Search
  • Follow NativePlanet
Share
» »വാലന്‍റൈൻസ് ദിനം 2024: പ്രിയപ്പെട്ടവർക്കൊപ്പം യാത്രകൾ തീരുന്നില്ല! റൊമാന്‍റിക് യാത്ര പോകാം

വാലന്‍റൈൻസ് ദിനം 2024: പ്രിയപ്പെട്ടവർക്കൊപ്പം യാത്രകൾ തീരുന്നില്ല! റൊമാന്‍റിക് യാത്ര പോകാം

പ്രണയിക്കുന്നവരുടെ ദിവസമാണ് വാലന്‍റൈൻസ് ദിനം. പ്രണയം തുറന്നു പറയാൻ പറ്റാത്തവരും മനസ്സിൽ സൂക്ഷിക്കുന്നവരും ഒരേ മനസ്സോടെ പ്രണയത്തെ ആഘോഷിക്കുന്ന ദിനം. ഫെബ്രുവരി 14. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും പ്രണയിതാക്കൾ ഈ ദിവസം കാത്തിരിക്കുകയാണ്. ഒന്നു കണ്ടു മിണ്ടുന്നത് മുതൽ ഒരുമിച്ച് ഒരു യാത്ര പോകുന്നതു വരെ ഈ ദിനത്തിൽ ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്.

ഇത്തവണത്ത പ്രണയ ദിനത്തിൽ ഒരു യാത്ര പോയാലോ.. പ്രിയപ്പെട്ട ആൾക്കൊപ്പം ഇന്ത്യയിലെ ഏറ്റവും റൊമാന്‍റിക് ആയ നഗരങ്ങൾ കണ്ട് ഒരുമിച്ച സമയം ചെലവഴിച്ച് ഒരു യാത്ര. ഇതാ വാലന്‍റൈൻസ് ദിനത്തിൽ പോകാൻ പറ്റിയ റൊമാന്‍റിക് യാത്രാ ഇടങ്ങൾ പരിചയപ്പെടാം.

Valentines Day: Most Romantic Cities In India To Visit

മൂന്നാർ

നാട്ടിൽ എത്ര സ്ഥലങ്ങളുണ്ടെങ്കിലും മലയാളികള്‍ക്ക് ഹണിമൂൺ ആഘോഷിക്കാനും വാലന്‍റൈന്‍ ദിനത്തിൽ വരാനും ഒക്കെ പറ്റിയ സ്ഥലം മൂന്നാര്‍ ആണ്. ഇവിടുത്തെ കുളിരുള്ള കാലാവസ്ഥയും തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെയായി നിരവധി ഇടങ്ങൾ മൂന്നാറിൽ കാണാനുണ്ട്. വേഗം കണ്ടു മടങ്ങുന്നതിനേക്കാൾ ഒന്നോ രണ്ടോ ദിവസം ഇവിടെ ചെലവഴിച്ച് മടങ്ങുന്നതാണ് നല്ലത്. സ്വകാര്യ കോട്ടേജുകളും റിസോർട്ടുകളും മികച്ച താമസൗകര്യവും നല്കുന്നു. ചെലവ് കുറഞ്ഞ യാത്രകൾക്കും നിരവധി സാധ്യതകൾ ഇവിടെയുണ്ട്.

2. ഡാർജലിങ്

പ്രിയപ്പെട്ടവർക്കൊപ്പം ഈ വാലന്‍റൈൻ ദിനത്തിൽ പോകാൻ പറ്റിയ സ്ഥലങ്ങളില്‍ വേറൊന്നാണ് ഡാർജലിങ്. ബ്രിട്ടീഷുകാരെ സംബന്ധിച്ചെടുത്തോളം ഇന്ത്യയിലെ ഏറ്റവും മനോഹരമായ പ്രദേശമെന്നാണ് അവർ ഡാർജലിങ്ങിനെ വിശേഷിപ്പിക്കുന്നത് തന്നെ. അകലെ നിന്ന് എവറസ്റ്റ് കാണാനും മനോഹരമായ ഇടങ്ങളിലേക്ക് ട്രെക്കിങ് നടത്താനും സൂര്യോദയവും സൂര്യാസ്തമയവും പ്രിയപ്പെട്ടവർക്കൊപ്പം കണ്ടാസ്വദിക്കാനും ഇവിടം പറ്റിയ സ്ഥലമാണ്.

തടാകങ്ങൾ, മലകൾ, പർവ്വതങ്ങൾ, വെള്ളച്ചാട്ടങ്ങള് എന്നിങ്ങനെ തിരികെ മടങ്ങാൻ തോന്നിപ്പിക്കാതെ പിടിച്ചു നിർത്തുന്ന ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്. തേയിലത്തോട്ടങ്ങളും പാടങ്ങളുമാണ് മറ്റു കാഴ്ച. സാഹസിക ആസ്വദിക്കാൻ കഴിയുന്നവരാണ് നിങ്ങളെങ്കിൽ ടോയ് ട്രെയിനും റോപ് വേ യാത്രയും മറക്കാതെ ചെയ്തിരിക്കണം. ടൈഗർഹിൽ,ഒബ്സർവേറ്ററി ഹിൽ,സന്ദക്ഫു തുടങ്ങിയവയും ഇവിടെ ആസ്വദിക്കാം.

3. ഉദയ്പൂർ

പങ്കാളിക്കൊപ്പം ഒരു റൊമാന്‍റിക് യാത്ര ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഉദയ്പൂർ മികച്ച ഒരു ലക്ഷ്യസ്ഥാനമാണ്. തടാകങ്ങളുടെ നാടായ ഇവിടം യാത്രകളും നടത്തവും സ്ട്രീറ്റ് ഫൂഡും ഒക്കെ ഇഷ്ടപ്പെടുന്ന, ഒരുപാട് ദൂരം നടന്നു കാണാൻ ആഗ്രഹിക്കുന്നവർക്കുള്ള ഇടമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും റൊമാന്‍റിക് നഗരമെന്നാണ് ഉദയ്പൂരിനെ ബ്രിട്ടീഷുകാർ വിളിച്ചത്. ഇന്ത്യയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നും കൂടിയാണിത്. സിറ്റി പാലസ്, സഹേലിയോണ്‍ കി ബാരി, സജ്ജന്‍ഗഡ് പാലസ് തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ കാണാനുള്ളത്.

4. ഷിംല

ഷിംല നിങ്ങള്‍ക്ക് താല്പര്യമില്ലാത്ത സ്ഥലമാണെങ്കിൽ പോലും ഇപ്പോഴത്തെ അവിടുത്തെ കാഴ്ച കണ്ടാൽ ഉറപ്പായും ഈ വാലന്‍റൈന്‍ ദിനത്തിൽ നിങ്ങൾ ഷിംലയിൽ എത്തിയിരിക്കും. മഞ്ഞു വീണുകിടക്കുന്ന വഴിയോരങ്ങളും കെട്ടിടങ്ങളും മഞ്ഞുപൊതിഞ്ഞ പാളങ്ങള്‍ക്കു നടുവിലൂടെ കുതിച്ചുപായുന്ന ട്രെയിനുമടക്കം നിരവധി കാഴ്ചകൾ ഇവിടെ കാണാനുണ്ട്. വൈകുന്നേരങ്ങളിൽ മാൾ റോഡിലൂടെ കൈപിടിച്ച് നടക്കുവാൻ മറക്കുതേ.

5. കൂർഗ്

ഇന്ത്യയുടെ സ്കോട്ലാൻഡിലേക്ക് നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം ഒരു യാത്ര പോകണമെന്നുണ്ടെങ്കില്‍ വാലന്‍റൈൻ ദിനം തന്നെയാണ് അതിനു അനുയോജ്യം. ഹണിമൂൺ സ്ഥലങ്ങളുടെ പട്ടികയിലും കൂർഗ് ഇടം നേടിയിട്ടുണ്ട്. കാപ്പിപ്പൂക്കളും ഓറഞ്ച് മരങ്ങളും തേടിലത്തോട്ടങ്ങളും വെള്ളച്ചാട്ടവും ഒക്കെയായി നിരവധി കാഴ്ചകൾ ഇവിടെ കാണാനുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel valentines day udaipur
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+