Search
  • Follow NativePlanet
Share
» » യുടിഎസ് ആപ്പ് മതി; ക്യൂ വേണ്ട, റെയിൽവേ സ്റ്റേഷനിൽനിന്ന് എളുപ്പത്തിൽ ജനറൽ ടിക്കറ്റ് എടുക്കാം

യുടിഎസ് ആപ്പ് മതി; ക്യൂ വേണ്ട, റെയിൽവേ സ്റ്റേഷനിൽനിന്ന് എളുപ്പത്തിൽ ജനറൽ ടിക്കറ്റ് എടുക്കാം

ട്രെയിൻ യാത്രയിൽ റെയിൽവേ സ്റ്റേഷനിൽ ഏറ്റവുമധികം സമയ നഷ്ടം ടിക്കറ്റ് എടുക്കുമ്പോഴാണ്. ദീർഘദൂര യാത്രകൾക്കുള്ള ടിക്കറ്റുകൾ നേരത്തെ ഐആർസിടിസി വഴിയോ ഏജന്‍സി വഴിയോ ഒക്കെ ഉറപ്പിക്കുമെങ്കിലും ചെറിയ ദൂരത്തിൽ ജനറല് ടിക്കറ്റെടുത്തുള്ള യാത്രയാണെങ്കിൽ റെയിൽവേ സ്റ്റേഷനിൽ ക്യൂ നിന്നെടുക്കുന്നതാണ് ശീലം. എന്നാൽ ഇന്ത്യൻ റെയിവേ അവതരിപ്പിച്ച യുടിഎസ് (അൺറിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം)മൊബൈൽ ആപ്പ് ഉണ്ടെങ്കിൽ ക്യൂ നിൽക്കാതെ നിങ്ങൾക്ക് ജനറൽ ടിക്കറ്റ് എടുക്കാം

ജനറൽ ടിക്കറ്റ് എടുത്തുള്ള യാത്രകളിലെ ഏറ്റവും ബുദ്ധിമുട്ട് ടിക്കറ്റ് എടുക്കാനായി നിൽക്കുന്ന ക്യൂ ആണ്. തിരക്കുള്ള മയത്ത് വലിയ ക്യൂ ആണെങ്കിൽ ആ യാത്ര നടന്നില്ലെന്നു തന്നെ വരും. ഈ സാധ്യതകളെല്ലാം ഒഴിവാക്കി അൺറിസർവ്ഡ് ടിക്കറ്റ് ഉറപ്പിക്കാനും എളുപ്പത്തിൽ എടുക്കാനും സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് യുടിഎസ്.

UTS Mobile App

ജനറൽ ടിക്കറ്റുകൾ വാങ്ങുന്നതിനും റദ്ദാക്കുന്നതിനും പുറമേ സീസൺ ടിക്കറ്റ് വാങ്ങാനും റദ്ദാക്കാനും പ്ലാറ്റ്ഫോം ടിക്കറ്റ് വാങ്ങാനും ഈ ആപ്പ് ഉപയോഗിക്കാം. മൂന്നു വർഷത്തോളമായി യുടിഎസ് ആപ്പ് പുറത്തിറങ്ങിയിട്ടെങ്കിലും ഇപ്പോഴും ആളുകൾ ഇത് ഉപയോഗപ്പെടുത്തി തുടങ്ങുന്നതേയുള്ളൂ. ട്രെയിൻ എത്തുന്നതിന് തൊട്ടു മുൻപായി റെയിൽവേ സ്റ്റേഷനിലെത്തി ക്യൂ നിൽക്കുന്നത് ഒഴിവാക്കി, ടിക്കറ്റ് എടുത്ത് യാത്ര ഉറപ്പിക്കാനും ഈ ആപ്പ് പ്രയോജനപ്പെടുത്താം. ക്യൂ ആര്‍ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാനും ഇതുവഴി സാധിക്കും.

സബർബൻ ഇതര സ്റ്റേഷനുകളിൽ 20 കിലോമീറ്ററിനുള്ളിൽ, സ്‌റ്റേഷന്‌ 15 മീറ്റർ പുറത്ത്‌ നിന്ന്‌ എന്നിങ്ങനെയാണ് ടിക്കറ്റ് എടുക്കുവാൻ സാധിക്കുന്ന ദൂരപരിധി. അതേസമയം സബർബൻ സ്‌റ്റേഷനുകളിൽ യുടിഎസ് ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാൻ സാധിക്കുന്ന ദൂരപരിധി അഞ്ച്‌ കിലോമീറ്ററാണ്‌.

general ticket booking in uts app

യുടിഎസ് ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍

നിങ്ങളുടെ ഫോണിൽ ഗൂഗിൾ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ യുടിഎസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. തുടർന്ന് നിങ്ങളുടെ ഫോൺ നമ്പറും പാസ്വേഡും നല്കി രജിസ്റ്റർ ചെയ്യാം.

തുടർന്ന് ആപ്പിൽ നിങ്ങള്‍ക്ക് നോർമൽ ബുക്കിങ്, ക്വിക്ക് ബുക്കിങ്, ക്യൂ ആർ ബുക്കിങ്, കൂടാതെ പ്ലാറ്റ്ഫോം ബുക്കിങ്, സീസൺ ബുക്കിങ് എന്നീ ഓപ്ഷനുകൾ കാണാം. ഇതിനു മുൻപായി പേപ്പർലെസ് ടിക്കറ്റ് അല്ലെങ്കിൽ പേപ്പർ ടിക്കറ്റ് ബുക്കിങ് തെരഞ്ഞെടുക്കാം. തുടർന്ന് യാത്ര പുറപ്പെടുന്ന സ്റ്റേഷൻ, ഇറങ്ങേണ്ട സ്റ്റേഷൻ എന്നിവ തെരഞ്ഞെടുത്ത് മുന്നോട്ട് പോകാം

അടുത്തതായി നിങ്ങളുടെ ടിക്കറ്റിന് പണം അടയ്ക്കുകയാണ് വേണ്ടത്. ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ, പേയ്മെന്റ് വാലറ്റുകൾ, ക്രെഡിറ്റ് കാർഡ് തുടങ്ങി വ്യത്യസ്തമായ വഴികളിലൂടെ ടിക്കറ്റിന് പണം അടയ്ക്കുവാനും സാധിക്കും.

ടിക്കറ്റിൽ പേപ്പർലെസ് ടിക്കറ്റ് ആണ് നിങ്ങൾ തെരഞ്ഞെടുത്തതെങ്കിൽ ട്രെയിനിൽ ടിടിആറിനെ നിങ്ങളുടെ ആപ്പിൽ നിന്നു തന്നെ നേരിട്ട് ടിക്കറ്റ് കാണിക്കാം, ഇതിനായി ആപ്പിലെ ഷോ ടിക്കറ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ മതി. പേപ്പർ ടിക്കറ്റ് ആണ് തെരഞ്ഞെടുത്തതെങ്കിൽ ടിക്കറ്റ് പ്രിന്‍റ് ചെയ്ത് എടുക്കേണ്ടതുണ്ട്. റെയിൽവേ സ്റ്റേഷനിലെ യുടിഎസ് കൗണ്ടറുകളിലോ ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനിലോ ടിക്കറ്റ് നമ്പർ അടിച്ചു കൊടുത്താൽ ടിക്കറ്റ് സൗജന്യമായി പ്രിന്റ് ചെയ്തെടുക്കാം.

UTS Mobile App -ticket printing

ക്യു ആർ കോഡ് വഴി ബുക്ക് ചെയ്യാം

യുടിഎസ് ആപ്പിൽ തന്നെ ക്യൂ ആർ കോഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ഓപ്ഷൻ ഉണ്ട്. നിങ്ങളുടെ റെയിൽവേ സ്റ്റേഷനിൽ ലഭ്യമായ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ജനറൽ ടിക്കറ്റ് ബുക്ക് ചെയ്യാം. യുടിഎസ് ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് അധിക തുക നല്കേണ്ടതില്ല. മാത്രമല്ല നിങ്ങളുടെ റെയില്‍വേ വാലറ്റ് റീചാർജ് ചെയ്താണ് ടിക്കറ്റിന് പണമടയ്ക്കുന്നതെങ്കിൽ വാലറ്റിൽ ഇടുന്ന തുകയ്ക്ക് മൂന്ന് ശതമാനം ബോണസ് റെയിൽവേ നല്കുന്നു എന്ന കാര്യവും അറിഞ്ഞിരിക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+