Search
  • Follow NativePlanet
Share
» »നന്ദി ഹിൽസിന് പകരം ഉത്തരി ബേട്ട; ഒപ്പത്തിനൊപ്പം നിൽക്കുന്ന കാഴ്ചകൾ! ബാംഗ്ലൂർ യാത്രയിൽ ഇനി ഇവിടവും

നന്ദി ഹിൽസിന് പകരം ഉത്തരി ബേട്ട; ഒപ്പത്തിനൊപ്പം നിൽക്കുന്ന കാഴ്ചകൾ! ബാംഗ്ലൂർ യാത്രയിൽ ഇനി ഇവിടവും

ബാംഗ്ലൂരിലെത്തുന്ന മലയാളികൾ ആദ്യംപോകുന്ന ഇടമാണ് നന്ദി ഹിൽസ്. സൂര്യോദയം ആസ്വദിച്ച്, പഴയ കൊട്ടാരത്തിന്റെയും കോട്ടകളുടെയും അവശിഷ്ടങ്ങൾ കണ്ടുള്ള നന്ദി ഹിൽസ് യാത്ര നടത്താത്തവരായി ഈ ബാംഗ്ലൂരിൽ ആരും കാണില്ല. ഒന്നല്ല, പലതവണ പോയകഥ പറയാനുള്ളവരും നമ്മുടെ കൂടെക്കാണും. ഓരോ ആഴ്ചയും വേറെ എവിടേക്കെങ്കിലും പോകാമെന്ന് പ്ലാൻ ചെയ്യുമെങ്കിലും അവസാനം എത്തിപ്പെടുന്നത് നന്ദിയിൽ തന്നെയായിരിക്കും. എന്നാൽ ഇത്തവണയൊന്ന് ഇത് മാറ്റിപിടിച്ചാലോ?

പകരക്കാരനില്ലാതെ ബാംഗ്ലൂർ യാത്രികർക്കിടയിൽ വിലസിയിരുന്ന നന്ദി ഹിൽസിനൊത്ത ഒരു എതിരാളിയുണ്ട്. ട്രെക്കിങ്ങിലും സൂര്യോദയത്തിന്‍റെ അതിമനോഹരമായ കാഴ്ചകൾകൊണ്ടും നന്ദി ഹിൽസിനോട് കട്ടയ്ക്കു നിൽക്കുന്ന ഒരിടം. അതാണ് ഉത്തരി ബേട്ട. ചിക്കബെല്ലാപൂരിന് സമീപം സ്ഥിതി ചെയ്യുന്ന ഈ കുന്ന് സഞ്ചാരികൾക്കും ട്രെക്കിങ്- ഹൈക്കിങ് പ്രിയർക്കും ഒപ്പം പ്രകൃതി സ്നേഹികൾക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന സ്ഥലമാണ്.

Uttari Betta In Chikkaballapur

സമുദ്ര നിരപ്പിൽ നിന്നും 1,130 മീറ്റർ അഥവാ 3930 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഉത്തരി ബേട്ട പ്രകൃതിഭംഗിയാർന്ന കാഴ്ചകളാൽ സമ്പന്നമായ ഇടമാണ്. കർണ്ണാടകയിൽ ചെയ്യുവാൻ പറ്റിയ മികച്ച ട്രെക്കിങ്ങുകളിലൊന്നായി സഞ്ചാരികൾ വിലയിരുത്തിയ ഇവിടം ബാംഗ്ലൂരിൽ നിന്നും ഒരു പകൽ യാത്രയ്ക്ക് പറ്റിയ സ്ഥലമാണ്. ഹത്രിദുർഗ്ഗ എന്ന ടൗണിനോട് ചേർന്നാണ് ഉത്തര ബേട്ടയുള്ളത്.

അഞ്ച് കിലോമീറ്ററിനടുത്ത് ദൂരമാണ് രണ്ടു ഭാഗത്തേയ്ക്കുമായി സഞ്ചരിക്കാനുള്ളത്. ബേസ് ക്യാംപിൽ നിന്നും ആരംഭിക്കുന്ന ട്രെക്കിങ്ങിൽ കോട്ടവാതിലുകളും ക്ഷേത്രവും ഒക്കെ കാണാം. പശ്ചിമ ഘട്ടത്തിന്‍റെ പച്ചപ്പും മനോഹാരിതയും യാത്രയിലുടീളം ആസ്വദിക്കാം. ശങ്കരേശ്വരർ എന്ന ക്ഷേത്രമാണ് ഇവിടെയുള്ളത്. വീണ്ടും തുടരുന്ന യാത്രയിൽ] കാട്ടിലെ ഗുഹ, പുൽമേട്, വലിയ പാറക്കെട്ടുകൾ എന്നിവ കാണാം.

പുലർച്ചെ പോകാം

നന്ദി ഹിൽസ് പോലെ സൂര്യോദയം കണ്ടുള്ള ട്രെക്കിങ്ങിനാണ് ഉത്തരി ബേട്ടയും പ്രസിദ്ധമായിരിക്കുന്നത്. പുലർച്ചെ നാലു മണിയോടെ ഉത്തരി ബേട്ടയിലേക്കുള്ള ട്രക്കിങ് ആരംഭിച്ചാൽ സൂര്യൻ ഉദിക്കുമ്പോഴേക്കും മുകളിലെത്തി സൂര്യോദയം ആസ്വദിക്കാം. അതിനു ശേഷം ചുറ്റുമൊന്നു നടന്നു കണ്ട് കഴിഞ്ഞാൽ തിരികെയിറങ്ങാം. ബാംഗ്ലൂരിലെ വിവിധ ട്രാവൽ ഗ്രൂപ്പുകൾ ഇത്തരത്തിൽ പുലർച്ചെയുള്ള ഉത്തരബേട്ട സൺറൈസ് ട്രെക്കിങ് സംഘടിപ്പിക്കുന്നുണ്ട്.

Uttari Betta In Chikkaballapur Treking Details

അല്ലെങ്കിൽ

സൺറൈസ് ട്രെക്കിങ് ചെയ്യുവാൻ സാധിച്ചില്ലെങ്കിലും വിഷമിക്കേണ്ട. കാഴ്ചകളെല്ലാം അതേ ഭംഗിയിൽ തന്നെ രാവിലെ വന്ന് കാണാം. ഇങ്ങനെ വരികയാണെങ്കിൽ
വെയിൽ വീഴുന്നതിനു മുൻപേ ഉത്തരി ബേട്ടയുടെ മുകളിൽ കയറാൻ ശ്രമിക്കാം. എട്ട് അല്ലെങ്കിൽ 9.00 മണിയോടെ കയറിയാൽ അധികം വെയിലാകുന്നതിനു മുൻപ് മുകളിലെത്താം. ശേഷം കാഴ്ചകൾ കണ്ട ശേഷം തിരികെയിറങ്ങുന്ന വിധത്തിൽ വേണം യാത്ര പ്ലാൻ ചെയ്യുവാൻ.

സന്ദർശിക്കുവാൻ പറ്റിയ സമയം

ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഉത്തരി ബേട്ട സന്ദർശിക്കുവാൻ പറ്റിയ സമയം. എന്നാൽ മഴക്കാലങ്ങളിൽ ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. തെന്നിക്കിടക്കുന്ന പാറയും പാതയും യാത്ര ബുദ്ധിമുട്ടാക്കും. മാത്രമല്ല, മഴക്കാല്തതെ ട്രെക്കിങ് ഒഴിവാക്കുന്നത് സുരക്ഷിതം കൂടിയാണ്.

പ്രത്യേകിച്ച് അനുമതി ഉത്തരി ബേട്ടയിലേക്ക് പ്രവേശിക്കാൻ ആവശ്യമില്ല. എന്നിരുന്നാലും ചെറിയൊരു പ്രവേശന ഫീസ് നല്കേണ്ടതായി വരും. താരതമ്യേന എളുപ്പമുള്ള ട്രെക്കിങ് ആണിത്. രണ്ടു മൂന്നു മണിക്കൂറിൽ കയറിയിറങ്ങി വരാം.
മഴക്കാലത്താണ് പോകുന്നതെങ്കിൽ റെയിൻകോട്ട് എടുക്കാൻ മറക്കരുത്. ട്രെക്കിങ്ങിന് പറ്റിയ ഷൂ, തൊപ്പി, ഒരു ബാക്ക്പാക്കിൽ വാട്ടർ ബോട്ടിൽ, ലഘുഭക്ഷണം, ട്രെക്കിങ് പോൾ തുടങ്ങിയ സാധനങ്ങളും കരുതാം.

Uttari Betta Treking

ബാംഗ്ലൂരിൽ നിന്നും ഏകദേശം 70 കിലോമീറ്റർ ദൂരത്തിലാണ് ഉത്തരി ബേട്ട സ്ഥിതി ചെയ്യുന്നത്
കുനിഗൽ എന്ന സ്ഥലത്തു നിന്നാണ് ട്രെക്കിങ് ആരംഭിക്കുന്നത്. ഏറ്റവും അടുത്തുള്ള വലിയ ടൗൺ ചിക്ക ബെല്ലാപൂർ ആണ്. നിരവധി ഏജന്‍സികൾ വളരെ കുറഞ്ഞ നിരക്കിൽ ഉത്തരി ബേട്ട സൂര്യോദയ ട്രെക്കിങ് നടത്തുന്നുണ്ട്.

Cover Image: Gopakumar V R

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+