Search
  • Follow NativePlanet
Share
» »മഞ്ഞുപുലരിയിൽ ക്രിസ്മസ് യാത്ര, ഓഫ്റോഡ് ട്രിപ്പും വെള്ളച്ചാട്ടവും! കെഎസ്ആർടിസിയിൽ വാഗമൺ പോകാം

മഞ്ഞുപുലരിയിൽ ക്രിസ്മസ് യാത്ര, ഓഫ്റോഡ് ട്രിപ്പും വെള്ളച്ചാട്ടവും! കെഎസ്ആർടിസിയിൽ വാഗമൺ പോകാം

കോടമഞ്ഞ് നിറഞ്ഞു നിൽക്കുന്ന താഴ്വാരങ്ങൾ.. ആകാശത്തു നിന്നു കയ്യെത്തും അകലെ നില്‍ക്കുന്ന മേഘങ്ങൾ.. ചുറ്റിലെങ്ങും പച്ചപ്പും കാഴ്ചകളും മാത്രം! ഈ കുളിരിൽ ഒരു ക്രിസ്മസ് ആഘോഷിക്കാൻ കഴിഞ്ഞിരുന്നെങ്കിലോ... ഒരുപാട് ദൂരെയെന്നും പോകേണ്ട.. ഇന്ത്യയുടെ സ്കോട്ലന്‍ഡ് ആയ, സഞ്ചാരികളെ ഒരിക്കലും നിരാശപ്പെടുത്താത്ത വാഗമൺ വരെ വന്നാൽ മതി. എങ്ങനെ വരുമെന്നല്ലേ, അതിനു കെഎസ്ആർടിസി ഉണ്ടല്ലോ..

അതെ, വാഗമണ്ണിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷിക്കാനുള്ള അവസരം ഒരുക്കുന്നത് പാപ്പനംകോട് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ ആണ്. ക്രിസ്തുമസ് ആഘോഷയാത്ര എന്ന ഈ പാക്കേജ് വളരെ ചുരുങ്ങിയ ചെലവിൽ ക്രിസ്മസ് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് പറ്റിയ ഒന്നാണ്.

Vagamon Package

പാപ്പനംകോട് ഡിപ്പോയിൽ നിന്നും വാഗമണിലെ മനോഹരമായ കാഴ്ചകൾ കാണുവാൻ ക്ഷണിക്കുന്ന ക്രിസ്തുമസ് ആഘോഷയാത്ര 2023 ഡിസംബർ 24 ഞായറാഴ്ച പുറപ്പെടും. വാഗമണ്ണിൽ കാണേണ്ട സ്ഥലങ്ങളെല്ലാം ഉൾപ്പെടുത്തിയ ഈ പാക്കേജ് രണ്ടു ദിവസം നീണ്ടു നിൽക്കുന്നു. സ്ഥല സന്ദർശനം കൂടാതെ വെള്ളച്ചാട്ടത്തിലെ കുളി, ഓഫ് റോഡ് ട്രിപ്പ്, പുതുവത്സര നൈറ്റ് ക്യാമ്പ് ഫയർ എന്നിവും ഇതിൽ ഉൾക്കൊള്ളുന്നു.

വാഗമൺ മൊട്ടക്കുന്ന്

വാഗമണ്ണിലെ കാഴ്ചകളിൽ പ്രധാനപ്പെട്ടതാണ് ഇവിടുത്തെ പുൽമേട്. കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന ഈ പുൽമേട് കയറിക്കാണാതെ ഒരു വാഗമൺ യാത്രയും പൂർത്തിയാകില്ല.

തങ്ങൾ പാറ

വാഗമണ്ണിലെ സാഹസിക ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് തങ്ങള്പാറ. വാഗമണ്ണിലെ ആത്മീയ ലക്ഷ്യസ്ഥാനമായ ഇവിടം സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിൽ ആണുള്ളത്. പാറക്കെട്ടുകളിലൂടെ അരക്കിലോമീറ്ററോളം ദൂരം നടന്നു മാത്രമേ ഇവിടേക്ക് എത്തിനാവൂ. ഫരീദ് ഔലിയായുടെ മഖാം ആണ് ഇവിടെയുള്ളത്. . 800 വര്‍ഷങ്ങള്‍ക്കു മുന്‍പ് അഫ്ഘാനിസ്ഥാനില്‍ നിന്നും കേരളത്തില്‍ വന്ന സൂഫി സന്യാസിയാണ് ഇദ്ദേഹമെന്നാണ് വിശ്വാസം.

Places To Visit In Vagamon

അഡ്വഞ്ചർ ക്ലബ്

വാഗമണ്ണിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഏറ്റവും പുതിയ ആകർഷണമാണ് അഡ്വഞ്ചർ ക്ലബ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചില്ലുപാലമാണ് ഇവിടെ കാണാനുള്ളത്. സമുദ്രനിരപ്പിൽ നിന്നും 3600 അടി ഉയരത്തിൽ, 120 അടി നീളവും ഉള്ള വാഗമൺ ചില്ലുപാലം കാന്‍റിലിവർ മാതൃകയിലാണ് നിർമ്മിച്ചിട്ടുള്ളത്.അഞ്ച് മിനിറ്റ് മുതൽ 10 മിനിറ്റ് വരെയാണ് പാലത്തിൽ ചെലവഴിക്കാൻ സാധിക്കുന്ന സമയം. 250 രൂപയാണ് ഒരാള്‍ക്കുള്ള നിരക്ക്.

വാഗമൺ ക്രിസ്മസ് യാത്രയിൽ കാണുന്ന സ്ഥലങ്ങൾ

  • വാഗമൺ മൊട്ടക്കുന്ന് കാഴ്ചകൾ
  • തങ്ങൾ പാറ
  • അഡ്വഞ്ചർ ക്ലബ്
  • പൈൻ വാലി
  • ഷൂട്ട് പോയിൻറ്
  • വെള്ളച്ചാട്ടത്തിലെകുളിയും കഴിഞ്ഞ്
  • റൂം സ്റ്റേ
  • ഓഫ് റോഡ് യാത്ര
  • പരുന്തുംപാറ
  • പുതുവത്സര നൈറ്റ് ക്യാമ്പ് ഫയർ

കൂടുതൽ വിവരങ്ങൾക്കും സീറ്റ് ബുക്കിങ്ങിനും 9946442214, 9447323208 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+