടവത്ക്കരിക്കപ്പെടാത്ത മണ്ണാണ് ഇവിടുത്തേത്. ശാന്തതയും സ്വസ്ഥതയും ആഗ്രഹിച്ച് വരുന്നവർക്ക് ധൈര്യത്തിൽ ഇവിടം തിരഞ്ഞെടുക്കാം.കടൽ കാഴ്ചകളിൽ തുടങ്ങി കടലിന്‍റെ വൈവിധ്യവും പവിഴപ്പുറ്റുകളും ലഗൂണുകളും ഉൾപ്പെടെ ഒരുപാട് കാഴ്ചകൾ ഇവിടെ കാണാനുണ്ട്. കടലും ബീച്ചും ഒക്കെ ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് കുറച്ചു ദിവസങ്ങൾ ചെലവഴിക്കാൻ പറ്റിയ സ്ഥലമാണിത്.

വെറും പന്ത്രണ്ടായിരം ആളുകൾ മാത്രമാണ് ടുലാലു ദ്വീപിൽ വസിക്കുന്നത്. ടൂറിസവും പിന്നെ മത്സ്യബന്ധനവുമാണ് രാജ്.ത്തിന്റെ സാമ്പത്തിക മാര്‍ഗം. കൂടാതെ .tv എന്ന കൺട്രി ഡൊമെയ്‍ രാജ്യത്തിന് കോടികളുടെ വരുമാനം നല്കുന്നു. സ്വന്തമായി നാണയമുള്ള രാജ്യം കൂടിയാണ് ടുവാലു.

സമുദ്രത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ടുവാലുവിന് സമുദ്രനിരപ്പിൽ നിന്നു വെറും 15 അടി ഉയരം മാത്രമാണുള്ളത്. ഇത്രയും താഴ്ന്ന് കിടക്കുന്ന ടുവാലു തീർച്ചയായും പരിസ്ഥിതി ദുർബല പ്രദേശം കൂടിയാണ്. കാലാവസ്ഥാ വ്യതിയാനവും കടലിലെ ശക്തമായ തിരമാലകളും ടുവാലുവിന് ഭീഷണിയാകുന്നുണ്ട്. കൊടുങ്കാറ്റും തിരമാലകളും ചേർന്ന് ടുവാലുവിനെ വൈകാതെ കടലിനടിയിലാക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പതിറ്റാണ്ടുകൾക്കുള്ളിൽ തന്നെ തുവാലു വെള്ളത്തിനടിയിലാകാനോ പൂർണ്ണമായും അപ്രത്യക്ഷമാകുവാനോ സാധ്യതയുണ്ട്.

അനുദിനം ഉയർന്നു വരുന്ന കടൽനിരപ്പ് ആണ് ടുവാലു നിവാസികളുടെ പ്രധാന ആശങ്ക. വേലിയേറ്റ സമയത്ത് ടുവാലുവിന്‍റെ തലസ്ഥാനമായ ഫുണാഫുട്ടിയുടെ 40 ശതമാനവും വെള്ളത്തിലാവും. കൂടാതെ ഇവിടുത്തെ രണ്ട് കുഞ്ഞ് ദ്വീപുകൾ ഇപ്പോൾ തന്നെ വെള്ളത്തിലായിക്കഴിഞ്ഞു. അതേസമയം ദ്വീപ് സന്ദർശിക്കാതെയുള്ള പഠനങ്ങളാണ് ഇവയെന്നും പറയപ്പെടുന്നു. എന്തുതന്നെയായാലും വ്യക്തമായ വെല്ലുവിളികൾ ടുവാലു നേരിടുന്നുണ്ട്.

ഇത്രയുമൊക്കെ ആയപ്പോൾ അപ്രത്യക്ഷമാകുന്നിനു മുമ്പേ ടുവാലു ഒന്നു കണ്ടാൽ കൊള്ളാമെന്ന് തോന്നുന്നില്ലേ. ആകെ ഒരു വിമാനത്താവളം മാത്രമാണ് ഇവിടെയുള്ളത്. അതും രണ്ടാംലോകമഹായുദ്ധ കാലത്ത് അമേരിക്ക നിര്‍മ്മിച്ചു നല്കിയതാണ് ഈ വിമാനത്താവളം. ഫിജി എയര്‍വെയ്സ് വിമാനങ്ങള്‍ മാത്രമാണ് ടുവാലു സര്‍വീസ് നടത്തുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+