Search
  • Follow NativePlanet
Share
» »ലക്ഷദ്വീപിന് അഭിമാനം.. രണ്ടു ബീച്ചുകൾക്ക് 'ബ്ലൂ ഫ്ലാഗ്' അംഗീകാരം

ലക്ഷദ്വീപിന് അഭിമാനം.. രണ്ടു ബീച്ചുകൾക്ക് 'ബ്ലൂ ഫ്ലാഗ്' അംഗീകാരം

ലക്ഷദ്വീപിലെ മിനിക്കോയ് തുണ്ടി ബീച്ചും കടമത്ത് ബീച്ചും ആണ് ഈ വർഷം ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നേട്ടം നല്കിയത്

ലക്ഷദ്വീപ് കടൽസൗന്ദര്യത്തിന്‍റെ നാടാണ്..കണ്ണുനീർ പോലെ തെളിവാർന്ന കടലും കടലിനേക്കാൾ ആഴത്തിൽ സ്നേഹിക്കുവാൻ കഴിയുന്ന മനുഷ്യരുമുള്ള നാട്.. ജയിലില്ലാത്ത, കുറ്റകൃത്യങ്ങളില്ലാത്ത നാട്... ഈ നാടിനെത്തേടി മറ്റൊരു അന്താരാഷ്ട്ര അംഗീകാരം കൂടി എത്തിയിരിക്കുകയാണ്... ചെറുതൊന്നുമല്ല സംഗതി! അന്താരാഷ്ട്ര തലത്തില്‍ ബീച്ചുകള്‍ക്കു ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായ ബ്ലൂ ഫ്ലാഗ് അവാർഡിന് രണ്ടു ദ്വീപുകളാണ് ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. ഇരട്ടിസന്തോഷം മുഴുവനും ലക്ഷദ്വീപിന് അവകാശപ്പെട്ടതാണ്. ലക്ഷദ്വീപിലെ മിനിക്കോയ് തുണ്ടി ബീച്ചും കടമത്ത് ബീച്ചും ആണ് ഈ വർഷം ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നേട്ടം നല്കിയത്. ഇതോടെ ഈ അംഗീകാരം നേടിയ രാജ്യത്തെ ബീച്ചുകളുടെ എണ്ണം പന്ത്രണ്ടായി മാറി.

 എന്താണ് ബ്ലൂ ഫ്ലാഗ് അവാർഡ്?

എന്താണ് ബ്ലൂ ഫ്ലാഗ് അവാർഡ്?

രാജ്യാന്തര തലത്തിൽ സമുദ്രത്തെയും അതിന്റെ ആവാസവ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനു നല്കുന്ന പുരസ്കാരം എന്നു ഏറ്റവും ലളിതമായി ഇതിനെ വിശേഷിപ്പിക്കാം. ഡെന്മാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാരിതര, ലാഭേച്ഛയില്ലാത്ത സ്ഥാപനമായ ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റൽ എഡ്യൂക്കേഷൻ (എഫ്ഇഇ) ആണ് `ബ്ലൂ ഫ്ലാഗ്` സർട്ടിഫിക്കേഷൻ നല്കുന്നത്

PC:Anuj Chauhan

അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രിയും

അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രിയും

പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് പുരസ്കാര വാർത്ത ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്റെ ട്വിറ്റർ അക്കൗണ്ടിൽ വാർത്ത പങ്കുവെച്ച് ലക്ഷദ്വീപിലെ ജനങ്ങളെ അഭിനന്ദിച്ചു.
''ഇത് മികച്ചതാണ്! ഈ നേട്ടത്തിന്, പ്രത്യേകിച്ച് ലക്ഷദ്വീപിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ. ഇന്ത്യയുടെ തീരപ്രദേശം ശ്രദ്ധേയമാണ്, കൂടാതെ തീര ശുചീകരണത്തിന് നമ്മുടെ ജനങ്ങൾക്കിടയിൽ വലിയ അഭിനിവേശമുണ്ട്.'' പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു

PC:Anuj Chauhan

തുണ്ടി ബീച്ചും കടമത്ത് ബീച്ചും

തുണ്ടി ബീച്ചും കടമത്ത് ബീച്ചും

ലക്ഷദ്വീപ് യാത്രകളിൽ ഒരിക്കലും ഒഴിവാക്കരുതാത്ത രണ്ടു ബീച്ചുകളാണ് തുണ്ടി ബീച്ചും കടമത്ത് ബീച്ചും. പ്രകൃതിയൊരുക്കിയിരിക്കുന്ന കാഴ്ചകളേക്കാൾ ഉപരി ഇത് സംരക്ഷിക്കുന്ന രീതിയും പരിപാലനവുമാണ് ഇവിടെ കാണേണ്ടത്. വെളുത്ത മണൽത്തീരങ്ങളും നീല ജലവും ഓരോ യാത്രാസ്നേഹിയേയും ആവേശത്തിലാഴ്ത്തുന്നു. വെറുതേ നീന്തുവാനാണെങ്കിലും ജലകായിക വിനോദങ്ങൾക്കാണെങ്കിലും രണ്ടു ബീച്ചും വളരെ പ്രസിദ്ധമാണ്.

 കാപ്പാട് ബീച്ച്

കാപ്പാട് ബീച്ച്

കേരളത്തിൽ നിന്നു ഇതുവരെ ഒരു ബീച്ച് മാത്രമാണ് ബ്ലൂ ഫ്ലാഗ് അംഗീകാരത്തിന് അർഹത നേടിയിട്ടുള്ളത്. കോഴിക്കോട് ജില്ലയിലെ കാപ്പാട് ബീച്ച് 2020 ൽ ഇന്ത്യയിലെ മറ്റു 7 ബീച്ചുകൾക്കൊപ്പം പുരസ്കാരം നേടി. കര്‍ണ്ണാടകയിലെ ഉഡുപ്പി ജില്ലയിലെ പദുബിദ്രി ബീച്ച്, ഉത്തര കന്നഡ ജില്ലയിലെ കസാര്‍കോഡ് ബീച്ച്, ആന്ധ്രാ പ്രദേശിലെ ഋഷികോണ്ട ബീച്ച്, ഗുജറാത്തിലെ ശിവ് രാജ്പൂര്‍ ബീച്ച്, ഒഡീഷയിലെ ഗോൾഡൻ ബീച്ച്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹത്തിലെ രാധാനഗര്‍ ബീച്ച്, കേന്ദ്രഭരണ പ്രദേശമായ ദിയുവിലെ ഗോഡ്ല എന്നിവയാണ് ഈ പുരസ്കാരത്തിനർഹമായ മറ്റു ബീച്ചുകൾ.

PC:Dijaraj Nair

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: islands lakshadweep travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+