Search
  • Follow NativePlanet
Share
» »ഇ-പൗരത്വം കിട്ടുമോ? നിത്യാനന്ദയുടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസം!

ഇ-പൗരത്വം കിട്ടുമോ? നിത്യാനന്ദയുടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസം!

സാങ്കല്പിക രാജ്യം, പക്ഷേ ഇപ്പോൾ അപേക്ഷിച്ചാൽ സൗജന്യ പൗരത്വം കിട്ടും... പേപ്പറിൽ മാത്രമാണോ രാജ്യമെന്നു ചോദിച്ചാൽ അല്ലായെന്നാണ് ഉത്തരം. എന്നാൽ രാജ്യമെവിടെയാണ് എന്നതിനുത്തരം ഇനിയും കിട്ടിയിട്ടില്ല.. പറഞ്ഞു വരുന്നത് എന്തിനെക്കുറിച്ചാണെന്ന് മനസ്സിലായിട്ടുണ്ടാവുമല്ലോ? യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ എന്ന കൈലാസ രാജ്യം. സ്ഥാപിച്ച കാലം മുതൽ പല വിഷയങ്ങളിൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന രാജ്യം ഇപ്പോൾ വീണ്ടും ശ്രദ്ധ നേടിയിരിക്കുന്നത് അതിന്റെ സൗജന്യ പൗരത്വവുമായി ബന്ധപ്പെട്ടാണ്.

ചിത്രങ്ങൾക്ക് കടപ്പാട്: KAILASA's SPH Nithyananda/Twitter

തുടക്കം

തുടക്കം

ബ ലാ ത്സം ഗക്കേസിൽ പ്രതിയായതിനെത്തുടർന്ന് ഇന്ത്യ വിട്ട സ്വയം പ്രഖ്യാപിത ആൾ ദൈവമായ നിത്യാനന്ദയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ എന്ന സാങ്കല്പിക രാജ്യം സ്ഥാപിക്കുന്നത്. 2019 ൽ ഇന്ത്യ വിട്ട നിത്യാനന്ദ ഒരു വർഷത്തിനു ശേഷം ആണ് ഈ രാജ്യം സ്ഥാപിക്കുന്നതത്. വിചിത്രങ്ങളാ പല നടപടികളാലും രാജ്യവും നിത്യാനന്ദയും വാർത്തകളിൽ നിറഞ്ഞു നിന്നു

എവിടെയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ

എവിടെയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ

ഊഹാപോഹങ്ങളല്ലാതെ യഥാർത്ഥത്തിൽ ഈ രാജ്യം എവിടെയാണ് എന്നതിന് ഒരുത്തരമില്ല.
മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള സ്വകാര്യദ്വീപ്‌ ആണ് രാജ്യമാക്കി മാറ്റിയിരിക്കുന്നതെന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്. എന്നാൽ ഇക്വഡോർ തങ്ങളുടെ രാജ്യത്തില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. ബിബിസി പുറത്തുവിട്ട റിപ്പോർട്ടിൽ ഇക്വഡോർ തീരത്താണ് നിത്യാനന്ദയുടെ രാജ്യമുള്ളത്.
എന്നാൽ രാജ്യത്തിന്റെ ചിത്രങ്ങളോ ഭൂമിയോ ഒന്നും പുറത്തുവിട്ടിട്ടില്ലാത്തതിമാൽ ഇങ്ങനെയൊരു രാജ്യമുണ്ടോ എന്നു പോലും ലോകത്തിനുറപ്പില്ല എന്നതാണ് യാഥാർത്ഥ്യം.

കൈലാസ എന്ന പേര്

കൈലാസ എന്ന പേര്


ഹിന്ദു മതം ഏറെ വിശുദ്ധമായി കണക്കാക്കുന്ന, ദൈവങ്ങൾ വസിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന കൈലാസ പർവ്വതമാണ് കൈലാസ രാജ്യത്തിന്റെ പേരിന് കാരണമായിട്ടുള്ളത്. ടിബറ്റിലാണ് മൗണ്ട് കൈലാഷ് സ്ഥിതി ചെയ്യുന്നത്.

സമൂഹമാധ്യമങ്ങളിലെ രാജ്യം

സമൂഹമാധ്യമങ്ങളിലെ രാജ്യം

രാജ്യത്തെക്കുറിച്ച് ഉറപ്പുകളൊന്നുമില്ലെങ്കിലും സമൂഹമാധ്യമങ്ങിൽ സജീവമാണിത്. നിത്യാനന്ദ തന്നെ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറും കുറിപ്പുകൾ പങ്കുവയ്ക്കാറുമുണ്ട്. രാജ്യത്തിന്‍റെ പ്രതിനിധികൾ മറ്റു രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായി നടത്തുന്ന ചർച്ചകളുടെ ചിത്രങ്ങളും വിശദീകരണങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

 ഐക്യരാഷ്ട്ര സഭയുടെ യോഗത്തില്‍

ഐക്യരാഷ്ട്ര സഭയുടെ യോഗത്തില്‍

കുറച്ചു കാലമായി വാർത്തകളിൽ നിന്നും വിട്ടുനിന്നിരുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ വീണ്ടും വാർത്തകളിലേക്ക് വരുന്നത് ഐക്യരാഷ്ട്ര സഭയുടെ യോഗത്തില്‍ ഇതിന്റെ പ്രതിനിധി പങ്കെടുത്തതോടെയാണ്. ഫെബ്രുവരി 24ന് യുഎന്നിൽ കൈലാസയുടെ പ്രതിനിധിയായി വിജയപ്രിയ നിത്യാനന്ദയാണ് പങ്കെടുത്തത്.

കൈലാസയുടെ പൗരത്വം

കൈലാസയുടെ പൗരത്വം

തുടർന്ന് കൈലാസയുടെ പൗരത്വം നേടുന്നിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നുവെന്ന് നിത്യാനന്ദ ട്വിറ്ററിൽ പ്രഖ്യാപനം നടത്തിയിരുന്നു. രാജ്യത്തിന്‍റെ പൗരത്വത്തിനായി അപേക്ഷ നല്കുവാനായി ക്യൂആർ കോഡ് അടക്കമുള്ള വിവരങ്ങളാണ് ട്വിറ്ററിൽ പങ്കുവെച്ചത്. തമിഴിലും ഇംഗ്ലീഷിലും ട്വിറ്ററിൽ ട്വീറ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ക്യൂ ആർ കോഡ് സ്കാൻ ചെയ്യുന്നതോടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുടെ വെബ്സൈറ്റിലെ സിറ്റിസൺഷിപ്പ് സെഷെനിലെ സൈൻ അപ് ഫോമിൽ ഉപഭോക്താവ് എത്തിച്ചേരുന്നു. അവനിടെ പേര്, ഇമെയിൽ, വിലാസം തുടങ്ങിയ കാര്യങ്ങളാണ് ചോദിക്കുന്നത്.

സ്വന്തമായി കറ‍ൻസിയും പതാകയും

സ്വന്തമായി കറ‍ൻസിയും പതാകയും

ഒരു രാജ്യത്തിനു വേണ്ട കറൻസി, പതാക, ചിഹ്നം, ഭരണഘടന, സാമ്പത്തിക സംവിധാനങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയ്ക്കുണ്ടെന്നാണ് ഇവർ അവകാശപ്പെടുന്നത്. രാജ്യത്തിന്റെ വെബ്സൈറ്റിൽ വെബ്സൈറ്റില്‍ ട്രഷറി, വാണിജ്യം, പരമാധികാരം, ഭവനം, വിദ്യാഭ്യാസം, വേദിക് സയൻസ് ആൻഡ് ടെക്നോളജി, വിവിധ വകുപ്പുകളും കാണുവാൻ സാധിക്കും. ഇംഗ്ലിഷും സംസ്കൃതവും തമിഴുമാണ് ഇവിടുത്തെ ഭാഷകള്‍
കൈലാസയുടെ ബാങ്ക് അറിയപ്പെടുന്നത് റിസര്‍വ്വ് ബാങ്ക് ഓഫ് കൈലാസ എന്നാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+